സാമൂഹ്യ വിരുദ്ധർ വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ലെ റി​ഫ്ള​ക്ടീ​വ് മി​റ​ർ ദി​ശ​മാ​റ്റിയനിലയിൽ; വാ​ഹ​ന​സ​ഞ്ചാ​രത്തി​ന് ഭീ​ഷ​ണിയാകുന്നുവെന്ന് നാട്ടുകാർ


വ​ണ്ടി​ത്താ​വ​ളം: ടൗ​ണി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് എ​തി​ർ​വ​ശ​ത്തു വ​രു​ന്ന വ​ണ്ടി തി​രി​ച്ച​റി​യാ​ൻ പൊ​തു​മ​രാ​മ​ത്തു അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ച റി​ഫ്ള​ക്ട് മി​റ​ർ സാ​മു​ഹ്യ വി​രു​ദ്ധ​ർ ദി​ശ മാ​റ്റി തി​രി​ച്ചു​വ​ച്ചു.

സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നും വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ലേ​ക്ക് കു​ത്ത​നെ ക​യ​റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ധാ​ന റോ​ഡി​ൽ വാ​ഹ​നം വ​രു​ന്ന​ത് തി​രി​ച്ച​റി​യാ​നാ​കാ​തെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്.

റോ​ഡി​നി​രു​വ​ശ​ത്തും തി​ങ്ങി​നി​റ​ഞ്ഞ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​റ​വു​കാ​ര​ണ​മാ​ണ് എ​തി​ർ​വ​ശ​ത്ത് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണ​ാതാ​വു​ന്ന​ത്. ച​ര​ക്ക് ലോ​റി​ക​ൾ​ക്ക് പ്ര​ധാ​ന പാ​ത​യി​ൽ ക​യ​റാ​ൻ പെ​ടാ​പാ​ടാ​ണു​ള്ള​ത്.

ഒ​രു സ്വ​കാ​ര്യ ബ​സും ച​ര​ക്ക് ലോ​റി​യും ഈ ​സ്ഥ​ല​ത്ത് ഗി​യ​ർ ജാ​മാ​യി മ​ണി​ക്കു​റു​ക​ളോ​ളം ത​ട​സ​മു​ണ്ടാ​യി​ട്ടു​ണ്ട്.ഈ ​സ്ഥ​ല​ത്ത് മു​ൻ​പു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ഒ​രു മ​ധ്യ​വ​യസ്ക​ൻ മ​ര​ണ​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കും പ​റ്റി​യി​ട്ടു​ണ്ട്.

ഇ​തു​കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന അ​പ​ക​ട​വും ന​ട​ന്നി​ട്ടു​ണ്ട്. ഈ ​കാ​ര​ണ​ത്താ​ൽ ത​ന്നെ ഈ ​സ്ഥ​ല​ത്ത് ക​യ​റ്റം ക​യ​റാ​തെ ക​നാ​ൽ ബ​ണ്ടി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി ബൈ​പ്പാ​സ് റോ​ഡ് വേ​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​വും ദി​നം പ്ര​തി​ശ​ക്ത​മാ​വു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് ഒ​രു റി​ഫ്ള്ക്ടീ​വ് മീ​റ​ർ സ്ഥാ​പി​ച്ച​ത്. ഇ​പ്പോ​ൾ ഈ ​മി​റ​ർ ദി​ശ മാ​റ്റി​യ​ത് ക​യ​റ്റം ക​യ​റി ടൗ​ണി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വീ​ണ്ടും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment