ന്യൂഡൽഹി: രണ്ടില ചിഹ്നം കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരേ പി.ജെ. ജോസഫ് നൽകിയ അപ്പീലാണ് തള്ളിയത്. ഇനി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് ഉപയോഗിക്കാം. ഇതോടെ ജോസഫ് വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ നവംബർ 20നാണ് പി.ജെ. ജോസഫിന്റെ അപ്പീൽ സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നായിരുന്നു ഡിവിഷൻ ബെഞ്ചിനെ പി.ജെ. ജോസഫ് സമീപിച്ചത്.
Read MoreDay: February 22, 2021
“മോശമായി സംസാരിച്ചു’: മന്ത്രി കടകംപള്ളിക്കെതിരേ പരാതിയുമായി പിഎസ്സി ഉദ്യോഗാർഥികൾ
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ മോശം പരാമർശനം നടത്തിയെന്ന പരാതിയുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാർഥികൾ. സമരക്കാര്‍ സർക്കാരിനെ നാണം കൊടുത്തിയെന്നും പത്തു വർഷം റാങ്ക് പട്ടിക നീട്ടിയാലും നിങ്ങൾക്ക് നിയമനം കിട്ടുമോയെന്നും മന്ത്രി ചോദിച്ചുവെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് മന്ത്രി കടകംപള്ളിയെ ഉദ്യോഗാര്‍ഥികള്‍ കണ്ടത്. മന്ത്രിയുടെ പ്രതികരണം ഞെട്ടിച്ചുവെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. അതേസമയം, ഉദ്യോഗാർഥികളോട് മോശമായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തെത്തി. താൻ ആരോടും മോശമായി സംസാരിച്ചിട്ടില്ല. എന്നാൽ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്‍ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് മാത്രമാണ് ചോദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഎന്നെ തേച്ചിട്ട് പോകാൻ അനുവദിക്കില്ല, അവളെ കൊന്ന് ഞാനും ചാകും;പള്ളിവാസൽ കൊലപാതകം പ്രണയനൈരാശ്യത്തെ തുടർന്ന്; പ്രതി അനുവിന്റെ വീട്ടിൽ നിന്നും കിട്ടിയ കത്തിൽ പറയുന്നതിങ്ങനെ…
ഇടുക്കി: പള്ളിവാസലില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് പ്രതി കൃത്യം ചെയ്തെന്നാണ് സൂചന. പ്രതിയെന്ന് സംശയിക്കുന്ന അനു എഴുതിയ കത്ത് പോലീസ് കണ്ടെത്തി. അനുവും മരിച്ച പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്നും പിന്മാറിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തുമെന്നാണ് അനു കത്തില്‍ എഴുതിയിരിക്കുന്നത്. അനു താമസിച്ചിരുന്ന രാജകുമാരിയിലെ വാടകവീട്ടില്‍ നിന്നുമാണ് പോലീസിന് കത്ത് ലഭിച്ചത്. കൊല നടത്തി ജീവനൊടുക്കുമെന്നും അനു കത്തിൽ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബൈസണ്‍വാലി സ്വദേശിനിയായ രേഷ്മയെ പള്ളിവാസല്‍ പവര്‍ഹൗസിന് അടുത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് നെഞ്ചിലേറ്റ കുത്താണ് മരണകാരണം. സംഭവ ദിവസം വൈകുന്നേരം രേഷ്മയെ അനു സ്കൂളില്‍നിന്നും വിളിച്ചുകൊണ്ട് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. അനുവും മരിച്ച പെൺകുട്ടിയും ബന്ധുക്കളാണ്.
Read Moreജോര്ജു കുട്ടി കേസു കൊടുത്താല്‍ ഐജിയുടെ പണി തെറിക്കേണ്ടതാണ് ! ദൃശ്യം 2 ശുദ്ധ പോക്രിത്തരമെന്ന് ഹരീഷ് വാസുദേവന്‍…
മലയാള സിനിമയില്‍ ഇപ്പോഴത്തെ ചര്‍ച്ച മോഹന്‍ലാല്‍ നായകനായി പുറത്തുവന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിനെക്കുറിച്ചാണ്. ആമസോണ്‍ പ്രൈമിലൂടെ രാജ്യത്തുടനീളം റിലീസ് ചെയ്ത ചിത്രം എല്ലായിടത്തു നിന്നും മികച്ച അഭിപ്രായമാണ് നേടുന്നത്. എന്നാല്‍ ചിത്രത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. സിനിമയില്‍ യുക്തിയില്ലാത്ത പല കാര്യങ്ങളുമുണ്ട് ഇത് ഒരു ആവറേജ് ക്രൈം ത്രില്ലര്‍ പോലുമല്ലെന്നാണ് ഹരീഷിന്റെ അഭിപ്രായം. സംവിധായകന് ജീത്തു ജോസഫിനെയും ഹരീഷ് വാസുദേവന്‍ വിമര്‍ശിക്കുന്നുണ്ട്. ‘സിസ്റ്റമിക് സപ്പോര്‍ട്ടൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല’ എന്ന് ഐ.ജി. ജഡ്ജിയുടെ ചേംബറില്‍ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടില്‍ ഒളികാമറ വെച്ചു റിക്കാര്‍ഡ് നടത്തി കേസ് തെളിയിക്കാന്‍ സ്റ്റേറ്റ് മിഷനറി കൂടി പൊലീസിനെ സഹായിക്കണം എന്നാവും സംവിധായകന് ഉദ്ദേശിച്ചതെന്നും ഹരീഷ് ആരോപിക്കുന്നു. ഹരീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം… അയുക്തികമായ പലതുമുണ്ട് ദൃശ്യം 2ല്‍. അതൊരു ആവറേജ്…
Read More