നിന്റെ ജനനം ആയിരുന്നു ഞങ്ങള്‍ക്കു ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ ഞങ്ങള്‍ക്കെന്നും നിധി പോലെയാണ്. ഞങ്ങള്‍ക്കു നിന്നോടുള്ള സ്നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ ഓര്‍മകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനില്ക്കുകയും ചെയ്യും. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. -കെ.എസ്. ചിത്ര
Read MoreDay: April 18, 2021
എനിക്കു കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് ഒത്തിരി പേര് പറഞ്ഞിട്ടുണ്ട്, പക്ഷേ…! അനു സിത്താര പറയുന്നു…
കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് ഒത്തിരി പേര് പറഞ്ഞിട്ടുണ്ട്. അത്രയ്ക്കൊന്നും ഇല്ലെങ്കിലും കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്. അങ്ങനെ പറയുന്നത് കൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല. കാവ്യ ചേച്ചിയോടുള്ള ഇഷ്ടത്തില്‍ കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവുമെന്ന വിശ്വാസമുണ്ട്. കാവ്യ ചേച്ചിയെ പോലുണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കാറുണ്ട്. എനിക്കിത് വരെ അങ്ങനെ തോന്നിയിട്ടില്ല. -അനു സിത്താര
Read Moreആ ചിത്രങ്ങളിൽ ഞാൻ വെറും ഫർണിച്ചർ മാത്രമായിരുന്നു..! ബോളിവുഡിന്റെ പ്രിയങ്കരിയായി മാറിയ നടി റിമി സെൻ പറയുന്നു…
ഒട്ടനവധി ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ പ്രിയങ്കരിയായി മാറിയ നടിയാണ് റിമി സെൻ. രണ്ടായിരം കാലഘട്ടത്തിലെ ഹിറ്റ് ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന റിമി ഇപ്പോൾ വലിയ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ്. അതേസമയം, അന്ന് തനിക്ക് പക്വതയുണ്ടായിരുന്നില്ല എന്നാണ് റിമിയുടെ അഭിപ്രായം. ചെറുപ്പമായിരുന്നു, അഗ്രസീവ് ആയിരുന്നു, ഒരുപാട് വര്‍ക്ക് ലഭിച്ചിരുന്നു, ആ ഫ്ളോയ്ക്ക് ഒപ്പം നീങ്ങി. പണം മാത്രമാണ് നോക്കിയിരുന്നതെന്നും റിമി സെൻ പറഞ്ഞു. “ഞാന്‍ ധൂം ചെയ്തു, ഹേരാ ഫേരി ചെയ്തു. ഹംഗാമ, ഗോല്‍മാല്‍ ഒക്കെ ചെയ്തു. എല്ലാത്തിലും വെറും ഫര്ണിച്ചറായിരുന്നു എന്റെ കഥാപാത്രം. അന്ന് സിനിമാ ലോകം പുരുഷ കേന്ദ്രീകൃതമായിരുന്നു. ഇന്ന് കണ്ടന്റാണ് ഹീറോ. അന്നത്തെ കാലത്ത് ഹീറോ മാത്രമായിരുന്നു ഹീറോ. ഒടിടി പ്ലാറ്റ്ഫോമുകള് എല്ലാം മാറ്റിമറിച്ചു.’- റിമി സെൻ പറയുന്നു.
Read Moreഅവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല, തുറന്നു പറയുന്നതിൽ യാതൊരു നാണക്കേടും എനിക്കില്ല..! നിക് ജോനാസ് തുറന്നുപറയുന്നു…
സംഗീതജീവിതത്തിൽ മുന്നേറാൻ ഊർജമായി തനിക്കൊപ്പം നിൽക്കുന്നത് ഭാര്യ പ്രിയങ്ക ചോപ്രയാണെന്നു നിക് ജോനാസ്. പുതിയ ആൽബം ഒരുക്കാൻ തന്നെ പ്രചോദിപ്പിച്ചതും പ്രിയങ്കയാണെന്നും നിക് പറഞ്ഞു. ‘സ്പേസ്മാൻ’ ആൽബം പ്രിയങ്കയ്ക്കുള്ള പ്രണയലേഖനങ്ങളുടെ സമാഹാരമാണെന്ന് നിക് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ഏറ്റവും പുതിയ ആൽബമായ സ്പേസ്മാന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു നിക്കിന്റെ വെളിപ്പെടുത്തൽ. ‘ ഞങ്ങൾ ഒരുമിച്ച് ഞങ്ങൾക്കേറെ ഇഷ്ടപ്പെട്ട സ്ഥലത്താണ് ജീവിക്കുന്നത്. ജീവിതത്തിൽ അവളെ കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. പാട്ടുകളൊരുക്കാൻ എനിക്കു പ്രചോദനമായത് അവളാണ്. എന്റെ ഭൂരിഭാഗം പാട്ടുകളും അവളെക്കുറിച്ചുള്ളവയാണ്. പുതിയ ആൽബം ഒരുക്കാൻ കാരണം അവളാണ്. അവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല. അവളാണ് എന്റെ പ്രചോദനം എന്നു തുറന്നു പറയുന്നതിൽ യാതൊരു നാണക്കേടും എനിക്കില്ല’, നിക് ജോനാസ് പറഞ്ഞു.
Read Moreഹാപ്പി ബർത്ത്ഡേ ഇത്ത; മറിയത്തിന്റെ അമ്മായി എന്ന റോളാണ് ഏറ്റവും പ്രിയപ്പെട്ടത്..! പ്രിയപ്പെട്ട സഹോദരിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സല്മാൻ
പ്രിയപ്പെട്ട സഹോദരിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സല്മാൻ. ഇത്തയുടെ സ്വകാര്യതയെ മാനിച്ച് പിറന്നാള്‍ വിവരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറില്ലായിരുന്നു. എന്നാൽ ഇത്തവണ ഇത് ചെയ്യണമെന്ന് തോന്നിയെന്നും ദുൽഖർ പറയുന്നു. എന്റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക്, താത്സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. ഇത്ത എന്റെ ആദ്യത്തെ സുഹൃത്താണ്. സഹോദരി എന്നതിലുപരി അമ്മയാണ്. ഞാൻ ഇത്തയുടെ ആദ്യ മകനാണ്. ചെറുപ്പം മുതൽ സിനിമയോടും സംഗീതത്തോടും കാർട്ടൂണുകളോടുമുള്ള നമ്മുടെ പൊതുവായ സ്നേഹം. ഞാൻ കഷ്ടപ്പെടുമ്പോൾ എപ്പോഴും എനിക്ക് പിന്തുണ നൽകുന്നയാൾ. മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, അമ്മ. അമുവിന്റെയും എന്റെ എല്ലാ സുഹൃത്തുക്കളുടെയും ഇത്ത. പക്ഷേ എന്റെ മറിയത്തിന്റെ അമ്മായി എന്ന റോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. തിരക്കുകൾ കാരണം പഴയതു പോലെ കാണാനാകുന്നില്ല. പക്ഷേ അതൊന്നും നമുക്കിടയിൽ ഒരു മാറ്റവും ഉണ്ടാക്കില്ല തനിക്കറിയാമെന്നും ദുൽഖർ കുറിക്കുന്നു.
Read Moreനൂറനാട്, തണ്ണീർമുക്കം പഞ്ചായത്തുകളിൽ കൂട്ടം കൂടുന്നത് നിരോധിച്ചു; ജില്ലയിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു
ആലപ്പുഴ: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് വീണ്ടും കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ (ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ-സിഎഫ്എൽടിസി) തുറക്കാൻ തീരുമാനം. ജില്ലാ കളക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിലാണ് തീരുമാനം. 815 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള എട്ടു ചികിത്സാ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ തുറക്കുക. ചെങ്ങന്നൂർ പുത്തൻകാവ് എസ്ബിഎസ് ക്യാന്പ് സെന്റർ(ഐപിസി ഹാൾ- 200 കിടക്കകൾ), ആലപ്പുഴ ടൗണ്‍ ഹാൾ(100 കിടക്കകൾ), തണ്ണീർമുക്കം കാരിക്കാട് സെന്റ് ജോസഫ് പാരിഷ് ഹാൾ(90 കിടക്ക), ചേർത്തല ടൗണ്‍ ഹാൾ(50 കിടക്ക), മാവേലിക്കര ടൗണ്‍ ഹാൾ(50 കിടക്ക), കായംകുളം ടൗണ്‍ഹാൾ(30 കിടക്ക), പത്തിയൂർ എൽമെക്സ് ആശുപത്രി(120 കിടക്ക), കായംകുളം സ്വാമി നിർമലാനന്ദ മെമ്മോറിയൽ ബാലഭവൻ(100 കിടക്ക) എന്നിവിടങ്ങളിലാണ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുക. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോട്ടലുകളിൽ ഭക്ഷണം പാർസലായി വിതരണം…
Read Moreസ്വന്തം വീട്ടിലെ കൃഷി സംരക്ഷിക്കാൻ അമേരിക്കൻ മലയാളിയുടെ സാഹസം! ചക്കപ്പഴം തിന്നാനുള്ള കൊതിയിൽ ചക്ക വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം ചെലവഴിച്ചു
വടക്കഞ്ചേരി: പന്നി ശല്യത്തിൽ നിന്നും പ്ലാവും ചക്കയും സംരക്ഷിക്കാനുള്ള അമേരിക്കൻ മലയാളിയുടെ സാഹസമാണിത്. ദേശീയപാതയോട് ചേർന്ന് തേനിടുക്കിലെ കൂടത്തിനാലിൽ ജോണ്‍ തോമസാണ് വീട്ടുവളപ്പിൽ ഓമനിച്ചു വളർത്തിയ പ്ലാവിലെ ചക്കപ്പഴം തിന്നാനുള്ള കൊതിയിൽ ചക്ക വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം ചെലവഴിച്ച് പ്ലാവിനു ചുറ്റും കന്പിവേലി കെട്ടി സംരക്ഷണം തീർത്തിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് പ്ലാവിൻ തൈയിൽ ആദ്യമായി ചക്ക ഉണ്ടായത്. ചക്കകൾ നന്നായി മൂത്തതിനു ശേഷം പറിക്കാമെന്ന് കരുതി നിർത്തി. എന്നാൽ ഒരു രാത്രി കാട്ടുപന്നികൾ കൂട്ടമായെത്തി ചക്കകളെല്ലാം നശിപ്പിച്ചു. ഈ വർഷമെങ്കിലും ചക്കയുടെ രുചിയറിയാനാണ് ഈ മുൻകരുതൽ എടുത്തതെന്ന് ജോണ്‍ തോമസ് പറഞ്ഞു. ഈ പ്രദേശങ്ങളിലെല്ലാം പന്നി ശല്യം അതിരൂക്ഷമാണ്. കിഴങ്ങുവർഗ്ഗങ്ങളൊന്നും വീട്ടുവളപ്പിൽ കൃഷി ചെയ്യാനാകില്ല. താഴെ വീഴുന്ന നാളികേരവും പന്നികൾ പൊളിച്ച് തിന്നും. നാളികേരത്തോടെ തെങ്ങിൻ തൈ നട്ടാലും പന്നികൾ മണ്ണ് മാറ്റി നാളികേരം പുറത്തെടുത്ത് തൈ…
Read Moreസ്ഥിരമായി ഭാഗ്യക്കുറി ടിക്കറ്റ് എടുക്കാറില്ല! പക്ഷേ, ഭാഗ്യം കടാക്ഷിച്ചു; മൂർത്തിക്ക് വിഷുക്കൈനീട്ടമായി 70 ലക്ഷം
അങ്ങാടിപ്പുറം: വിഷു ദിവസം ഭാഗ്യദേവതയിൽ നിന്നു 70 ലക്ഷം രൂപ കൈനീട്ടമായി കിട്ടിയ സന്തോഷത്തിലാണ് നാൽപ്പത്തിമൂന്നുകാരനായ മൂർത്തിയും കുടുംബവും. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം രൂപയാണ് മൂർത്തിയെടുത്ത ടിക്കറ്റിന് ലഭിച്ചത്. കൈയിൽ പണമില്ലാത്തതിനാലാണ് വിഷുവിനും അവധിയെടുക്കാതെ രാവിലെ മൂർത്തി പണിക്കിറങ്ങിയത്. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കൂലിപ്പണിയാണ് മൂർത്തിക്ക്. സ്ഥിരമായി ഭാഗ്യക്കുറി ടിക്കറ്റ് എടുക്കാറില്ല. മുൻപരിചയമുള്ള ലോട്ടറി വിൽപ്പനക്കാരൻ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയപ്പോൾ അയാൾ ടിക്കറ്റ് മൂർത്തിക്ക് നീട്ടിയെങ്കിലും ആകെ കൈയിലുള്ള അൻപതു രൂപയ്ക്ക് ടിക്കറ്റ് എടുക്കുന്നില്ലെന്നു പറഞ്ഞ് ആദ്യം വാങ്ങിയില്ല. നിർബന്ധിച്ചതിനെത്തുടർന്ന് ഭിന്നശേഷിക്കാരനായ ലോട്ടറിക്കാരന്റെ അവസ്ഥയും കൂടി ഓർത്താണ് 40 രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങിയത്. 29 വർഷം മുന്‍പാണ് തമിഴ്നാട് പഴനി സ്വദേശിയായ മൂർത്തി അങ്ങാടിപ്പുറത്തെത്തിയത്. ഇപ്പോൾ പഞ്ചായത്ത് ഓഫീസിനടുത്തുള്ള വാടക ക്വാർട്ടേഴ്സിലാണ് താമസം. അങ്ങാടിപ്പുറം സ്വദേശിയായ സീമയാണ് ഭാര്യ. അഞ്ചാംക്ലാസിൽ പഠിക്കുന്ന പൂജാലക്ഷ്മി രണ്ടാംക്ലാസിൽ പഠിക്കുന്ന…
Read Moreവയസ് എട്ട്! അഞ്ചുമിനിറ്റുകൊണ്ട് 195 രാജ്യങ്ങളും തലസ്ഥാനങ്ങളും കറൻസികളും പറയാന്‍ വിശ്വജിത്തിന് വേണ്ടത് വെറും അഞ്ചുമിനിറ്റ്
കട്ടപ്പന: 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങളും അവരുടെ കറൻസികളുടെ പേരും കാണാതെ പറയുക പ്രായമായവർക്കുപോലും എളുപ്പമല്ല. എന്നാൽ കട്ടപ്പന വെള്ളയാംകുടി സ്വദേശി വിശ്വജിത് എന്ന എട്ടുവയസുകാരന് ഇത് നിസാരം. അഞ്ചുമിനിറ്റുകൊണ്ട് 195 രാജ്യ തലസ്ഥാനങ്ങളും കറൻസിയും കാണാതെപറഞ്ഞ് വിശ്വജിത് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിക്കുകയും ചെയ്തു. കട്ടപ്പന വെള്ളയാംകുടി ഓലിക്കൽ വിപിൻ രാജന്റെയും രജിതയുടെയും മകനാണ് വിശ്വജിത്. അങ്കമാലി സെന്റ് പാട്രിക്സ് അക്കാദമിയിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ലോകത്തിലെ ഏതുരാജ്യങ്ങളുടെ തലസ്ഥാനവും കറൻസിയും ഈ കൊച്ചുമിടുക്കന് മനഃപാഠമാണ്. 195 രാജ്യങ്ങളുടെ പേരും തലസ്ഥാനവും കറൻസിയും അഞ്ചുമിനിറ്റ് രണ്ടു സെക്കൻഡുകൊണ്ട് കാണാതെ പറഞ്ഞാണ് വിശ്വജിത് ഇന്ത്യാബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടംപിടിച്ചത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് വിശ്വജിത്, നോളഡ്ജ് വേൾഡ് വിശ്വജിത് എന്ന യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുടെ തലസ്ഥാനങ്ങളും കറൻസികളും ഇതിലൂടെ അവതരിപ്പിച്ചു. തുടർന്നാണ്…
Read Moreകയറി കിടക്കാന്‍ ഒരു കൊച്ചുകൂരയ്ക്കുവേണ്ടി എത്തുന്ന അശരണരുടെ അത്താണി! സുനില്‍ ടീച്ചറിന് ആത്മനിര്‍വൃതിയുടെ ദിനം; ഇന്ന് കൈമാറുന്നത് 200 -ാമത്തെ ഭവനം
പത്തനംതിട്ട: കയറി കിടക്കാന്‍ ഒരു കൊച്ചുകൂരയ്ക്കുവേണ്ടി എത്തുന്ന അശരണരുടെ അത്താണിയായ ഡോ. എം.എസ്. സുനില്‍ ഇന്ന് കൈമാറുന്നത് 200 -ാമത്തെ ഭവനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ അധ്യാപികയും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമായിരുന്ന ഡോ. സുനില്‍ തന്റെ ഒരു വിദ്യാര്ഥിനിയ്ക്കുവേണ്ടി ആദ്യ ഭവനം പണിതത്. 2005ല്‍ ആ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുമ്പോള്‍ സുനില്‍ ടീച്ചര്‍ ഏറ്റെടുത്തത് വലിയ ഒരു ദൗത്യമായിരുന്നു. ഇന്ന് ആലപ്പുഴ ജില്ലയിലെ കാവാലം കണ്ണാടി തട്ടാശേരിയില്‍ രുഗ്മിണി, ജാനകി എന്നീ വിധവമാരും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിനായി 200 -ാമത്തെ സ്നേഹഭവനം ഇന്ന് കൈമാറുമ്പോള്‍ ടീച്ചറിന് ഏറെ സന്തോഷം.പത്തനംതിട്ട ജില്ലയില്‍ മാത്രം ആദ്യകാലത്ത് ഒതുങ്ങിനിന്നിരുന്ന ഈ സ്നേഹപ്രവര്‍ത്തനം പിന്നീട് സമീപ ജില്ലകളിലേക്കും കൂടി വ്യാപിപ്പിച്ചു.നാല് ജില്ലകളിലായി ഭവനരഹിതരായ 199 കുടുംബങ്ങളാണ് സുനില്‍ ടീച്ചര്‍ ഒരുക്കിയ സ്നേഹഭവനങ്ങളില്‍ കഴിയുന്നത്. 200 -ാമത്തെ വീടിന്റെ താക്കോല്‍ദാനം ഇന്ന് കാവാലത്ത്…
Read More