ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച മരിച്ച രാജു ഗ്രേഷ്യസിന്റെ ഭാര്യ ലിസി രാജുവും (58) കോവിഡ് മൂലം മരിച്ചു. മയൂര്‍ വിഹാര്‍ ഒന്നിലെ ആർഎസ്എന്‍ സീനിയര്‍ സെക്കൻഡറി ഹൈസ്കൂളിലെ നഴ്സായി ജോലി ചെയ്യുകയായിരുന്നു ലിസി രാജു. കൊല്ലം വര്‍ക്കല അയിരൂര്‍ ഹരിതപുരം ഡെയ്സി കോട്ടേജില്‍ രാജു ഗ്രേഷ്യസ് തിങ്കളാഴ്ചയാണ് മരിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ ചില്ല ഗാവിലെ 31-ഡിഡിഡിഎ ഫ്ളാറ്റില്‍ താമസമായിരുന്നു. മകന് കെന്നി ഗ്രേഷ്യസ് (ജയ്ഹിന്ദ് ക്യാമറമാൻ) ഇപ്പോഴും ശാന്തി മുകുന്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കെന്നിയുടെ ഭാര്യ അനു ഇതേ ആശുപത്രിയില്‍ നഴ്സാണ്. സംസ്കാരം വ്യാഴാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read MoreDay: April 22, 2021
ആ പുതപ്പ് എവിടെ ? ഫ്ലാറ്റിലെ രക്തക്കറ വൈഗയുടേത് തന്നെ; ഡിഎന്‍എ പരിശോധനാ ഫലം പോലീസിന് ലഭിച്ചു
കൊച്ചി: സനു മോഹന്റെ കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ കണ്ട രക്തക്കറ വൈഗയുടേത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനാ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. മകളെ ദേഹത്തോടു ചേര്‍ത്തു ഞെരിച്ചു കൊലപ്പെടുത്തിയപ്പോള്‍ മൂക്കില്‍നിന്നു രക്തം വന്നെന്നും പുതപ്പുപയോഗിച്ചു രക്തം തുടച്ചുക്കളഞ്ഞെന്നുമാണു സനുവിന്റെ മൊഴി. പുതപ്പിലെ രക്തം വാഷ് ബേസില്‍ കഴുകികളഞ്ഞെന്നും പറയുന്നു. എന്നാൽ ഈ പുതപ്പ് കണ്ടെടുക്കാനായിട്ടില്ല. അതേസമയം, സനുമോഹനെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കൊച്ചിയിലെ തെളിവെടുപ്പുകൾ പൂർത്തിയാക്കിയാണ് സനുമോഹനെ അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. അവിടെ ഒളിവിൽ കഴിഞ്ഞിരുന്ന ഇടങ്ങളിൽ പരിശോധന നടത്തും. അതിനുശേഷം ഗോവയിലും മൂകാംബികയിലും സനുമോഹനെ അന്വേഷണ സംഘം തെളിവെടുപ്പിന് കൊണ്ടുപോകും.
Read Moreനങ്കൂരം പൊട്ടി! കപ്പലുപേക്ഷിച്ച് കടലിൽ ചാടിയ നാല് പേർ മരിച്ചു; ഒൻപത് പേരെ കാണാതായി
മനില: തെക്കൻ ഫിലിപ്പീൻസിൽ കൊടുങ്കാറ്റിൽ നങ്കൂരം പൊട്ടിയ ചരക്കുകപ്പൽ കരയിലേക്ക് ഇടിച്ചുകയറി. നങ്കൂരം പൊട്ടിയതോടെ കപ്പലുപേക്ഷിച്ചു കടലിൽ ചാടിയ നാല് പേർ മരിച്ചു. ഒൻപത് പേരെ കാണാതായി. 20 ജീവനക്കാരാണ് കപ്പൽ ഉണ്ടായിരുന്നത്. ഏഴു പേരെ രക്ഷപ്പെടുത്തിയെന്നും കാണാതായവർക്കായി തെരച്ചിൽ തുടരുന്നതായും ഫിലിപ്പീൻസ് തീരരക്ഷാസേന അറിയിച്ചു. ജബോംഗ പട്ടണത്തിനു സമീപം നങ്കൂരമിട്ടിരുന്ന എൽസിടി സെബു ഗ്രേറ്റ് ഓഷൻ എന്ന കപ്പലാണു തിങ്കളാഴ്ച കടൽക്ഷോഭത്തിൽപ്പെട്ടത്. കപ്പൽ ഒഴുകിനടക്കാൻ തുടങ്ങിയപ്പോൾ ജീവനക്കാർ കടലിൽ ചാടുകയായിരുന്നു.
Read Moreസീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു; ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആഷിഷ്
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു. മൂത്ത മകൻ ആഷിഷ് യെച്ചൂരി (34) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആഷിഷ് യെച്ചൂരി.
Read More