ന്യൂഡൽഹി: കൊറോണ വൈറസിന്റെ പി 1 എന്ന ബ്രസീലിയൻ വകഭേദത്തിനു രോഗവ്യാപന ശേഷി വളരെക്കൂടുതലാണെന്നു പഠനം. നേരത്തേ കോവിഡ് രോഗം വന്നവർക്കു രോഗപ്രതിരോധശേഷിയുണ്ടെങ്കിലും പുതിയ വകഭേദം മൂലം വീണ്ടും രോഗം വരാം. ഡെൻമാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഗവേഷകർ ബ്രസീലിലെ മനാസ് നഗരത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മനാസ് നഗരത്തിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ചു. ആദ്യം കണ്ടെത്തിയ സാർസ് കോവ്-2 വൈറസിൽനിന്നു വ്യത്യസ്തമാണ് പി 1 എന്നും 17 ജനിതകവ്യതിയാനങ്ങൾ വൈറസിനു സംഭവിച്ചിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു.
Read MoreDay: April 30, 2021
ഏനാത്ത് പാലം! മേയ് 18നു പാലം വീണ്ടും ഉയർത്തിയപ്പോൾ ഫിലിപ്പ് പറഞ്ഞതുപോലെ സംഭവിച്ചു; ദുരന്തം ഒഴിവാക്കിയ എൻജിനിയറെ എല്ലാവരും മറന്നു
പത്തനംതിട്ട: ഏനാത്ത് പാലത്തിനുണ്ടായ തകരാറുകൾ പരിഹരിക്കാനായി നടത്തിയ ശ്രമം അബദ്ധമാകുമെന്നു കണ്ടപ്പോൾ അടിയന്തരമായി വകുപ്പുമന്ത്രിക്കു ഫോണ്‍ ചെയ്ത് പണികൾ നിർത്തിവയ്പിച്ച സാങ്കേതിക വിദഗ്ധനെ ഒടുവിൽ സർക്കാരും മറന്നു. എൻജിനിയർമാരും തൊഴിലാളികളും മാധ്യമ പ്രവർത്തകരും അടക്കം മുപ്പതോളം പേരുടെ ജീവൻ രക്ഷിച്ച സന്ദേശമായിരുന്നു അടൂർ ഫിലിപ്പ് എന്ന മുൻ പിഡബ്ല്യുഡി എൻജിനിയറിൽ നിന്ന് വകുപ്പുമന്ത്രി ജി. സുധാകരന് 2017 ജനുവരി 12ന് ഉച്ചയ്ക്ക് 12.52നു ലഭിക്കുന്നത്. ഏനാത്തെ പുതിയ പാലത്തിന് 2017 ജനുവരി 10നുണ്ടായ കുലുക്കത്തേ തുടർന്ന് ഗതാഗതം തടഞ്ഞു പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് സാങ്കേതിക വിദഗ്ധർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യാതൊരു മുൻകരുതലുമില്ലാതെ ലിഫ്റ്റിംഗ് തീരുമാനിച്ച ദിവസമായിരുന്നു ജനുവരി 12. സ്ഥലത്തെത്തിയ അടൂർ ഫിലിപ്പ് സ്വന്തം നിലയിൽ നടത്തിയ പരിശോധനയിൽ ഈ ലിഫ്റ്റിംഗ് അപകടകരമാകുമെന്ന് മനസിലാക്കി. പാലം ഇപ്പോഴത്തെ നിലയിൽ ഏറെ അപകടസ്ഥിതിയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ഈ…
Read Moreഇവർ നന്മയുള്ള നല്ല അയൽക്കാർ…! ആവശ്യം അറിഞ്ഞ് മൃതസംസ്കാരത്തിന് വേണ്ട ക്രമീകരണങ്ങൾ ചെയ്ത് തുരുത്തിയിലെ യുവദീപ്തി പ്രവർത്തകർ
ചങ്ങനാശേരി: കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം തുരുത്തിയിലെ യുവദീപ്തി-എസ്എംവൈഎം പ്രവർത്തകർ ഒരു പുണ്യമായി ഏറ്റെടുക്കുകയാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ എന്തുചെയ്യുമെന്നറിയാതെ ബന്ധുക്കൾ നെട്ടംതിരിയുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യം അറിഞ്ഞ് മൃതസംസ്കാരത്തിന് വേണ്ട ക്രമീകരണങ്ങൾ ചെയ്താണ് തുരുത്തിയിലെ യുവദീപ്തി പ്രവർത്തകർ നന്മയുള്ള നല്ല അയൽക്കാരായി മാറുന്നത്. തുരുത്തി മർത്ത്മറിയം ഫൊറോനാ ഇടവകയിലെ യുവദീപ്തി പ്രവർത്തകരായ നെടുംപറന്പിൽ അരുണ്‍ ജോസഫ്, തകിടിയേൽ പുരയിടത്തിൽ ആൽവിൻ ലാലിമോൻ, കാവാലം പുത്തൻപുര കുര്യൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ 15 യുവാക്കളാണ് ഇതിനായി പ്രവർത്തിക്കുന്നത്. കോവിഡ് ബാധിച്ചവരെ അടക്കംചെയ്യാൻ പലരും ഭയന്നു നിൽക്കുന്പോൾ കഴിഞ്ഞ ഒന്‍പതു മാസങ്ങൾക്കിടയിൽ കോവിഡ് രോഗം ബാധിച്ചു മരിച്ച എഴുപതോളം പേരുടെ സംസ്കാരം നടത്തിയാണ് ഈ യുവാക്കൾ നന്മയുള്ള ക്രൈസ്തവ സാക്ഷ്യമാകുന്നത്. ഇന്നലെ ചന്പക്കുളം സെന്റ് മേരീസ് ബസലിക്കയിൽ നടന്ന മൃതസംസ്കാരത്തിനും ഇവർ നേതൃത്വം നൽകി. കോവിഡ് വ്യാപനം…
Read Moreചൊവ്വ മുതൽ ഞായർ വരെ കടുത്ത നിയന്ത്രണങ്ങൾ! ജനജീവിതം സ്തംഭിപ്പിക്കില്ല, സഞ്ചാരം പൂര്‍ണമായും ഒഴിവാക്കും; സീരിയൽ, സിനിമ ഷൂട്ടിംഗിനു നിരോധനം
തിരുവനന്തപുരം: അടുത്ത ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങൾക്കു സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ അടുത്തയാഴ്ച ഏർപ്പെടുത്താൻ തീരുമാനിച്ചത്. നാളെയും മറ്റന്നാളും കഴിഞ്ഞയാഴ്ചത്തേതു പോലെ വാരാന്ത്യ നിയന്ത്രണങ്ങൾ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഫലത്തിൽ തിങ്കളാഴ്ചയ്ക്കു ശേഷം അടുത്ത ഞായർ വരെ ഇതേ നിയന്ത്രണങ്ങൾ തുടരും. നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ പിന്നീടു പുറത്തിറക്കും. ജനജീവിതം സ്തംഭിപ്പിക്കാതെയും എന്നാൽ, സഞ്ചാരം പൂർണമായും ഒഴിവാക്കിക്കൊണ്ടുമുള്ള നിയന്ത്രണങ്ങളാകും നടപ്പിലാക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾ കടകളിൽ നിന്നു വീടുകളിലെത്തിച്ചു കൊടുക്കുന്ന രീതിയിലേക്കു മാറണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ നിരീക്ഷിച്ചതിനുശേഷം കൂടുതൽ കടുത്ത നടപടികളിലേക്കു പോകേണ്ടിവന്നാൽ അതിലേക്കു കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നു തന്നെയാണ് സർക്കാരിന്റെ ഇപ്പോഴത്തെയും നിലപാട്. ലോക്ക്ഡൗണ്‍…
Read More