ബ്രസീലിയൻ വകഭേദത്തിനു വ്യാപനശേഷി കൂടുതൽ! ഗ​​​​വേ​​​​ഷ​​​​ക​​​​ർ പ​​​​റ​​​​യു​​​​ന്നത് ഇങ്ങനെ…

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ പി 1 എ​​​​ന്ന ബ്ര​​​​സീ​​​​ലി​​​​യ​​​​ൻ വ​​​​ക​​​​ഭേ​​​​ദ​​​​ത്തി​​​​നു രോ​​​​ഗ​​​​വ്യാ​​​​പ​​​​ന ശേ​​​​ഷി വ​​​​ള​​​​രെ​​​​ക്കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​ന്നു പ​​​ഠ​​​നം.

നേ​​​​ര​​​​ത്തേ കോ​​​​വി​​​​ഡ് രോ​​​​ഗം വ​​​​ന്ന​​​​വ​​​​ർ​​​​ക്കു രോ​​​​ഗ​​​​പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും പു​​​​തി​​​​യ വ​​​​ക​​​​ഭേ​​​​ദം മൂ​​​​ലം വീ​​​​ണ്ടും രോ​​​​ഗം വ​​​​രാം.

ഡെ​​​​ൻ​​​​മാ​​​​ർ​​​​ക്കി​​​​ലെ കോ​​​​പ്പ​​​​ൻ​​​​ഹേ​​​​ഗ​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ക​​​​ർ ബ്ര​​​​സീ​​​​ലി​​​​ലെ മ​​​​നാ​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​നാ​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ കോ​​​​വി​​​​ഡ് ര​​​​ണ്ടാം ത​​​​രം​​​​ഗം രൂ​​​​ക്ഷ​​​​മാ​​​​യി ബാ​​​​ധി​​​​ച്ചു.

ആ​​​​ദ്യം ക​​​​ണ്ടെ​​​​ത്തി​​​​യ സാ​​​​ർ​​​​സ് കോ​​​​വ്-2 വൈ​​​​റ​​​​സി​​​​ൽ​​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ് പി 1 ​​​​എ​​​​ന്നും 17 ജ​​​​നി​​​​ത​​​​ക​​​​വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ൾ വൈ​​​​റ​​സി​​​​നു സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഗ​​​​വേ​​​​ഷ​​​​ക​​​​ർ പ​​​​റ​​​​യു​​​​ന്നു.

Related posts

Leave a Comment