അങ്കമാലി: കോവിഡ് കാലത്തെ ആളകലവും കുട്ടിയാനയും തമ്മിലെന്ത്? രണ്ടും തമ്മിൽ ബന്ധമുണ്ടെന്നു പറയുകയാണു ഓസ്ട്രിയയിൽ നിന്നുള്ള ഒരു തപാൽ സ്റ്റാന്പ്. ആളകകലത്തെക്കുറിച്ച് ഓർമിപ്പിക്കാൻ കുട്ടിയാനയുടെ ചിത്രമുള്ള തപാൽ സ്റ്റാന്പാണ് അവർ പുറത്തിറക്കിയത്. രണ്ടു പേർ സംസാരിക്കുന്പോൾ അവർക്കിടയിൽ ഒരു കുട്ടിയാനയ്ക്കു നിൽക്കാനുള്ള അകലം ഉണ്ടാകണമെന്നാണു സ്റ്റാന്പിലെ സന്ദേശം. ഒരു മീറ്റർ ആളകലത്തിന്റെ ആവശ്യകത കുട്ടികൾ മുതൽ മുതിർന്നവരുടെ വരെ മനസിൽ എളുപ്പത്തിൽ പതിയാൻ കുട്ടിയാന സ്റ്റാന്പ് സഹായിച്ചെന്നാണ് ഓസ്ട്രിയൻ തപാൽ വകുപ്പ് അവകാശപ്പെടുന്നത്. കൗതുകവും കാര്യവുമുള്ള സന്ദേശമടങ്ങിയ സ്റ്റാന്പ് കേരളത്തിനു പരിചയപ്പെടുത്തിയതു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തപാൽ മുദ്രകൾ ശേഖരിക്കുന്നതു വിനോദമാക്കിയ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ സീനിയർ പിആർഒ ആൻഡ് മീഡിയ റിലേഷൻസ് ഓഫീസർ ഷൈജു കുടിയിരിപ്പിലാണ്. പത്തു സെന്റിമീറ്റർ നീളമുള്ള മിനിയേച്ചർ സ്റ്റാന്പ് ഷീറ്റിലാണ് ഈ തപാൽമുദ്ര ഉൾക്കൊള്ളിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ സന്ദേശം പങ്കുവയ്ക്കാൻ…
Read MoreDay: May 10, 2021
സംസ്ഥാനത്ത് വാക്സിന് ക്ഷാമം തുടരുന്നു; സ്റ്റോക്ക് 3.64 ലക്ഷം ഡോസ്; ഈയാഴ്ച കൂടുതല്‍ ഡോസ് വാക്സിന് എത്തിയില്ലെങ്കില്‍…
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടയില്‍ വാക്സിന് ക്ഷാമവും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്ത് നിലവില്‍ സ്റ്റോക്കുള്ളത് 3.64 ലക്ഷം ഡോസ് വാക്സിന് മാത്രമാണ്. ഇതില്‍ 1,67,420 ഡോസ് കോവാക്സിനും 1,97,250 ഡോസ് കോവിഷീല്‍ഡ് വാക്സിനുമാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രി വരെയുള്ള കണക്കാണിത്.ഇതുവരെ ആകെ 79,33,869 ഡോസ് വാക്സിനുകളാണ് സംസ്ഥാനത്തു വിതരണം ചെയ്തത്. ഇതില്‍ 61,69,310 ഡോസ് നല്‍കിയത് ആദ്യ ഡോസുകാര്‍ക്കും 17,64,559 ഡോസ് നല്‍കിയത് രണ്ടാം ഡോസുകാര്ക്കുമാണ്. കഴിഞ്ഞയാഴ്ച കേന്ദ്രത്തില്‍ നിന്ന് 4.75 ലക്ഷം ഡോസ് വാക്സിന് സംസ്ഥാനത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വാക്സിന് ക്ഷാമത്തിന് താത്കാലിക ആശ്വാസവുമായിരുന്നു. നിലവിലെ കണക്കു പ്രകാരം ഏതാനും ദിവസങ്ങള്‍ കൂടി വിതരണം ചെയ്യാനുള്ള വാക്സിന് മാത്രമാണ് സംസ്ഥാനത്തുള്ളത്. ഈയാഴ്ച കൂടുതല്‍ ഡോസ് വാക്സിന് എത്തിയില്ലെങ്കില്‍ സംസ്ഥാനത്ത് വാക്സിന് വിതരണം പ്രതിസന്ധിയിലാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. രണ്ടാം ഡോസുകാര്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന. ഒന്നാം ഡോസിനായുള്ള…
Read More