കൊച്ചി: പുതിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം മില്‍മ പ്രതിസന്ധിയിലാണെന്നും മുന്‍കാലങ്ങളിലേതുപോലെ പാല് സംഭരണവും വിതരണവുമായി ബന്ധപ്പെട്ട് മില്‍മയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും മില്‍മ എറണാകുളം മേഖലാ ചെയര്മാന് ജോണ്‍ തെരുവത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതുമൂലമുള്ള പ്രതിസന്ധി കര്‍ഷകരെയും അനുബന്ധ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന മുഴുവന്‍ ആളുകളെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നതിനാല് ഈ വിഷയത്തില്‍ അടിയന്തിര ശ്രദ്ധ പതിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍, മില്‍മ ചെയര്മാന്, മില്‍മ മാനേജിംഗ് ഡയറക്ടര്‍ എന്നിവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് സംബന്ധിച്ച നിയന്ത്രണങ്ങളില്‍നിന്നും മില്‍മയെയും ക്ഷീരമേഖലയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ആവശ്യസേവന വിഭാഗത്തില്‍പ്പെടുത്തി ഒഴിവാക്കിയിരുന്നു. ഗ്രാമീണ സമ്പദ്വ്യവസ്ഥയില് ക്ഷീര മേഖല ചെലുത്തുന്ന സ്വാധീനം കണ്ടറിഞ്ഞു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതുമൂലം ലക്ഷോപലക്ഷം വരുന്ന ക്ഷീര കര്‍ഷകര്‍ക്കും അനുബന്ധ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന അനേകായിരങ്ങള്‍ക്കും ജീവസന്ധാരണം ബുദ്ധിമുട്ടുകൂടാതെ…
Read MoreDay: May 17, 2021
ഓകെ..പെർഫക്ട് ഓകെ..! കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിൽ യൂത്ത് കോൺകോൺഗ്രസ് ദേശീയ അധ്യക്ഷന്‍ ക്ലീൻ ചിറ്റ്
ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിന് ക്ലീന്‍ ചിറ്റ് നല്കി ഡല്‍ഹി പോലീസ്. കോവിഡ് ദുരിതാശ്വാസത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള പണത്തിന്റെ സ്രോതസിനെക്കുറിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസിനെ ചോദ്യംചെയ്തത്. ചോദ്യചെയ്യലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ ആണ് ശ്രീനിവാസിന് ക്ലീൻ ചിറ്റ് നൽകിയത്. പണം ഈടാക്കാതെയാണ് ശ്രീനിവാസ് ആളുകൾക്ക് മരുന്നും ഓക്സിജനും നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്രീനിവാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, ബിജെപി എംപി ഗൗതം ഗംഭീറിനും പോലീസ് ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചു. മരുന്ന് പൂഴ്ത്തിവയ്ക്കുന്നു എന്നാണ് ഗംഭീറിനെതിരെ ഉയർന്ന ആരോപണം.
Read More18 വയസിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ ഇന്നുമുതൽ; വാക്സിൻ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രം
തിരുവനന്തപുരം: 18വയസിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്നുമുതൽ ആരംഭിക്കും. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുമാത്രമാണ് വാക്സിൻ നൽകുന്നത്. വാക്സിൻ അനുവദിക്കപ്പെട്ടവർക്ക് ഇതുസംബന്ധിച്ച സന്ദേശം മൊബൈൽ ഫോണിൽ ലഭിക്കും. 18 മുതൽ 44 വയസുവരെയുള്ളവർക്കാണ് വാക്സിൻ നൽകുക. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, പ്രമേഹബാധിതർ, വൃക്ക, കരൾ രോഗികൾ തുടങ്ങി 20 തരം രോഗങ്ങളുള്ളവർക്കാണ് മുൻഗണന. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതംവേണം അപേക്ഷിക്കാൻ. വാക്സിനേഷൻ കേന്ദ്രത്തിൽ അപ്പോയിൻമെന്റ് എസ്എംഎസ്, ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവർ ഓൺലൈൻ രജിസ്റ്റർ ചെയ്യണം.
Read Moreയോഗിയുടെ നാട്ടിൽ മൃതദേഹങ്ങൾക്കും വല്ലാത്തൊരു യോഗം..! പക്ഷികളും നായ്ക്കളും മൃതദേഹങ്ങൾ കടിച്ചു കീറുന്നു; ഗംഗയുടെ തീരത്തെ കാഴ്ചകൾ ഞെട്ടിക്കുന്നത്
ലക്നോ: കോവിഡിനെ നേരിടുന്നതിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് ഭരണകൂടത്തിന്റെ വീഴ്ചകൾ തുറന്നുകാട്ടി ദേശീയ മാധ്യമങ്ങൾ. പ്രയാഗ് രാജില്‍ ഗംഗയുടെ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കൃത്യമായി സംസ്കരിക്കാതെ കുഴിച്ചിട്ടിരിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കൃത്യമായി സംസ്കരിക്കാത്തതിനാല്‍ ഇപ്പോള്‍ മണല്‍ നീങ്ങി മൃതദേഹാവശിഷ്ടങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പക്ഷികളും നായ്ക്കളും മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ച് പുറത്തിടുകയാണെന്നും പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങൾ കോവിഡ് ബാധിച്ചവരുടേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ രോഗങ്ങൾ പരത്തുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലായി ഗംഗാ നദിയിൽ നൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പണമില്ലാത്തതിനാലാണ് ഗ്രാമീണർ മൃതദേഹങ്ങൾ ഗംഗയിലെറിഞ്ഞത്.
Read Moreപത്തനംതിട്ട കാനറാ ബാങ്കിലെ കോടികളുമായി മുങ്ങിയ ജീവനക്കാരൻ വിജിഷ് പിടിയിൽ; കുടുംബത്തോടൊപ്പം ബംഗളൂരുവിൽ സുഖിച്ചു കഴിയവേയാണ് മൂന്നാം മാസം പൊക്കിയത്
പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാൾ ബംഗളൂരുവിൽ നിന്നാണ് പിടിയിലായത്. എട്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇയാൾക്കായി പോലീസ് വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. കൊല്ലം സ്വദേശിയായ വിജീഷ് വിവിധ അക്കൗണ്ടുകളിൽനിന്നാണ് പണം തട്ടിയെടുത്തത്. ഏകദേശം 8.13 കോടി രൂപ നഷ്ടമായതായാണ് വിവരം. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടർന്നു ബാങ്ക് നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ചതായി അന്ന് പരാതി ലഭിച്ചിരുന്നു. ബാങ്കിന്റെ തുന്പമണ്‍ ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരൻ ബാങ്ക് മാനേജരെ അറിയിച്ചു. ഇതോടെ…
Read Moreമോദി ലോക നേതാവാകാനുള്ള ശ്രമത്തിൽ; ഇന്ത്യയിലെ ജനങ്ങള്‍ നരകത്തിൽ; മുൻ ബിജെപി നേതാവായ യശ്വന്ത് സിൻഹയുടെ കുറിപ്പു ചർച്ചയാവുന്നു
ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിലെ പാളിച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. മോദി ഒരു ലോകനേതാവാകുള്ള ശ്രമത്തിലാണ്. എന്നാൽ ഇന്ത്യയിലെ ജനങ്ങള്‍ നരകത്തിലാണെന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രതിനിധി നടത്തിയ സംഭാഷണത്തിന്റെ വീഡിയോയും ട്വീറ്റ് ചെയ്തായിരുന്നു സിന്‍ഹയുടെ വിമര്‍ശനം. “ഈ 10 സെക്കൻഡ് വീഡിയോയിലൂടെ മോദി എന്താണെന്ന് മനസിലാകും. യുഎന്നിൽ ഇന്ത്യന്‍ പ്രതിനിധി പറയുന്നത് കേള്‍ക്കൂ. സ്വന്തം ജനങ്ങള്‍ക്ക് നല്കിയതിനെക്കാള് കൂടുതല്‍ വാക്സിനാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതെന്നാണ് ഇന്ത്യന്‍ പ്രതിനിധി തന്നെ പറയുന്നത്’- സിൻഹ ട്വിറ്ററിൽ കുറിച്ചു. ബിജെപി നേതാവുകൂടിയായിരുന്ന സിൻഹ അടുത്തിടെയാണ് തൃണമൂലിൽ ചേർന്നത്.
Read More