അ​മേ​രി​ക്ക​യി​ല്‍ ഭീ​തി​വി​ത​ച്ച് കു​ര​ങ്ങു​പ​നി ! ആ​ദ്യ കേ​സ് സ്ഥി​രീ​ക​രി​ച്ചു; യൂ​റോ​പ്പി​ലാ​കെ പ​ട​രാ​ന്‍ സാ​ധ്യ​ത…

കോ​വി​ഡ് ഏ​റ്റ​വു​മ​ധി​കം നാ​ശം​വി​ത​ച്ച രാ​ജ്യ​മാ​യി​രു​ന്നു അ​മേ​രി​ക്ക. കോ​വി​ഡ് ഭീ​തി ഒ​ഴി​ഞ്ഞ​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്ന രാ​ജ്യ​ത്തി​ന് പു​തി​യ ഭീ​ഷ​ണി​യാ​വു​ക​യാ​ണ് കു​ര​ങ്ങു​പ​നി. ഈ ​വ​ര്‍​ഷം റി​പ്പോ​ര്‍​ട്ട് ചെ​യ്ത ആ​ദ്യ കേ​സാ​ണി​ത്. കാ​ന​ഡ​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ഒ​രാ​ളി​ലാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പേ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് യു​എ​സ് സെ​ന്റ​ര്‍​സ് ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്ര​വി​ന്‍​ഷ​ന്‍ അ​റി​യി​ച്ചു. രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്കം വ​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​ന്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. സാ​ധാ​ര​ണ​യാ​യി ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ മാ​ത്ര​മേ കു​ര​ങ്ങു പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു​ള്ളൂ. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ യൂ​റോ​പ്പി​നെ​യാ​കെ പി​ടി​ച്ചു കു​ലു​ക്കു​ന്ന രീ​തി​യി​ലാ​ണ് കു​ര​ങ്ങു​പ​നി​യു​ടെ പോ​ക്ക്. പോ​ര്‍​ച്ചു​ഗ​ലി​ല്‍ അ​ഞ്ച് പേ​ര്‍​ക്കും ബ്രി​ട്ട​ണി​ല്‍ ര​ണ്ട് പേ​ര്‍​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്പെ​യി​നി​ലെ സെ​ന്‍​ട്ര​ല്‍ മാ​ഡ്രി​ഡി​ല്‍ മാ​ത്രം 23 കേ​സു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ അ​റി​യി​ച്ച​ത്. വ​സൂ​രി പോ​ലെ​യു​ള്ള…

Read More

വിദേശത്ത് നിന്നും ‘നാല് ഡോസ്’ വാക്‌സിന്‍ സ്വീകരിച്ചെത്തിയ യുവതിയ്ക്ക് കോവിഡ്; ഇവരെ ആശുപത്രിയിലേക്ക് മാറ്റി…

വിദേശത്തു നിന്നും നാലു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് എത്തിയ യുവതിയ്ക്ക് ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായിലേക്ക് പോകാനായി ഇന്‍ഡോറിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് വ്യത്യസ്ത വാക്‌സിനുകളുടെ രണ്ട് ഡോസ് വീതമാണ് ഇവര്‍ സ്വീകരിച്ചത്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നാണ് 30-കാരിയായ യുവതി നാല് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജനുവരിയിലും ഓഗസ്റ്റിലുമായി ഇവര്‍ നാല് തവണ വാക്‌സിന്‍ സ്വീകരിച്ചിരുന്നതായാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ചൈനീസ് വാക്‌സിനായ സിനോഫാമിന്റേയും ഫൈസറിന്റേയും രണ്ട് വീതം ഡോസുകളാണ് ഇവര്‍ സ്വീകരിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ ഭൂരെ സിങ് പറഞ്ഞു. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന അവര്‍ക്ക് ഒരു ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത…

Read More

വാക്‌സിനെടുക്കാത്തവര്‍ക്ക് ചെക്കിന്റെ ‘ചെക്ക്’ ! വാക്‌സിനെടുക്കാത്തവരെ വീട്ടിലിരുത്തുന്ന പരിപാടി ലോകവ്യാപകമാവുന്നു…

കോവിഡ് മഹാമാരി ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. കേവലം ഒരു ആരോഗ്യപ്രശ്‌നം എന്ന നിലയില്‍ മാത്രമല്ല കോവിഡ് ലോകത്തെ ബാധിച്ചത്. മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ മുതല്‍ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മെഖലകളില്‍ വരെ മനുഷ്യര്‍ക്ക് ഏറെ തിരിച്ചടിയാണ് ഈ ഭീകര വൈറസ് സമ്മാനിക്കുന്നത്. ഇതിനെ പൂര്‍ണ്ണമായി തടയാനുള്ള വഴിയൊന്നും ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലെങ്കിലും, ഈ പ്രതിസന്ധിയില്‍ നിന്നും ഇപ്പോള്‍ മറികടക്കുവാനുള്ള ഏറ്റവും വലിയ പ്രതിവിധി കോവിഡ് പ്രതിരോധ വാക്‌സിന്‍ മാത്രമാണ്. രോഗം ഗുരുതരമാകാതെ കാക്കാനും, മരണനിരക്ക് കൂട്ടാതെ നോക്കാനും വക്‌സിന് കഴിയൂന്നു എന്നത് യാഥാര്‍ത്ഥ്യ ജീവിതത്തിലെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്ന കാര്യമാണ്. എന്നിട്ടും മതവിശ്വാസത്തിന്റെയും മറ്റ് തെറ്റിദ്ധാരണകളുടെയും പേരില്‍ വാക്‌സിന്‍ എടുക്കാതെ മാറിനില്‍ക്കുന്നവര്‍ മനുഷ്യകുലത്തോട് ചെയ്യുന്നത് കടുത്ത ദ്രോഹമാണെന്നതിന് ഒരു സംശയവുമില്ല. അതുകൊണ്ടു തന്നെയാണ് യൂറോപ്പില്‍ വീണ്ടും രോഗവ്യാപനം കടുക്കാന്‍ തുടങ്ങിയപ്പോള്‍, വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല…

Read More

വാക്‌സിന്‍ സ്വീകരിച്ച് ഏതാനും മാസത്തിനുള്ളില്‍ ഫലം കുറയുന്നു ? കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും കുത്തിവയ്പ്പ് എടുത്തവര്‍…

വാക്‌സിന്‍ എടുക്കുന്നതു മൂലം ലഭിക്കുന്ന പ്രതിരോധം എത്രനാള്‍ ലഭിക്കുമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഈ അവസരത്തില്‍ വാക്‌സിനെടുത്ത് മാസങ്ങള്‍ക്കു ശേഷം ഫലം കുറയുന്നുവോ എന്ന ആശങ്ക പങ്കുവെയ്ക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രോഗം ബാധിച്ചവരില്‍ 57 ശതമാനം പേരും കുത്തിവയ്പ്പെടുത്തവരാണ്. 6996 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ചത്. ഇതില്‍ 2083 പേരും രണ്ട് ഡോസ് കുത്തിവയ്പ്പെടുത്തവരാണെന്നാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്സിന്‍ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ച 10691 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 6303 പേരും കുത്തിവയ്പ് എടുത്തവരാണ്. ശനിയാഴ്ച 9470 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 5364 പേരും വാക്സിന്‍ ലഭിച്ചവരാണ്. ആദ്യ മാസങ്ങളില്‍ കുത്തിവയ്പ്പെടുത്തവരില്‍ ഫലം കുറയുന്നുണ്ടോ എന്നാണ് ആശങ്ക. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിദിന കൊവിഡ് മരണത്തിലും കുറവുണ്ടായിട്ടുണ്ടെന്നത് ആശ്വാസകരമായ കാര്യമാണ്.

Read More

വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന പ്രതിരോധം പ്രായമായവരില്‍ കുറവ് ! പുതിയ പഠനത്തില്‍ പറയുന്നത്…

കോവിഡ് വാക്‌സിന്‍ എടുക്കുന്നതു മൂലമുള്ള ഗുണം പ്രായമായവരില്‍ താരതമ്യേന കുറവെന്ന് പുതിയ പഠനങ്ങള്‍. വാക്സിന്‍ സ്വീകരിക്കുമ്പോള്‍ നിര്‍മിക്കപ്പെടുന്ന കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ പ്രായമായവരില്‍ വളരെ കുറവാണെന്നാണ് ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റി (OHSU)യുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിന്‍ എല്ലാപ്രായത്തിലും ഉള്ളവരിലും ഫലപ്രദമാണെന്ന് കരുതുമ്പോഴാണ് പ്രായമായവരില്‍ ആന്റിബോഡിയുടെ പ്രവര്‍ത്തനം കുറവാണെന്ന കണ്ടെത്തല്‍. അമ്പതോളം ആളുകളെ തിരഞ്ഞെടുത്ത് വാക്സിനെടുത്ത ശേഷം രണ്ടാഴ്ച കഴിഞ്ഞ് അവരുടെ ശരീരത്തില്‍ വാക്സിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഇവരുടെ രക്തത്തിലെ സിറം വേര്‍തിരിച്ച് ഏറ്റവും അപകടകാരിയായ വൈറസ് വേരിയന്റുമായി ചേര്‍ത്തായിരുന്നു പരീക്ഷണം. ഇരുപത് വയസുവരെയുള്ള ആളുകളില്‍ എഴുപത് മുതല്‍ എണ്‍പത് വയസ്സുവരെ പ്രായമായവരേക്കാള്‍ ഏഴിരട്ടി ആന്റിബോഡികള്‍ ഉണ്ടാകുന്നതായി ഇവര്‍ കണ്ടത്തി. പ്രായമായവരിലും യുവാക്കളിലും വാക്സിന്‍ പ്രവര്‍ത്തനത്തിനെ പറ്റിയുള്ള വ്യക്തമായ വിവരമാണ് ഈ പഠനത്തിലൂടെ…

Read More

കോവിഷീല്‍ഡ് വാക്‌സിന്‍ ജീവിത കാലം മുഴുവന്‍ പ്രതിരോധം നല്‍കും ? പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…

ഓക്‌സ്ഫഡ്-ആസ്ട്രസെനക വാക്‌സിന്‍ ജീവിതകാലം മുഴുവന്‍ കോവിഡിനെ പ്രതിരോധിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധത്തിനായി കയ്യുംമെയ്യും മറന്ന് പൊരുതുന്ന ലോകത്തിന് ആശ്വാസമാണ് പുതിയ റിപ്പോര്‍ട്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ വാക്‌സീന്‍ തന്നെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ നിര്‍മിക്കുന്നത്. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതിനൊപ്പം വൈറസിന്റെ പുതിയ വകഭേദങ്ങളെയും ശക്തമായി ചെറുക്കാനും നശിപ്പിക്കാനും ഇതിന് കഴിയുമെന്ന് പഠനം പറയുന്നു. ഇത്തരം ശേഷിയുള്ള ടി-സെല്ലുകള്‍ക്കായി ശരീരത്തില്‍ പരിശീലന ക്യാംപുകള്‍ സൃഷ്ടിക്കാന്‍ ഈ വാക്സിന് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റിബോഡികള്‍ ക്ഷയിച്ച് വളരെക്കാലം കഴിഞ്ഞാലും ശരീരത്തിന് ഈ പ്രക്രിയ തുടരാനാകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എന്തായാലും സംഭവം സത്യമാകട്ടെ എന്നാഗ്രഹിക്കുകയാണ് ഏവരും.

Read More

വാക്‌സിന്‍ ലൈംഗിക ശേഷി കുറയ്ക്കും ! ആരോഗ്യ വകുപ്പ് അധികൃതരെ കണ്ട് കൂട്ടത്തോടെ നദിയില്‍ ചാടി ആളുകള്‍; സംഭവം ഇങ്ങനെ…

എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടു വരണമെന്ന് സര്‍ക്കാര്‍ നിരന്തരം ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും രാജ്യത്തെ ഗ്രാമീണ മേഖലയില്‍ വാക്സിനോടുള്ള എതിര്‍പ്പ് തുടരുകയാണ്. വാക്സിനേഷന്‍ ഒഴിവാക്കാന്‍ ഗ്രാമത്തിലെ ഒരുകൂട്ടം ആളുകള്‍ നദിയിലേക്കു ചാടിയെന്നാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള വാര്‍ത്ത. ബാരാബങ്കിയിലെ സിസോദിയയിലാണ് സംഭവം. വാക്സിനെടുക്കേണ്ട ദിവസം ഇവിടെ നിരവധി പേര്‍ നദിയില്‍ ചാടി കുത്തിവയ്പ് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വാക്‌സിന്‍ എടുത്ത ശേഷവും ആളുകള്‍ക്ക് രോഗം വരുന്നുണ്ടെന്നും ആളുകള്‍ മരിക്കുന്നുണ്ടെന്നുമാണ് ഇവര്‍ പറയുന്ന ന്യായീകരണം. കോവിഡ് വാക്സിന്‍ ദോഷകരമാണെന്നാണ് സിസോദിയയിലെ കൃഷിക്കാരനാണ് ശിശുപാല്‍ പറയുന്നത്. മെട്രിക്കുലേഷന്‍ പാസായ താന്‍ ഇക്കാര്യം കഴിയും വിധത്തിലെല്ലാം ഗ്രാമീണരെ ‘ബോധവത്കരിക്കുന്നുണ്ടെന്നും’ ശിശുപാല്‍ പറയുന്നു. നഗരങ്ങളിലുളള സുഹൃത്തുക്കളില്‍നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്ന് ശിശുപാല്‍ പറയുന്നു. വാക്സിനുമായി ബന്ധപ്പെട്ട് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ അധികൃതര്‍ക്കായില്ല. രണ്ട് ഡോസ് വാക്സിനും എടുത്ത തന്റെ അമ്മാവന്‍ ഡല്‍ഹിയില്‍ കോവിഡ്…

Read More

18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ഇ​ന്നു​മു​ത​ൽ; വാ​ക്സി​ൻ കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെയ്തവർക്ക് മാത്രം

  തി​രു​വ​ന​ന്ത​പു​രം: 18വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്കു​മാ​ത്ര​മാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. വാ​ക്സി​ൻ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച സ​ന്ദേ​ശം മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ക്കും. 18 മു​ത​ൽ 44 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ, പ്ര​മേ​ഹ​ബാ​ധി​ത​ർ, വൃ​ക്ക, ക​ര​ൾ രോ​ഗി​ക​ൾ തു​ട​ങ്ങി 20 ത​രം രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. ഡോ​ക്ട​റു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം​വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ അ​പ്പോ​യി​ൻ​മെ​ന്‍റ് എ​സ്എം​എ​സ്, ആ​ധാ​ർ അ​ല്ലെ​ങ്കി​ൽ മ​റ്റ് അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ, അ​നു​ബ​ന്ധ​രോ​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. സ്പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ല. ര​ണ്ടാം ഡോ​സി​നും ഇ​വ​ർ ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

Read More

ആദ്യഡോസ് സ്വീകരിക്കാനെത്തിയ 23കാരിയ്ക്ക് ആരോഗ്യപ്രവര്‍ത്തക ഒറ്റയടിക്ക് കുത്തിവച്ചത് ആറുഡോസ് വാക്‌സിന്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

വാക്‌സിന്‍ സ്വീകരിക്കാനെത്തിയ യുവതിയ്ക്ക് ആരോഗ്യപ്രവര്‍ത്തക ഒറ്റയടിക്ക് കുത്തിവച്ചത് ആറു ഡോസ് വാക്‌സിന്‍. ഫൈസര്‍ ബയോഎന്‍ടെക്കിന്റെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാനെത്തിയ യുവതിയ്ക്കാണ് ഈ ദുര്യോഗമുണ്ടായത്. ഇറ്റലിയിലെ നോവ ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ചയാണ് 23-കാരിയായ യുവതി പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നത്. ഒരു കുപ്പിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ വാക്സിനും സിറിഞ്ചില്‍ നിറച്ച ആരോഗ്യപ്രവര്‍ത്തക അതു മുഴുവന്‍ കുത്തിവെക്കുകയായിരുന്നു. ആറു ഡോസ് വാക്സിനാണ് ഒരു ബോട്ടിലില്‍ ഉണ്ടാവുക. എന്നാല്‍ സിറിഞ്ച് ശൂന്യമായപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം ആരോഗ്യപ്രവര്‍ത്തക തിരിച്ചറിഞ്ഞത്. കുത്തിവെപ്പ് സ്വീകരിച്ച യുവതിയെ ഉടന്‍ തന്നെ 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ബന്ധിത നിരീക്ഷണത്തിന് വിധേയയാക്കി. എന്നാല്‍ പൂര്‍ണ ആരോഗ്യവതിയായ യുവതിക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതേ ആശുപത്രിയിലെ സൈക്കോളജി വിഭാഗത്തിലെ ഇന്റേണാണ് യുവതി. യുവതിയെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആരോഗ്യനില നിരീക്ഷിക്കുന്നത് തുടരുമെന്ന്…

Read More

മോഷണത്തിന്റെ പുതിയ മേഖലകള്‍ ! കോവിഡ് ക്ഷാമത്തിനിടെ 1,710 ഡോസ് വാക്സിന്‍ മോഷണം പോയി…

കോവിഡ് വാക്‌സിന്‍ ക്ഷാമം രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. ഇതിനിടയില്‍ വാക്‌സിന്‍ മോഷണം പോയതായി പരാതി. ഹരിയാനയിലെ സിന്ധിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വാക്സിനുകളാണ് മോഷണം പോയത്. 1,710 ഡോസ് വാക്സിനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതില്‍ 1,270 കോവിഷീല്‍ഡ് ഡോസുകളും 440 കോവാക്സിന്‍ ഡോസുകളും ഉള്‍പ്പെടുന്നു. വാക്സിനുകള്‍ക്ക് പുറമേ, സെന്ററില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും കാണാതായിട്ടുണ്ട്. ജില്ലയ്ക്ക് മുഴുവനായി നല്‍കാന്‍ വാക്സിന്‍ സൂക്ഷിച്ചിരുന്ന സ്റ്റോറേജ് പരിശോധിച്ചെന്നും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും വാക്സിന്‍ സെന്ററിന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Read More