തിരുവനന്തപുരം: സഭയിലില്ലാത്ത ബിജെപിയെക്കുറിച്ചായിരുന്നു ചർച്ച. ഏകപക്ഷീയമായി ഗോളടിക്കാൻ പറ്റുന്ന വിഷയം. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മത്സരിച്ചു കത്തിക്കയറാൻ പറ്റിയ വിഷയം. പക്ഷേ കൊടകര കുഴപ്പണക്കേസിനെക്കുറിച്ചുള്ള ചർച്ച ചൂടുപിടിച്ചു മുന്നേറിയപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പോർവിളി നടത്തുന്ന സ്ഥിതിയായി. ബിജെപി ബന്ധത്തിന്റെയും ധാരണയുടെയും ഒത്തുതീർപ്പിന്റെയും ആക്ഷേപങ്ങൾ ഇരുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും തൊടുത്തുവിട്ടുകൊണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖത്തോടു മുഖം നിന്നു പോരടിച്ചു. ഷാഫി പറന്പിലാണ് കുഴൽപ്പണക്കേസിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ചത്. നോട്ട് നിരോധനം മുതലുള്ള കാര്യങ്ങൾ പറഞ്ഞ് കള്ളപ്പണത്തിലേക്കു കടന്ന് വിഷയം നന്നായി അവതരിപ്പിച്ച ഷാഫി ഒടുവിൽ ഭരണപക്ഷത്തെ ഒന്നു തോണ്ടി. ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഈ കേസിൽ അങ്ങനെ ആകരുത്. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ ഒത്തുതീർപ്പിലെത്തിക്കാൻ ഈ…
Read MoreDay: June 8, 2021
നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും..! വീഡിയോയ്ക്ക് മോശം കമന്റ്, കുറിക്കു കൊള്ളുന്ന മറുപടി കൊടുത്ത് നടി അഞ്ജു അരവിന്ദ്
വീഡിയോയ്ക്ക് മോശം കമന്റുമായെത്തിയ ആൾക്ക് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്ത് നടി അഞ്ജു അരവിന്ദ്. നടിയുടെ യുട്യൂബ് പേജിലെ വീഡിയോയുടെ താഴെയായിരുന്നു കമന്റ് വന്നത്. ‘സൂപ്പര്‍ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല.’–എന്നായിരുന്നു കമന്റ്. ഉടൻ തന്നെ മറുപടിയുമായി നടിയും എത്തി.‘അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും’എന്നായിരുന്നു അഞ്ജുവിന്റെ മറുപടി. ‘കഷ്ടം… ഓരോരുത്തരുടെയും കാഴ്ചപ്പാട്…. എന്തായാലും നല്ല മറുപടി കൊടുക്കാന്‍ സാധിച്ചു” എന്ന അടിക്കുറിപ്പോടെ ആ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചു. കൃത്യമായി പ്രതികരിച്ച നടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്.
Read More12, 13 തിയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്ക്ഡൗൺ! വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം: ലോക്ക്ഡൗൺ നിർദേശങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 12, 13 തിയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ (പാക്കേജിംഗ് ഉൾപ്പെടെ), നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ജൂൺ 16 വരെ പ്രവർത്തനാനുമതി നൽകും. ബാങ്കുകൾ നിലവിലുള്ളതുപോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്റ്റിക്കൽസ് തുടങ്ങിയ കടകൾക്ക് ജൂൺ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ പ്രവർത്തനാനുമതി നൽകും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, തുടങ്ങിയവ ജൂൺ…
Read More