കയ്പമംഗലം: തിരമാലയിൽപെട്ട് ജീവൻമരണ പോരാട്ടം നടത്തിയ തൊഴിലാളിക്ക് രക്ഷകനായി കോസ്റ്റൽ പോലീസ്. പോണത്ത് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ചാവൽ ദേനാ ബാബ എന്ന വള്ളം കന്പനിക്കടവിൽ കരയിൽ നിന്നും 30 മീറ്റർ അകലെ വൻതിരയിൽപ്പെട്ട് ആടിയുലഞ്ഞ് വള്ളത്തിലുണ്ടായിരുന്ന സുബ്രമണ്യൻ മകൻ ജയൻ (50) കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇന്നലെ രാവിലെ 7.15 ഓടെയുണ്ടായ അപകടം കണ്ട, കയ്പമംഗലം ഫിഷ് ലാൻഡിംഗ് സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ സനൽ കടലിലേക്കിറങ്ങി ജയനെ സാഹസികമായി രക്ഷപ്പെടുത്തി. കടലിൽ വീണതിനെ തുടർന്ന് ജയൻ ജീവൻമരണ പോരാട്ടം നടത്തുന്നതിനിടയിൽ പെട്ടെന്ന് ബോധരഹിതനായി. തിരമാലകളോട് മല്ലടിച്ച് കോസ്റ്റൽ വാർഡൻ സനൽ ഇദ്ദേഹത്തെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരന്നു. കോസ്റ്റൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എൻ.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ മറ്റു മത്സ്യ ബന്ധന തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് സഹായികളായി. ജയൻ കയ്പമംഗലം ഗാർഡിയൻ ആശുപത്രിയിൽ ചികിത്സയിലാണ്. വള്ളത്തിൽ നിന്ന് തെറിച്ചുവീണ…
Read MoreDay: July 31, 2021
കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍..! പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി, അമ്മയും സുഹൃത്തുക്കളും നിരീക്ഷണത്തിൽ
കോഴഞ്ചേരി: പതിമൂന്ന് വയസുകാരിയായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ അമ്മയുടെ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മയുടെ സുഹൃത്തെന്ന് പറയുന്ന ടിപ്പർ ലോറി ഡ്രൈവർ ഹരിപ്പാട് സ്വദേശി വിധിൻ പീഡിപ്പിച്ചതായാണ് പരാതി. വിധിനും സുഹൃത്തുംകൂടി കുട്ടിയെ വീട്ടിൽ നിന്നും കഴിഞ്ഞ 28ന് ഉച്ചയോടെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോകുകയുംവിവിധ സ്ഥലങ്ങളിലെത്തിച്ച്്് പീഡിപ്പിച്ചെന്നുമാണ് പരാതി. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രണ്ടാനഛൻ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ ചെങ്ങന്നൂരിൽ നിന്നും ഓട്ടോറിക്ഷയിൽ ആറന്മുളയിലേക്ക് കുട്ടിയെ എത്തിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് മെംബർ ദീപ അറിയിച്ചതിനെതുടർന്ന് പോലീസ് വീട്ടിലെത്തി കുട്ടിയിൽ നിന്നും മൊഴിയെടുത്തപ്പോഴാണ് പീഡന കഥ പുറത്തു വന്നത്. അമ്മയുടെ ഒത്താശയോടുകൂടിയാണ് തന്നെ ഐക്കര ജംഗ്ഷനിൽ നിന്നും ബൈക്കിൽ കയറ്റി ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയതെന്നും രണ്ട് ബസ് മാറി മറ്റ് സ്ഥലത്ത് കൊണ്ടുപോയി പാർപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞതിനെ തുടർന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
Read Moreസൈജുവിനു ദുബായിൽ ആയിരുന്നു ജോലി! യുവതി ആറ്റിൽചാടി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കുണ്ടറ: ഇരുപത്തിരണ്ടുകാരിയായ യുവതി ഭർത്തൃഗൃഹത്തിൽ നിന്നും ഇറങ്ങിപ്പോയി കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ. കിഴക്കേകല്ലട നിലമേൽ സൈജു ഭവനിൽ സൈജുവും പവിത്രേശ്വരം ചെറുപൊയ്ക കുഴി വിളയിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെ യും മകൾ രേവതിയും തമ്മിലുള്ള വിവാഹം 2020 ഓഗസ്റ്റ് 30 നായിരുന്നു. സൈജുവിനു ദുബായിൽ ആയിരുന്നു ജോലി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം സൈജു തിരികെപോയി. രേവതി ഭർതൃഗൃഹത്തിൽ തന്നെയായിരുന്നു താമസം. ഭർത്തൃഗൃഹത്തിൽ രേവതിക്ക് നിരന്തരം മാനസിക പീഡനം അനുഭവിക്കേണ്ടി വന്നിരുന്നതായി രേവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. നിർധന കുടുംബമായിരുന്നു രേവതിയുടെത്. സ്ത്രീധനം ഒന്നും തരേണ്ടെന്ന് പറഞ്ഞതനുസരിച്ച് വിവാഹം ഉറപ്പിച്ചു. ഭർത്താവായ സൈജുവിനെ അപ്പപ്പോൾ വീട്ടിലെ അവഗണനയും ആക്ഷേപങ്ങളും സംബന്ധിച്ച് അറിയിച്ചിരുന്നതാണ്. കോവിഡ് സാഹചര്യത്തിൽ നാട്ടിലേക്കുള്ള വരവും പോക്കും നിബന്ധനകൾക്ക് വിധേയമായേ നടക്കൂ എന്നതിനാൽ ഇനി എത്ര നാൾ ഈ മാനസിക…
Read Moreസ്ത്രീധന പീഡനം! യുവതിയുടെ ഭര്‍ത്താവും ഭർതൃപിതാവും അറസ്റ്റില്‍; ഡയാനയുടെ പിതാവിന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ മാത്രമേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുള്ളൂ
കൊച്ചി: സ്ത്രീധനത്തെച്ചൊല്ലി യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റിലായി. പള്ളിക്കരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പച്ചാളം സ്വദേശി ജിപ്സണ്‍(31), പിതാവ് പീറ്റര്‍ (58) എന്നിവരെ വ്യാഴാഴ്ച രാത്രിയോടെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും പീഡിപ്പിച്ചതായി ചളിക്കവട്ടം സ്വദേശിനി ഡയാന കമ്മീഷണര്‍ക്ക് നല്കിയ പരാതിയിലാണ് നടപടി. ജിപ്സണിന്റെ മാതാവ് ജൂലിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് പറഞ്ഞു പരാതിയില്‍ നടപടിയുണ്ടായില്ലെന്ന ആരോപണവുമായി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷന് അംഗം ഷിജി ശിവജി യുവതിയെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും പോലീസ് നടപടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വനിതാ കമ്മീഷന്റെ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടിയതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചെന്നും അന്വേഷിക്കാനെത്തിയ പിതാവിന്റെ കാല് ഭര്‍തൃവീട്ടുകാര്‍ തല്ലിയൊടിച്ചെന്നും ചൂണ്ടിക്കാട്ടി…
Read Moreസിസിടിവി ദൃശ്യങ്ങള്‍ തുണയായി! ജഡ്ജിയെ നടുറോഡിൽ ഓട്ടോയിടിപ്പിച്ചു കൊന്നത് രണ്ടുപേര്‍; അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും കണ്ടെത്തി
ന്യൂഡൽഹി: ധൻബാദിൽ പ്രഭാത സവാരിക്കിറങ്ങിയ ജഡ്ജിയെ പുലർച്ചെ ഓട്ടോ ഇടിപ്പിച്ചു കൊന്നു. ധൻബാദിലെ ജില്ലാ അഡീഷണൽ ജഡ്ജി ഉത്തം ആനന്ദ്(49) ആണ് മരിച്ചത്. അജ്ഞാതവാഹനമിടിച്ചെന്നായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം. എന്നാൽ, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം കൊലപാതകമാണെന്നു വ്യക്തമായി. രാവിലെ അഞ്ചിന് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന ഓട്ടോറിക്ഷ ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടാക്കിയശേഷം വാഹനം നിർത്താതെ പോവുകയും ചെയ്തു. വാഹനമിടിച്ചു ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ നാട്ടുകാരിലൊരാളാണ് ആശുപത്രിയിലെത്തിച്ചത്. തിരിച്ചറിയാൻ കഴിയാതെ മൃതദേഹം ദീർഘസമയം ആശുപത്രിയിൽ കിടന്നു. രാവിലെ ഏഴോടെ ഉത്തം ആനന്ദിന്റെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയതോടെയാണ് മരിച്ചത് ജില്ലാ ജഡ്ജിയാണെന്നു തിരിച്ചറിഞ്ഞത്. അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ലഖൻ കുമാർ വർമ, രാഹുൽ വർമ എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റസമ്മതം നടത്തിയതായും പോലീസ് പറയുന്നു. സംഭവത്തിൽ ജാർഖണ്ഡ് ഹൈക്കോടതി…
Read Moreഅന്വേഷണം തുടരുകയാണ്! യുവതിയെ പീഡിപ്പിച്ച കേസ്; മാര്ട്ടിന് ജോസഫിന് ജാമ്യമില്ല
കൊച്ചി: ഫാഷന്‍ ഡിസൈനറായ യുവതിയെ ഫ്ലാറ്റില്‍ തടഞ്ഞുവച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയ കേസില്‍ മുഖ്യപ്രതിയായ തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ വീട്ടില്‍ മാര്ട്ടിന് ജോസഫ് നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതുമെന്ന പോലീസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്. കേസില്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചുവരികയാണെന്നും പ്രതിക്കെതിരേ സമാനമായ മറ്റുപരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ജൂണ്‍ പത്തിന് തൃശൂരിലെ കണ്ടല്‍ക്കാടുകളില്‍ ഒളിവില്‍കഴിഞ്ഞിരുന്ന മാര്‍ട്ടിനെ പോലീസ് പിടികൂടിയത്. ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ പ്രതി ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്നുമാണു യുവതി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
Read Moreഒറ്റ ദിവസം കൊണ്ട് 5.05 ലക്ഷം പേര്‍ക്ക് വാക്സിന് നല്കി കേരളം! രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,04,755 പേര്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 3,41,753 പേര്‍ക്ക് ഒന്നാം ഡോസും 1,63,002 പേര്‍ക്ക് രണ്ടാം ഡോസും നല്കി. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്സിന് നല്കിയ ദിവസമായി ഇന്ന് മാറി. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ വാക്സിന് ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ വാക്സിനേഷന് നല്‍കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്സിന് കൂടി ലഭ്യമായി. എറണാകുളത്ത് രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. സുഗമമായ വാക്സിനേഷന് എത്രയും വേഗം കൂടുതല്‍ വാക്സിന് ഒരുമിച്ച് കേന്ദ്രം ലഭ്യമാക്കേണ്ടതാണ്. ഇന്ന് 1,753 വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 99,802 പേര്‍ക്ക് വാക്സിന്…
Read Moreസഹോദരിയുടെ മക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങളുമായി കാറിൽ കറക്കം; യുവതി അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി: സഹോദരിയുടെ മക്കളെ കൊലപ്പെടുത്തി മൃതദേഹവുമായി കാറില്‍ ചുറ്റിക്കറങ്ങിയ യുവതി അറസ്റ്റില്‍. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ സ്വദേശിനിയായ നിക്കോള്‍ ജോണ്സണ്(33) ആണ് അറസ്റ്റിലായത്. സഹോദരിയുടെ ഏഴു വയസുള്ള പെണ്‍കുട്ടിയെയും അഞ്ച് വയസുള്ള ആണ്‍കുട്ടിയെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്. കുട്ടികളെ നോക്കാന്‍ നിക്കോളിനെയാണ് സഹോദരി ചുമതലപ്പെടുത്തിയിരുന്നത്. മൃതദേഹങ്ങളുമായി മാസങ്ങളോളം ഇവര്‍ കാറില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. അമിത വേഗത്തില്‍ ഇവര്‍ കാര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ തടഞ്ഞത്. കസ്റ്റഡിയിലെടുത്ത ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Read More