തിരയിൽനിന്ന് തീരത്തേക്ക്…! തൊ​ഴി​ലാ​ളി​ക്ക് ര​ക്ഷ​ക​നാ​യി കോ​സ്റ്റ​ൽ പോ​ലീ​സ്

ക​യ്പ​മം​ഗ​ലം: തി​ര​മാ​ല​യി​ൽ​പെ​ട്ട് ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം ന​ട​ത്തി​യ തൊ​ഴി​ലാ​ളി​ക്ക് ര​ക്ഷ​ക​നാ​യി കോ​സ്റ്റ​ൽ പോ​ലീ​സ്.

പോ​ണ​ത്ത് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​വ​ൽ ദേ​നാ ബാ​ബ എ​ന്ന വ​ള്ളം ക​ന്പ​നി​ക്ക​ട​വി​ൽ ക​ര​യി​ൽ നി​ന്നും 30 മീ​റ്റ​ർ അ​ക​ലെ വ​ൻ​തി​ര​യി​ൽ​പ്പെ​ട്ട് ആ​ടി​യു​ല​ഞ്ഞ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന സു​ബ്ര​മ​ണ്യ​ൻ മ​ക​ൻ ജ​യ​ൻ (50) ക​ട​ലി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​ന്നലെ രാ​വി​ലെ 7.15 ഓ​ടെ​യു​ണ്ടാ​യ അ​പ​ക​ടം ക​ണ്ട, ക​യ്പ​മം​ഗ​ലം ഫി​ഷ് ലാ​ൻഡി​ംഗ് സെ​ന്‍റ​റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ സ​ന​ൽ ക​ട​ലി​ലേ​ക്കി​റ​ങ്ങി ജ​യ​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

ക​ട​ലി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് ജ​യ​ൻ ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ പെ​ട്ടെ​ന്ന് ബോ​ധ​ര​ഹി​ത​നാ​യി. തി​ര​മാ​ല​ക​ളോ​ട് മ​ല്ല​ടി​ച്ച് കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ സ​ന​ൽ ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ച്ച് ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​ര​ന്നു.

കോ​സ്റ്റ​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സർ വി.​എ​ൻ.​പ്ര​ശാ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു മ​ത്സ്യ ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യി​ക​ളാ​യി.

ജ​യ​ൻ ക​യ്പ​മം​ഗ​ലം ഗാ​ർ​ഡി​യ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കിത്സ​യി​ലാ​ണ്. വ​ള്ള​ത്തി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ മ​റ്റൊ​രു തൊ​ഴി​ലാ​ളി നീ​ന്തി ക​ര​യ്ക്കെ​ത്തി. ക​ട​ലി​ലേ​ക്കി​റ​ങ്ങി​യ ഇ​വ​രു​ടെ വ​ള്ള​ത്തി​ലെ വ​ല പൊ​ട്ടി​പ്പോ​യ​തു കൊ​ണ്ട് തി​രി​കെ വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ക​യ്പ​മം​ഗ​ലം കൈ​ത​വ​ള​പ്പി​ൽ സ​ന്തോ​ഷ് മ​ക​ൻ സ​ന​ൽ കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ജോ​ലി​യി​ൽ താ​ല്ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ചു​മ​ത​ല​യേ​റ്റി​ട്ട് വ​ർ​ഷ​മാ​കു​ക​യാ​ണ്.

നി​ര​വ​ധി അ​പ​ക​ടഘ​ട്ട​ങ്ങ​ളി​ലും ദു​രി​ത മു​ഖ​ങ്ങ​ളി​ലും സ​ഹാ​യി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യി​ട്ടു​ള്ള ത​നി​ക്ക് ക​ണ്‍​മു​ന്നി​ലു​ണ്ടാ​യ അ​പ​ക​ട​വും അ​തി​ൽ​പ്പെ​ട്ട​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യതും ആ​ദ്യ​ത്തെ അ​നു​ഭ​വ​മാ​ണെ​ന്ന് സ​ന​ൽ പ​റ​യു​ന്നു.

കോ​സ്റ്റ​ൽ ഐജി പി.​വി​ജ​യ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം നി​ല​വി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഫി​ഷ് ലാ​ൻ​ഡി​ംഗ് സെ​ന്‍റ​റു​ക​ളി​ൽ കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം 24 മ​ണി​ക്കൂ​റും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.​

അ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നലെ ക​യ്പ​മം​ഗ​ലം ക​ന്പ​നി ക​ട​വി​ൽ ഡ്യൂ​ട്ടിയി​ലു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ സ​ന​ൽ.

ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന യാ​ന​ങ്ങ​ളി​ൽ ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് അ​ഴീ​ക്കോ​ട് കോ​സ്റ്റ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. ദീ​ലി​പ് പ​റ​ഞ്ഞു.

Related posts

Leave a Comment