ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ എഫ്64 വിഭാഗത്തിൽ സുമിത് ആന്റിൽ സ്വർണം നേടി. 68.55 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് സുമിത് ലോക റിക്കാർഡോടെ സ്വർണം സ്വന്തമാക്കിയത്. മത്സരത്തിന്റെ അഞ്ച് അവസരങ്ങളില്‍ മൂന്നെണ്ണവും ലോക റിക്കാർഡ് മറികടന്ന പ്രകടനമാണ് സുമിത് പുറത്തെടുത്തത്. 66.95, 68.08, 65.27, 66.71, 68.55 എന്നിങ്ങനെയായിരുന്നു സുമിതിന്റെ ശ്രമങ്ങൾ. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി ഉയർന്നു. ഇന്നു മാത്രം രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സഹിതം അഞ്ച് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് നേരത്തെ സ്വര്‍ണം നേടിയത്.
Read MoreDay: August 31, 2021
രണ്ടുവര്‍ഷത്തിനുശേഷം വിവാഹം നടത്താമെന്ന് വീട്ടുകാര്‍ ഉറപ്പുനല്‍കിയിട്ടും..! കുമളിയിലെ ലോഡ്ജിൽ കമിതാക്കള്‍ മരിച്ചനിലയിൽ
കുമളി: കുമളിയിലെ സ്വകാര്യ ലോഡ്ജിൽ കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. പുറ്റടി സ്വദേശിനി അഭിരാമി, കുമളി അട്ടപ്പള്ളം സ്വദേശി ധനേഷ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചാണ് അത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. ഇരുവരും പുറത്തിറങ്ങാത്തതിനെത്തുടർന്ന് ലോഡ്ജ് അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടത്തിനുശേഷം വീട്ടുകാർക്കു കൈമാറും. രണ്ടുവർഷത്തിനുശേഷം ഇരുവരുടെയും വിവാഹം നടത്താമെന്ന് വീട്ടുകാർ ഉറപ്പുനൽകിയിരുന്നതായും പറയുന്നു.
Read Moreപാല് വില്‍പ്പനയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കൂ..! മഥുരയിൽ മാംസവും മദ്യവും വിൽക്കുന്നത് നിരോധിച്ചുവെന്ന് യോഗി ആദിത്യനാഥ്
ലക്നോ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മാംസവും മദ്യവും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലക്നോവില്‍ കൃഷ്ണോത്സവ 2021 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഥുരയില്‍ മദ്യം, മാംസ കച്ചവടം നടത്തിയിരുന്നവര്‍ പാല് വില്‍പ്പനയിലേക്ക് ശ്രദ്ധ തിരിക്കണമെന്ന് യോഗി നിർദേശിച്ചു. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന് ചൗധരി, ശ്രീകാന്ത് ശര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിയും; രണ്ടു പേർ അറസ്റ്റിൽ
ജയ്പുർ: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ച് പേര് ചേര്‍ന്ന് പീഡിപ്പിച്ചു. നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഞായറാഴ്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അയല്‍വാസിയായ ഹരിപ്രസാദ് പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഈസമയം മറ്റു പ്രതികളും ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടിലേക്കു മടങ്ങിയ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കാരണം അന്വേഷിച്ചു. പിന്നീട് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ബന്ധുക്കളോട് പറഞ്ഞു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. 20കാരനായ ഒരാളെയും പ്രായപൂര്‍ത്തിയാകാത്തയാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് മൂന്ന് പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read Moreനെടുമങ്ങാട്ട് സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് ആണ്‍സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേയാണ് യുവതി മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ആര്യനാട് സ്വദേശിയായ അരുണാണ് യുവതിയെ ആക്രമിച്ചത്. യുവതിയുടെ പിതാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നു പ്രതിയെ പിടികൂടി വലിയമല പോലീസിനെ ഏൽപ്പിച്ചു. ആക്രമണത്തിന് ശേഷം സമീപത്തെ മറ്റൊരു വീടിന് മുകളില്‍ കയറിയ അരുണിനെ നാട്ടുകാര്‍ കീഴടക്കുകയായിരുന്നു.
Read Moreമൊബൈൽ ഫോണിനെ ചൊല്ലി തർക്കം; മക്കളെ കിണറ്റിലെറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി
ഭോപ്പാൽ: മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ രണ്ടു മക്കളെ കിണറ്റില്‍ എറിഞ്ഞതിനു ശേഷം വീട്ടമ്മ ജീവനൊടുക്കി. മധ്യപ്രദേശിലെ ചത്തര്പുരിലാണ് സംഭവം. കിണറ്റില്‍ വീണ ഒരു കുട്ടി മരിച്ചു. 33കാരിയായ യുവതിയും ഇവരുടെ 10വയസുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഭര്‍ത്താവിന്റെ അമ്മ ഇവരുടെ മൊബൈല്‍ ഫോണ്‍ മാറ്റി വച്ചിരുന്നു. ഇതേചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ യുവതി രണ്ട് പെണൺക്കളെയും കിണറ്റിലേക്ക് വലിച്ചെറിഞ്ഞതിനു ശേഷം ജീവനൊടുക്കുകയായിരുന്നു. കിണറ്റില്‍ വീണ കുട്ടികളെ പ്രദേശവാസികള്‍ രക്ഷിച്ചുവെങ്കിലും 10 വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. നാല് വയസുള്ള ഇവരുടെ ഇളയ കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
Read Moreഅതിവേഗം പടരാൻ ശേഷിയുള്ളതാ..! കൊറോണയുടെ അതിതീവ്രമായ പുതിയ വകഭേദം കണ്ടെത്തി; ജാഗ്രതാ
ന്യൂഡൽഹി: കൊറോണ വൈറസിന്റെ അതിതീവ്രമായ പുതിയ വകഭേദം കണ്ടെത്തി. ഈ വകഭേദം അതിവേഗം പടരാൻ ശേഷിയുള്ളതാണെന്നും കോവിഡ് പ്രതിരോധ വാക്സിനേഷനിലൂടെ ലഭിച്ച സുരക്ഷയെ മറികടന്നേക്കാമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസിലെയുംക്വാസുലു-നേറ്റല്‍ റിസേര്‍ച്ച് ഇന്നൊവേഷന് ആന്‍ഡ് സീക്വെന്‍സിംഗ് പ്ലാറ്റ്ഫോമിലെയും ഗവേഷകർ പറയുന്നു. 2019ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പുതിയ വകഭേദം. മേയിൽ ദക്ഷിണാഫ്രിക്കയിലാണ് വകഭേദം ആദ്യം കണ്ടെത്തിയത്. സി.1.2 എന്നു പേരിട്ടിരിക്കുന്ന പുതിയ വകഭേദത്തിന്റെ സാന്നിധ്യം ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗൽ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകർ പറഞ്ഞു. ലോകത്ത് ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദമാണിത്. സി.1.2 വകഭേദം ഇപ്പോഴത്തെ വാക്സിനുകളുടെ ഫലപ്രാപ്തി കുറച്ചേക്കും. അതീവ ജാഗ്രത വേണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
Read More