കാട്ടാക്കട : കൂ ട്ടിൽ കയറി താറാവിനെ ഭക്ഷിച്ച പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതർ പിടികൂടി.കള്ളിക്കാട് പാട്ടേക്കോണത്തു ബിന്ദുലേഖയുടെ ചാനൽക്കര വീട്ടിൽ ബുധനാഴ്ച രാവിലെയാണ് കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടത്. ബിന്ദുലേഖ മുട്ട എടുക്കാൻ എത്തിയപ്പോഴാണ് കൂട്ടിൽ പെരുമ്പാമ്പിനെ കാണുന്നത്. തുടർന്ന് വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു.അഞ്ചുവയസുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കൂട്ടിൽ ഉണ്ടായിരുന്ന രണ്ടു താറാവിനെ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. ആർആർ ടി അംഗങ്ങളായ ഗംഗാധരൻ കാണി,ശരത്,രാഹുൽ,നിഷാന്ത് ,സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പെരുമ്പാമ്പിനെ ഉൾവനത്തിൽ തുറന്നു വിടും . കാട്ടിൽ നിന്നും എത്തുന്ന പാമ്പുകൾ കോഴികളെയും താറാവിനെയും വളർത്തു മൃഗങ്ങളെയും ഭക്ഷിക്കുന്നതുകാരണം ഇതു കൊണ്ട് ഉപജീവനം നടത്തുന്നവർ ദുരിതത്തിലായിരിക്കുകയാണ്.
Read MoreDay: September 16, 2021
പ്രതി കിരണ്‍കുമാറല്ലെങ്കില്‍ പിന്നെയാര് ! കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില് കൊന്നുകളയുമെന്ന് വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത് അയച്ചത് കിരണ്‍കുമാറല്ലെന്ന് പോലീസ്…
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍വിസ്മയയുടെ സഹോദരനെ വധിക്കുമെന്നാണ് കത്തിലുള്ളത്. അതേസമയം കത്ത് എഴുതിയത് പ്രതി കിരണ്‍ കുമാറാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടില്‍ കത്ത് ലഭിച്ചത്. കത്ത് വന്നത് പത്തനംതിട്ടയില്‍ നിന്നാണെന്നാണ് നിഗമനം. കേസില്‍ നിന്ന് പിന്മാറാന് എത്ര പണം വേണമെങ്കിലും തരാമെന്ന് കത്തില്‍ പറയുന്നു. കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് വിസ്മയയുടെ വിധി തന്നെയാകും സഹോദരന് വിജിത്തിനുമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് വിസ്മയയുടെ കുടുംബം ഇതുവരെ പ്രതികരിച്ചില്ല. കത്ത് പോലീസിന് കൈമാറി. ചടയമംഗലം പോലീസ് മൊഴിയെടുത്തു. കേസ് വഴിതെറ്റിക്കാന്‍ ആരെങ്കിലും എഴുതിയതാകാം കത്തെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ ദിവസമാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 507 പേജുകളുള്ള കുറ്റപത്രം ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. വിസ്മയയുടെ മരണം…
Read Moreതലസ്ഥാനത്തെ പിള്ളേരെ കഞ്ചാവിനടിമയാക്കുന്ന മുഖ്യകണ്ണികൾ പിടിയിൽ; ഇരുവരിൽ നിന്നും പിടിച്ചെടുത്തത് 2 ലക്ഷം രൂപയുടെ കഞ്ചാവ്
മംഗലപുരം : ലോഡ്ജിൽ മുറി വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന രണ്ട് പേരെ മംഗലപുരം പോലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഏഴ് കിലോ കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു. വെഞ്ഞാറമൂട് , തൈക്കാട്ട് സമന്വയനഗറിൽ മടവിളാകത്ത് വീട്ടിൽ നിതിൻ (23) ,പാലക്കാട് ,നടുവത്തൂപാറ പെരുങ്ങോട് കുറുശിയിൽ കുണ്ടുകാട് വീട്ടിൽ രാകേഷ് (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായ രണ്ട് പേരും ക്രിമിനൽ കേസുകളിലും അനധികൃത മദ്യകച്ചവടത്തിനും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും ട്രെയിൻമാർഗമാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നതെന്നും ട്രെയിൻ മാർഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന ജില്ലയിലെ മുഖ്യകണ്ണികളാണ് ഇരുവരുമെന്നും പോലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് മുപ്പത്തി അയ്യായിരം രൂപക്ക് മുകളിലാണ് ഇവർ കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്…
Read Moreബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല; ഞങ്ങൾ ചർച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതല്ലെന്നു സുരേഷ് ഗോപി
പാലാ: വിവാദമായ നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല. ഒരു മതത്തിനെതിരെയും ബിഷപ്പ് സംസാരിച്ചില്ലെന്നും പാലാ ബിഷപ്സ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം സുരേഷ് ഗോപി പ്രതികരിച്ചു. നാർക്കോട്ടിക് ജിഹാദ് പരാമർശം ചർച്ച ചെയ്തോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള വൃത്തികെട്ട വാക്കുകളൊന്നും ഉപയോഗിക്കരുത്, അതൊന്നും എന്റെ സ്കേപ്പിലില്ല എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. രാഷ്ട്രീയക്കാരനായല്ല, എംപിയെന്ന നിലയ്ക്കാണ് സന്ദര്‍ശനം. വിവിധ സാമൂഹികവിഷയങ്ങള്‍ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം വർഗീയ പരാമർശം ഒന്നും പറഞ്ഞിട്ടില്ല. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. ടെററിസം ആണ് എന്ന് പറയുമ്പോ ഒരു വിഭാഗം അത് ഞങ്ങളെയാണ് എന്നു പറഞ്ഞ് ഏറ്റെടുത്താൽ എങ്ങനാ? ഒരു മതത്തിനെയും അദ്ദേഹം റഫർ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റഫർ…
Read Moreകെഎസ് ആർടിസിക്ക് പിന്നിൽ ലോറി ഇടിച്ചു; ഇടിച്ച ലോറിക്ക് പിന്നിൽ മറ്റൊരു കെഎസ്ആർടിസി ഇടിച്ചു കയറി; അപകടം കുറ്റിക്കോൽ ദേശീയപാതയിൽ
തളിപ്പറമ്പ്: കണ്ണൂരിൽ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ചു. വ്യാഴാഴ്ച പുലർച്ചെ ആറോടെ തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയപാതയിലാണ് സംഭവം. കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പടെ എട്ടു പേർക്ക് പരിക്കേറ്റു. കാസർഗോഡിലേക്ക് പോകുകയായിരുന്ന ബസിന് പുറകിൽ മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ലോറിക്ക് പിന്നിൽ മറ്റൊരു കെഎസ്ആർടിസി ബസ് കൂടി ഇടിച്ചുകയറുകയായിരുന്നു. ലോറിക്ക് പുറകിൽ ഇടിച്ചുകയറിയ ബസിലെ ഡ്രൈവർ പി.കെ. ശ്രീജിത്തിന്(35) ആണ് പരിക്കേറ്റത്. സ്റ്റിയറിംഗിനിടയിൽ കുടുങ്ങിക്കിടന്ന ശ്രീജിത്തിനെ അഗ്നിശമന സേന എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
Read Moreഐപിഎല്ലിന് കാണികൾക്കും പ്രവേശനം
ദുബായി: യുഎഇ വേദിയാകുന്ന ഐപിഎൽ മത്സരങ്ങളിൽ കാണികൾക്കും പ്രവേശനമുണ്ടായിരിക്കും. ഐപിഎൽ സിഒഒ ഹോമംഗ് അമിൻ ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചു. എന്നാൽ സ്റ്റേഡിയത്തിന്റെ ശേഷിക്ക് അനുസരിച്ച് കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. നിയന്ത്രിത എണ്ണം ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. മേയിൽ ഇന്ത്യയിൽ തുടങ്ങിയ ഐപിഎൽ 2021 സീസണ് കോവിഡ് വ്യാപനം മൂലം പാതിവഴിയിൽ നിർത്തിയിരുന്നു. പിന്നീടാണ് ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചത്. സെപ്റ്റംബർ 19-നാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. ദുബായി, അബുദാബി, ഷാർജ എന്നിവടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 2019ന് ശേഷം ഐപിഎൽ മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. 2020 സീസണ് പൂർണമായും യുഎഇയിൽ നടന്നത് കാണികൾക്ക് പ്രവേശനം ഇല്ലാതെയാണ്.
Read More“ഞാനിത് തിരികെ തരില്ല” , പ്രധാനമന്ത്രി നൽകാമെന്ന് പറഞ്ഞപണമെന്ന് യുവാവ്; അക്കൗണ്ട് നമ്പർ മാറി പണമിട്ട ബാങ്ക് പിടിച്ച പുലിവാല് ഇങ്ങനെ…
പാറ്റ്ന: അബദ്ധത്തില്‍ ബാങ്ക് അക്കൗണ്ടില്‍ എത്തിയ 5.5 ലക്ഷം രൂപ തിരികെ നല്കാന് വിസമ്മതിച്ച് യുവാവ്. അധികാരത്തിലെത്തുന്നതിന് മുമ്പ് നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയുടെ ആദ്യ ഇന്സ്റ്റാള്മെന്റാണ് ഇതെന്നാണ് ബിഹാറിലെ ഗാഗറിയ സ്വദേശിയായ രഞ്ജിത് ദാസിന്റെ അവകാശവാദം. യുവാവിന്റെ വിചിത്ര അവകാശവാദത്തില്‍ കുടുങ്ങിയത് ഗ്രാമിണ് ബാങ്ക് അധികൃതരാണ്. യുവാവിന്റെ അക്കൗണ്ടിലേക്ക് ബാങ്കിൽനിന്ന് അബദ്ധവശാല്‍ പണം ക്രെഡിറ്റാകുകയായിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതര്‍ ആ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു. ‘ഇതെന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി ഇട്ടുതന്ന പണമാണ്. ഞാനിത് തിരികെ തരില്ല’ എന്നാണ് യുവാവ് ബാങ്ക് മാനേജറോട് പറഞ്ഞത്. മാര്‍ച്ചില്‍ അക്കൗണ്ടിലെത്തിയ പണം മുഴുവന്‍ താന്‍ ചെലവഴിച്ചതായും ഇനി അത് തിരികെ നല്കാന് യാതൊരു നിവൃത്തിയുമില്ല എന്നും യുവാവ് ബാങ്ക് അധികൃതരെ അറിയിച്ചു. ബാങ്ക് മാനേജര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
Read Moreകനയ്യകുമാർ രാഹുലുമായി കൂടിക്കാഴ്ച നടത്തി; ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്..?
ന്യൂഡൽഹി: ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റും സിപിഐയുടെ യുവനേതാവുമായ കനയ്യകുമാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനം രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. കനയ്യകുമാർ കോണ്‍ഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ അടുത്തിടെയായി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലുമായുള്ള കൂടിക്കാഴ്ച. അതേസമയം, ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന് സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ജിഗ്നേഷ് കോൺഗ്രസ് നേതൃത്വവുമായി ആദ്യവട്ട ചർച്ചകൾ നടത്തിയതായാണ് വിവരം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബേഗുസരായി മണ്ഡലത്തിൽ മത്സരിച്ച കനയ്യകുമാർ ബിജെപിയിലെ ഗിരിരാജ് സിംഗിനോടു വൻ മാർജിനിൽ പരാജയപ്പെട്ടിരുന്നു. കനത്ത തോൽവി കനയ്യയ്ക്കു തിരിച്ചടിയായി. ബിഹാറിൽ സിപിഐയുടെ അവശേഷിക്കുന്ന കോട്ടയാണ് ബെഗുസരായി. 2020 ഡിസംബറിൽ പാറ്റ്നയിലെ സിപിഐ ഓഫീസിലുണ്ടായ സംഘർഷത്തിന്റെ പേരിൽ കനയ്യയെ 2021 ഫെബ്രുവരിയിൽ സിപിഐ നേതൃത്വം…
Read More“ആന്തരികമായ ബഹുമാനത്തിന്റെ ബാഹ്യമായ പ്രകടനം’ സല്യൂട്ട്..! പോലീസ് ആര്‍ക്കൊക്കെ സല്യൂട്ട് ചെയ്യണം..? സുരേഷ് ഗോപിയുടെ ആവശ്യം ന്യായമോ…
കോട്ടയം: ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്ഐയെ സുരേഷ് ഗോപി എംപി വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തിന് പിന്നാലെ പോലീസിന്റെ സല്യൂട്ട് ആര്‍ക്കൊക്കെ നല്‍കാം എന്നതില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. പോലീസ് നിയമ പ്രകാരം എംപിമാർക്ക് പോലീസിന്റെ സല്യൂട്ട് ശരിക്കും ലഭിക്കുമോ? കേരള പോലീസിലെ സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പ്രകാരം സല്യൂട്ട് നല്‍കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്? ആര്‍ക്കൊക്കെയാണ് പോലീസ് ബഹുമാന സൂചകമായി സല്യൂട്ട് അടിക്കേണ്ടത്. പരിശോധിക്കാം. “ആന്തരികമായ ബഹുമാനത്തിന്റെ ബാഹ്യമായ പ്രകടനം’- എന്നാണ് സല്യൂട്ട് പദത്തിന്റെ അര്‍ത്ഥം. 19-ാം നൂറ്റാണ്ടിലാണ് ഇന്നത്തെ സല്യൂട്ട് ശരിക്കും പിറവി കൊള്ളുന്നത്. ബ്രിട്ടീഷ് സൈന്യത്തില്‍ തലയിലെ തൊപ്പി അല്പ്പമൊന്നുയര്ത്തിയായിരുന്നു ആദരവ്, ഇത് പരിഷ്കരിച്ചാണ് പിന്നീട് ഇന്നത്തെ സല്യൂട്ടില്‍ എത്തിചേര്‍ന്നത്. കേരള പൊലീസ് സ്റ്റാൻഡിംഗ് ഓര്‍ഡറില്‍ 18-ാം അധ്യായത്തില്‍ കേരള പോലീസ് ആര്‍ക്കൊക്കെ സല്യൂട്ട് നല്‍കണമെന്ന കാര്യം വിശദമായി തന്നെ പറയുന്നുണ്ട്. ഈ സ്റ്റാൻഡിംഗ് ഓര്‍ഡര്‍ പ്രകാരം…
Read MoreMostbet Casino Online ⭐️ Zaloguj Się Na Oficjalnej Stronie Kasyna Mostbet
Recenzja Kasyna Mostbet Najgorętsza Strona Miasta Zawartość Gry Na Żywo Jaki Kolor Męskich Spodenek Jeansowych Wybrać Latem? Sprawdź Nasze Propozycje Warto Przeczytać Wymagania Dotyczące Zakładów Vip I Bonusy Zalety Kasyna Mostbet Uczciwa Gra W Mostbet Kasyno Metody Płatności / Opcje Bankowe Jak Założyć Konto Recenzja Kasyna Mostbet Werdykt Mostbet Casino Ocena Jak Mogę Wygrać W Kasynie Mostbet? Wypłata Z Kasyna Od momentu dołączenia do Mostbet, operator będzie śledził Twoje postępy. Jak zrobić zakłady i grać w gry, będziesz awansować przez poziomy. Kiedy odblokujesz nowy poziom, Mostbet da Ci zadanie do…
Read More