പ്രതി കിരണ്‍കുമാറല്ലെങ്കില്‍ പിന്നെയാര് ! കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത് അയച്ചത് കിരണ്‍കുമാറല്ലെന്ന് പോലീസ്…

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍വിസ്മയയുടെ സഹോദരനെ വധിക്കുമെന്നാണ് കത്തിലുള്ളത്. അതേസമയം കത്ത് എഴുതിയത് പ്രതി കിരണ്‍ കുമാറാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടില്‍ കത്ത് ലഭിച്ചത്. കത്ത് വന്നത് പത്തനംതിട്ടയില്‍ നിന്നാണെന്നാണ് നിഗമനം. കേസില്‍ നിന്ന് പിന്മാറാന്‍ എത്ര പണം വേണമെങ്കിലും തരാമെന്ന് കത്തില്‍ പറയുന്നു. കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെയാകും സഹോദരന്‍ വിജിത്തിനുമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് വിസ്മയയുടെ കുടുംബം ഇതുവരെ പ്രതികരിച്ചില്ല. കത്ത് പോലീസിന് കൈമാറി. ചടയമംഗലം പോലീസ് മൊഴിയെടുത്തു. കേസ് വഴിതെറ്റിക്കാന്‍ ആരെങ്കിലും എഴുതിയതാകാം കത്തെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ ദിവസമാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 507 പേജുകളുള്ള കുറ്റപത്രം ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. വിസ്മയയുടെ മരണം…

Read More

കൊലപാതകത്തിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം ! അങ്ങനെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയായി മാറുമ്പോള്‍…

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയാക്കിഅന്വേഷണസംഘത്തിന്റെ കുറ്റപത്രം. കൊലപാതകമെന്നതിന് തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യയെന്ന പോലീസിന്റെ കുറ്റപത്രം. ആത്മഹത്യപ്രേരണയടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി പറഞ്ഞു. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന്‍ ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20ന് 90 ദിവസം പൂര്‍ത്തിയാകും. ഇതിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ലക്ഷ്യമിട്ടിരുന്നത്. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനുമായ കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ ഒമ്പതു വകുപ്പുകള്‍ കുറ്റപത്രത്തില്‍ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ്…

Read More