ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം ഗിയർ മാറി അടുത്ത ഘട്ടത്തിലേക്ക്. ഇന്നലെയോടെ നെക്സ്റ്റ് ലെവൽ പോരാട്ടത്തിനുള്ള സൂപ്പർ 12 ടീമുകളുടെ ചിത്രം പൂർത്തിയായി. എട്ടു ടീമുകൾ രണ്ടു ഗ്രൂപ്പിലായി മത്സരിച്ച ആദ്യ റൗണ്ട് കടന്ന് നാലു ടീമുകൾ സൂപ്പർ 12ലെ മറ്റു ടീമുകൾക്കൊപ്പം ചേർന്നു. ഇന്നു മുതൽ സൂപ്പർ 12 പോരാട്ടങ്ങളുടെ വെടിക്കെട്ട് യുഎഇയിൽ അരങ്ങേറും. സൂപ്പർ 12 പോരാട്ടങ്ങൾക്കു തുടക്കമിട്ട് ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 3.30ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും അബുദാബിയിൽ കൊന്പുകോർക്കും. രാത്രി 7.30ന് ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസുമായി ഏറ്റുമുട്ടും, ദുബായിലാണു മത്സരം. ഇന്ത്യ x പാക്കിസ്ഥാൻ നാളെ ലോകത്തിൽവച്ചേറ്റവും വാശിയേറിയ ക്രിക്കറ്റ് പോരാട്ടമായ ഇന്ത്യ x പാക്കിസ്ഥാൻ കൊന്പുകോർക്കൽ നാളെയാണ്. ദുബായ് രാജ്യാന്തര സ്റ്റോഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് ഇന്ത്യ x പാക്കിസ്ഥാൻ ക്രിക്കറ്റ് യുദ്ധം. വിരാട് കോഹ്ലിയുടെ കീഴിലിറങ്ങുന്ന…
Read MoreDay: October 23, 2021
രാഹുൽ ദ്രാവിഡ് പരിശീലകനാവുന്ന കാര്യം തീരുമിച്ചിട്ടില്ലെന്ന് ഗാംഗുലി
ദുബായി: രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനാവുമെന്ന റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദ്രാവിഡ് മുഖ്യപരിശീലകനാകുന്നതിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ട്വന്റി-20 ലോകകപ്പിനു ശേഷം ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ ദ്രാവിഡിന് താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും. ഇപ്പോൾ അദ്ദേഹം എൻസിഎ പരിശീലകനാണ്. ഇന്ത്യൻ ക്രിക്കറ്റിൽ എൻസിഎയ്ക്ക് വലിയ പങ്കുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെപ്പറ്റി മുൻപ് അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് അത് താത്പര്യമില്ലായിരുന്നു. തീരുമാനമെടുക്കാൻ അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
Read Moreസ്ത്രീത്വത്തെ അപമാനിച്ചു, ജാതി അധിക്ഷേപം നടത്തി മർദ്ദനം;എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ ഡിവൈഎസ്പി അന്വേഷിക്കും
കോട്ടയം: എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് സംഘർഷവുമായി ബന്ധപ്പെട്ട് എഐഎസ്എഫ് വനിത നേതാവ് നൽകിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും. പട്ടിക ജാതി-പട്ടിക വർഗ സംരക്ഷണ നിയമ പ്രകാരം കേസെടുത്തതോടെയാണ് ഡിവൈഎസ്പി കേസ് അന്വേഷിക്കുന്നത്. വനിത നേതാവിന്റെ പരാതിയിൽ ഏഴ് എസ്എഫ്ഐ നേതാക്കൾക്കെതിരേ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, ജാതി അധിക്ഷേപം നടത്തി, മർദിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. തന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നും ബലാത്സംഗ ഭീഷണിമുഴക്കി കയറിപ്പിടിച്ചെന്നും വനിതാ നേതാവ് പരാതിയിൽ പറയുന്നു. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം. എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് എഐഎസ്എഫ് പ്രവർത്തകനെ മർദ്ദി ച്ചതിൽ വനിതാ നേതാവ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നീടാണ് ഇവർക്കെതിരേ എസ്എഫ്ഐ രംഗത്തുവന്നത്.
Read More