രാ​ഹു​ൽ ദ്രാ​വി​ഡ് പ​രി​ശീ​ല​ക​നാ​വു​ന്ന കാ​ര്യം തീ​രു​മി​ച്ചി​ട്ടി​ല്ലെ​ന്ന് ഗാം​ഗു​ലി

ദു​ബാ​യി: രാ​ഹു​ൽ ദ്രാ​വി​ഡ് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​വു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്തി ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി.

ദ്രാ​വി​ഡ് മു​ഖ്യ​പ​രി​ശീ​ല​ക​നാ​കു​ന്ന​തി​ൽ സ്ഥി​രീ​ക​ര​ണം ആ​യി​ട്ടി​ല്ലെ​ന്നും തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്നും ദ്രാ​വി​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഗാം​ഗു​ലി പ​റ​ഞ്ഞു.

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു ശേ​ഷം ദ്രാ​വി​ഡ് ഇ​ന്ത്യ​ൻ ടീം ​പ​രി​ശീ​ല​ക​നാ​വു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ദ്രാ​വി​ഡി​ന് താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​ദ്ദേ​ഹം അ​പേ​ക്ഷി​ക്കും.

ഇ​പ്പോ​ൾ അ​ദ്ദേ​ഹം എ​ൻ​സി​എ പ​രി​ശീ​ല​ക​നാ​ണ്. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ എ​ൻ​സി​എ​യ്ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ടീം ​പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​പ്പ​റ്റി മു​ൻ​പ് അ​ദ്ദേ​ഹ​ത്തോ​ട് സം​സാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് അ​ത് താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു.

തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം കു​റ​ച്ച് സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്താ​ണ് സം​ഭ​വി​ക്കു​ക എ​ന്ന് നോ​ക്കാ​മെ​ന്നും ഗാം​ഗു​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment