സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി മർദ്ദനം;എ​ഐ​എ​സ്എ​ഫ് വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തിയിൽ ഡി​വൈ​എ​സ്പി അ​ന്വേ​ഷി​ക്കും


കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഐ​എ​സ്എ​ഫ് വ​നി​ത നേ​താ​വ് ന​ൽ​കി​യ പ​രാ​തി ഡി​വൈ​എ​സ്പി അ​ന്വേ​ഷി​ക്കും.

പ​ട്ടി​ക ജാ​തി-​പ​ട്ടി​ക വ​ർ​ഗ സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് ഡി​വൈ​എ​സ്പി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

വ​നി​ത നേ​താ​വി​ന്‍റെ പ​രാ​തി​യി​ൽ ഏ​ഴ് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി, മ​ർ​ദി​ച്ചു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്. ത​ന്നെ ജാ​തി​പ്പേ​ര് വി​ളി​ച്ചാ​ക്ഷേ​പി​ച്ചെ​ന്നും ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​മു​ഴ​ക്കി ക​യ​റി​പ്പി​ടി​ച്ചെ​ന്നും വ​നി​താ നേ​താ​വ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദ്ദി ച്ച​തി​ൽ വ​നി​താ നേ​താ​വ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഇ​വ​ർ​ക്കെ​തി​രേ എ​സ്എ​ഫ്ഐ രം​ഗ​ത്തു​വ​ന്ന​ത്.

Related posts

Leave a Comment