തൃശൂർ: തിരൂരിൽ മദ്യപിച്ചശേഷം അഭിഭാഷകൻ യുവാവിനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മരിച്ചയാൾ നേരിട്ടതു ക്രൂരമർദനമെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരമാസകലം ചുറ്റികകൊണ്ട് അടിയേറ്റതിന്റെ ക്ഷതങ്ങൾ ഉണ്ടെന്നാണു റിപ്പോർട്ടിലുള്ളത്. രണ്ടു വാരിയെല്ലുകളും കാലുകളിലെ എല്ലുകളും അടിച്ചു തകർത്ത നിലയിലാണ്. ആന്തരികാവയവങ്ങൾ തകർന്നിട്ടുണ്ടെങ്കിലും മരണകാരണമായതു തലയ്ക്കേറ്റ അടിയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അതേസമയം സംഭവദിവസം മൂന്നാമതൊരാൾ കൂടി മദ്യപിക്കാനുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കൊല്ലപ്പെട്ട കണ്ണനും പ്രതി സജീഷും തർക്കത്തിലേർപ്പെട്ടതോടെ മൂന്നാമൻ സ്ഥലം വിടുകയായിരുന്നു. സജീഷിന്റെ പറന്പിലെ അടയ്ക്ക വില്പനയ്ക്കുവേണ്ടി മണികണ്ഠനെ ഏൽപ്പിച്ചിരുന്നു. ഇതിൽ കൃത്രിമം കാണിച്ചു പണം തട്ടിയെന്നു പറഞ്ഞായിരുന്നു തർക്കത്തിനു തുടക്കം. പിന്നീട് അതു ക്രൂരമാ യ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മുളങ്കുന്നത്തുകാവ് തിരൂർ കിഴക്കുംമുറിയിൽ പണിക്കര വീട്ടിൽ കുട്ടപ്പന്റെ മകൻ മണികണ്ഠൻ എന്ന കണ്ണൻ (42) ആണ് കഴിഞ്ഞ ദിവ സം കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം പ്രതിയായ…
Read MoreDay: October 30, 2021
ഒന്നര വർഷത്തെ കാത്തിരിപ്പിന് വിരാമം; കോർപറേഷന്റെ മൾട്ടിലവൽ പാർക്കിംഗ് സെന്റർ ഒന്നിന് തുറക്കും; പാർക്കിംഗ് ഫീസിന്റെ കാര്യത്തിൽ തീരുമാനമായില്ല
എം.സുരേഷ്ബാബു.തിരുവനന്തപുരം: കോർപറേഷൻ ഒാഫീസ് വളപ്പിലെ മൾട്ടിലെവൽ പാർക്കിംഗ് സെന്റർ ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവർഷത്തിന് ശേഷം പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നു.ഫയർഫോഴ്സിന്റെ ക്ലിയറൻസ് കിട്ടിയതോടെ നവംബർ ഒന്നിന് പാർക്കിംഗ് സെന്റർ തുറന്നു നൽകും. ഒന്നരവർഷം മുൻപ് ട്രയൽ റണ്‍ നടത്തിയ ശേഷം കഴിഞ്ഞ ദിവസം വീണ്ടും ട്രയൽ റണ്‍ നടത്തി.പാർക്കിംഗ് ഫീസിന്റെ കാര്യത്തിലും വാഹനങ്ങളുടെ ഇൻഷ്വറൻസിന്റെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. വിലകൂടിയ ആഡംബര വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് പോകുന്പോൾ ഏതെങ്കിലും വിധത്തിൽ വാഹനങ്ങൾക്ക് കേട്പാടുകൾ സംഭവിക്കുകയോ മോഷണം പോകുകയോ ചെയ്താൽ വാഹന ഉടമകളുടെ നഷ്ടം നികത്തുന്നതിന് ഇൻഷ്വറൻസ് കന്പനിയുമായി ചേർന്ന് വാഹനങ്ങൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നേരത്തെ ഇൻഷ്വറൻസ് കന്പനികളുമായി കോർപറേഷൻ അധികൃതർ ചർച്ച നടത്തിയിരുന്നെങ്കിലും ഫയർഫോഴ്സിന്റെ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്ന് കന്പനികൾ പിൻമാറിയിരുന്നു.വി.കെ.പ്രശാന്ത് മേയറായിരിക്കവെയാണ് അമൃത് പദ്ധതിയിൽപ്പെടുത്തി 83 ലക്ഷംരൂപ ചെലവിട്ട് നാല് നിലകളിലായി മൾട്ടിലെവൽ…
Read Moreകരമടയ്ക്കാൻ എത്തിയ സ്ത്രീയിൽ നിന്നും കൈക്കൂലി വാങ്ങി; വില്ലേജ് അസിസ്റ്റന്റ് പിടിയിൽ
പേരൂർക്കട: കെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. വട്ടിയൂർക്കാവ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് മാത്യുവിനെയാണ് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. ഭൂമിയുടെ കരമടയ്ക്കാൻ വന്ന സ്ത്രീയിൽ നിന്നാണ് മാത്യു കൈക്കൂലി ആവശ്യപ്പെട്ടത്. വ്യാപാര സ്ഥാപനത്തിൽ ജോലിക്കു നിൽക്കുന്ന ഈ സ്ത്രീയുടെ പേരിലുള്ള മൂന്നു സെന്റ് ഭൂമിക്ക് വർഷങ്ങളായി കരം ഒടുക്കിയിട്ടില്ലായിരുന്നു. വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരി വിജിലൻസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ കൈക്കൂലി നൽകാൻ ആവശ്യപ്പെട്ട വില്ലേജ് അസിസ്റ്റന്റിനെ കൈക്കൂലി നൽകാമെന്ന് അറിയിച്ചു. കൈക്കൂലി പണവുമായി പല സ്ഥലങ്ങളിലെത്താൻ വില്ലേജ് അസിസ്റ്റന്റ് ആവശ്യപ്പെട്ടു. ഒടുവിൽ പേരൂർക്കടയിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടുകയായിരുന്നു.
Read Moreവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പിന്നീട് വിവാഹത്തിൽ നിന്നും പിന്മാറി; മൂന്ന് വർഷം നീണ്ട കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവ് വിധിച്ച് കോടതി
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഉസ്താദിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2018 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ പല തവണ പീഡിപ്പിച്ചതിനുശേഷം പ്രതി വിവാഹവാഗ്ദാനത്തിൽ നിന്നു പിന്മാറി. ഇതു ചോദിക്കാൻ എത്തിയ പെണ്‍കുട്ടിയോടു പ്രതി മോശമായി പെരുമാറി. ഇതിൽ മനംനൊന്ത് 2018 ഡിസംബർ 13ന് അർധരാത്രി പ്രതിയുടെ വീടിന്റെ മുകളിൽ കയറി കുട്ടി ആത്മഹത്യക്കു ശ്രമിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതി കുട്ടിയെ മർദിക്കുകയും ചെയ്തു. ഒടുവിൽ പൂന്തുറ പോലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്കു കൊണ്ടു പോയി. കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയയാക്കിയപ്പോഴാണ് പ്രതി…
Read Moreചിറയിൻകീഴിൽ കഞ്ചാവ് വേട്ട; ഗുണ്ടാസംഘം അറസ്റ്റിൽ; പതിനൊന്ന് കിലോ കഞ്ചാവും രണ്ട് ആഡംബര കാറുകളും പിടിച്ചെടുത്തു
ചിറയിൻകീഴ് : വാഹന പരിശോധനക്കിടെ പതിനൊന്ന് കിലോ കഞ്ചാവുമായി ഗുണ്ടാസംഘത്തെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും , ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. അഴൂർ പെരുങ്ങുഴി നാല്മുക്കിന് സമീപം വിശാഖ് വീട്ടിൽ ശബരീനാഥ് (ശബരി , 42) , ആൽത്തറ ചർച്ചിന് സമീപം സോഫിൻ നിവാസിൽ സോഫിൻ ( 28) , കരകുളം പള്ളിയൻകോണം അനീഷ് നിവാസിൽ അനീഷ് (31),ഉള്ളൂർ എയിം പ്ലാസയിൽ വിപിൻ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും കണ്ടെടുത്തു. സംഘത്തിലെ പ്രധാനി ശബരി കൊലപാതക കേസിലും കഞ്ചാവ് കടത്ത് കേസിലും അടിപിടി കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിനിൽക്കുന്പോൾ നാല് വർഷം മുമ്പ് അമരവിളയിൽവച്ച് കഞ്ചാവ് കടത്തുന്നതിനിടയിൽ ആഡംബര കാറ് സഹിതം എക്സൈസിന്റെ പിടിയിലായിരുന്നു. ഇയാൾക്ക് നൽകുവാനായി കഞ്ചാവ്…
Read Moreകൊക്കകോള കുപ്പി എടുത്തുമാറ്റി വാർണർ
ദുബായ്: ഇക്കഴിഞ്ഞ യൂറോകപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ നടന്ന ഒരു വാർത്താസമ്മേളനത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മേശപ്പുറത്തുണ്ടായിരുന്ന കൊക്ക കോള കുപ്പികൾ എടുത്തു മാറ്റിയതു വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോൾ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനിടയിലും സമാന സംഭവം അരങ്ങേറി.ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറാണ് കുപ്പി മാറ്റി ശ്രദ്ധനേടിയത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടിയ വാർണർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്പോഴായിരുന്നു, തന്റെ മുന്‍പിലുണ്ടായിരുന്ന കൊക്ക കോള കുപ്പികൾ എടുത്തു മാറ്റിയത്. പക്ഷേ ഉടൻതന്നെ വാർണർക്കടുത്തെത്തിയ ഐസിസി അധികൃതരിലൊരാൾ കുപ്പികൾ തിരികെ വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വാർത്താസമ്മേളനത്തിനെത്തിയപ്പോൾ, തനിക്ക് ഈ കുപ്പികൾ മാറ്റിവയ്ക്കാൻ സാധിക്കുമോ എന്നു ചോദിച്ചുകൊണ്ടാണു വാർണർ കുപ്പികൾ മാറ്റാനൊരുങ്ങിയത്. എന്നാൽ ഉടൻതന്നെ ഐസിസി അധികൃതരിൽ ഒരാൾ താരത്തിനടുത്തെത്തി എന്തോ പറഞ്ഞു. ഇതോടെ ഇതു ക്രിസ്റ്റ്യാനോയ്ക്കു നല്ലതാണെങ്കിൽ തനിക്കും നല്ലതാണ് എന്നു പറഞ്ഞ് താരം കുപ്പികൾ…
Read Moreപുരുഷ ടീമിനെ പരിശീലിപ്പിക്കാൻ വനിത
അബുദാബി: പുരുഷന്മാരുടെ പ്രഫഷണൽ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ആദ്യ വനിത കോച്ചായി ഇംഗ്ലണ്ടിന്റെ മുൻ വിക്കറ്റ്കീപ്പർ സാറാ ടെയ്ലർ. അബുദാബി ടി10 ലീഗിലെ ടീം അബുദാബിയുടെ സഹപരിശീലകയായാണു സാറയെ നിയമിച്ചിരിക്കുന്നത്.ലീഗ് നവംബർ 19ന് ആരംഭിക്കും. മികച്ച വിക്കറ്റ്കീപ്പർമാരിൽ ഒരാളെന്നു പേരെടുത്ത സാറ ഈ വർഷം മാർച്ചിൽ ഇംഗ്ലീഷ് പുരുഷ കൗണ്ടി ടീം സസെക്സിന്റെ വിക്കറ്റ്കീപ്പിംഗ് പരിശീലകയായി ചുമതലയേറ്റതോടെ ഒരു പുരുഷ കൗണ്ടി ടീമിന്റെ ആദ്യ സ്പെഷലിസ്റ്റ് വനിതാ കോച്ചെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. 2006 ഇംഗ്ലണ്ടിന്റെ കുപ്പായത്തിൽ അരങ്ങേറിയ സാറ പത്തു ടെസ്റ്റിലും 126 ഏകദിനങ്ങളിലും 90 ട്വന്റി 20 മത്സരങ്ങളിലും ഇറങ്ങി. 2019ൽ അന്തർദേശീയ ക്രിക്കറ്റിൽനിന്നു വിരമിച്ച താരം ഈ വർഷം പ്രഫഷണൽ ക്രിക്കറ്റിലേക്ക് ദ ഹണ്ണ്ട്രഡ്, സസെക്സിനായി വനിതാ ട്വന്റി20 കപ്പ് എന്നിവയിലൂടെ തിരിച്ചെത്തി.
Read Moreആര്‍തര്‍ റോഡ് ജയിലിനു മുന്നിൽ ആര്യൻഖാനെ കാത്ത് ഷാരൂഖ് ഖാൻ; ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം നിന്നത് പ്രമുഖ നടി
മുംബൈ: മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന് ഖാന് ഇന്ന് ജയില്‍ മോചിതനാകും. ആര്യനെ സ്വീകരിക്കാന്‍ പിതാവും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന് മന്നത്തില്‍ നിന്നും ആര്യന് കഴിയുന്ന ആര്‍തര്‍ റോഡ് ജയിലിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ചയാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച ആര്യന് ജയില്‍മോചിതനാകുമെന്ന് കരുതിയിരുന്നുവെങ്കിലും ജാമ്യത്തിന്റെ പകര്‍പ്പ് കൃത്യസമയത്ത് ജയിലില്‍ ഹാജരാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ആര്യന് ജയിലില്‍ തന്നെ തുടരുകയായിരുന്നു. ഇന്ന് രാവിലെ തന്നെ അഭിഭാഷകന് ജാമ്യത്തിന്റെ പകര്‍പ്പ് ജയിലില്‍ എത്തിക്കുമെന്നാണ് സൂചന. അതേസമയം, ആര്യനു വേണ്ടി ജാമ്യം നിന്നത് ബോളിവുഡ് താരം ജൂഹി ചൗളയാണ്. ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ ജൂഹി ചൗളയാണ് ഒപ്പുവെച്ചത്. ഇതിനായി പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെ ജൂഹി ചൗള എത്തിയിരുന്നു. 14 കര്‍ശന വ്യവസ്ഥകളിലാണ് ആര്യന് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ…
Read Moreശക്തമായ സൗരക്കാറ്റ് ഭൂയിലേക്ക്; ജിപിഎസ് നാവിഗേഷന്‍, മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ തടസ്സപ്പെടും; ഭൂമിയുടെ കാന്തിക വലയം തകരുമോ? ശാസ്ത്രലോകം ആശങ്കയിൽ
ന്യൂയോർക്ക്: ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്കു വരുന്നുവെന്ന മുന്നറിയിപ്പിനെത്തുടർന്ന് ശാസ്ത്ര ലോകം ആകാംക്ഷ യിൽ. അമേരിക്കന്‍ ഏജൻസിയായ ഒാഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള കാലാവസ്ഥാ പ്രവചന കേന്ദ്രമാണ് പ്രവചനം നടത്തിയിരിക്കുന്നത്. സെക്കൻഡിൽ 700 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് ഇന്നു ഭൂമിയിലെത്തുമെന്നാണ് പ്രവചനം. നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി പകർത്തിയ ചിത്രം സൂര്യന്റെ പുറം ഭാഗത്തെ പ്ലാസ്മയിൽ വളരെ ഉയർന്ന ഊർജം ഉദ്പാദിപ്പിക്കപ്പെട്ടതായും അത് സൗരക്കാറ്റായി മാറി സൂര്യന്റെ ഗുരുത്വാകർഷണ ശക്തിയെ മറികടന്ന് ഭൂമിയിലെത്തുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്. ചിത്രം നൽകുന്ന സൂചനയനുസരിച്ച് സൂര്യന്റെ പുറത്തെ പ്ലാസ്മയിൽ വലിയ ഒരു ഊർജ വിസ്ഫോടനം നടന്നിട്ടുണ്ട്.സൂര്യന്റെ ഗുരുത്വാകർഷണത്തിനു പിടിച്ചുനിർത്താനാവാത്തവിധം ചൂട് വർധിക്കുന്നതോടെയാണ് സൗരക്കാറ്റിന്റെ ഉത്ഭവം. ഭൂമിയുടെ കാന്തികമണ്ഡലത്തിനുള്ള ഭീഷണിക്ക് പുറമേ റേഡിയോ തരംഗങ്ങളെ ബാധിക്കാനും സാറ്റലൈറ്റുകളെ തകരാറിലാക്കാനും വൈദ്യുതി വിതരണ സംവിധാനങ്ങൾ തകർക്കാനുമൊക്കെ ഈ സൗരക്കാറ്റിന് സാധിക്കും. സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് അടുക്കുമ്പോള്‍…
Read Moreകുട്ടികൾക്കും ഫൈസർ വാക്സിൻ; അനുമതി നൽകി അമേരിക്ക; 28 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പിന് വഴിയൊരുങ്ങി
വാഷിംഗ്ടണ്‍: കുട്ടികൾക്കും ഫൈസർ വാക്സിൻ നൽകാൻ അംഗീകാരം നൽകി അമേരിക്ക. അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിന് നൽകാനുള്ള മെഡിക്കൽ പാനലിന്റെ ശിപാർശ അമേരിക്ക അംഗീകരിക്കുകയായിരുന്നു. ഇതോടെ 28 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പിന് വഴിയൊരുങ്ങി. ചൊവ്വാഴ്ചയ്ക്കുശേഷം കുട്ടികൾക്ക് വാക്സിന് വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്ക ഈ ആഴ്ച 50 ദശലക്ഷം വാക്സിൻ വാങ്ങിയതായി ഫൈസർ അറിയിച്ചിരുന്നു.
Read More