ശ​​​ക്ത​​​മാ​​​യ സൗ​​​ര​​​ക്കാ​​​റ്റ് ഭൂയിലേക്ക്; ജി​​​പി​​​എ​​​സ് നാ​​​വി​​​ഗേ​​​ഷ​​​ന്‍, മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ സി​​​ഗ്‌​​​ന​​​ലു​​​ക​​​ള്‍ തടസ്സപ്പെടും; ഭൂമിയുടെ കാന്തിക വലയം തകരുമോ?  ശാസ്ത്രലോകം ആശങ്കയിൽ

ന്യൂ​​യോ​​ർ​​ക്ക്: ശ​​​ക്ത​​​മാ​​​യ സൗ​​​ര​​​ക്കാ​​​റ്റ് ഭൂ​​​മി​​​യി​​​ലേ​​​ക്കു വ​​​രു​​​ന്നു​​​വെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പിനെത്തുടർന്ന് ശാസ്ത്ര ലോകം ആകാംക്ഷ യിൽ. അ​​​മേ​​​രി​​​ക്ക​​​ന്‍ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഒാ​​​ഷ്യാ​​​നി​​​ക് ആ​​​ൻ​​​ഡ് അ​​​റ്റ്മോ​​​സ്ഫെ​​​റി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​ന കേ​​​ന്ദ്രമാണ് പ്രവചനം നടത്തിയിരിക്കുന്നത്. സെ​​​ക്ക​​​ൻ​​​ഡി​​​ൽ 700 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ വീ​​​ശി​​​യ​​​ടി​​​ക്കു​​​ന്ന സൗ​​​ര​​​ക്കാ​​​റ്റ് ഇ​​​ന്നു ഭൂ​​​മി​​​യി​​​ലെ​​​ത്തു​​മെ​​ന്നാ​​ണ് പ്ര​​വ​​ച​​നം. നാ​​​സ​​​യു​​​ടെ സോ​​​ളാ​​​ർ ഡൈ​​​നാ​​​മി​​​ക്സ് ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി പ​​​ക​​​ർ​​​ത്തി​​​യ ചി​​​ത്രം സൂ​​​ര്യ​​​ന്‍റെ പു​​​റം ഭാ​​​ഗ​​​ത്തെ പ്ലാ​​​സ്മ​​​യി​​​ൽ വ​​​ളരെ ഉ​​​യ​​​ർ​​​ന്ന ഊ​​​ർ​​​ജം ഉ​​​ദ്പാ​​​ദി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും അ​​ത് സൗ​​ര​​ക്കാറ്റാ​​യി മാ​​റി സൂ​​ര്യ​​ന്‍റെ ഗു​​രുത്വാ​​ക​​ർ​​ഷ​​ണ ശ​​ക്തി​​യെ മ​​റിക​​ട​​ന്ന് ഭൂ​​മി​​യി​​ലെ​​ത്തു​​മെ​​ന്നു​​മാ​​ണ് പ്ര​​വ​​ചി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ചി​​ത്രം ന​​ൽ​​കു​​ന്ന സൂ​​ച​​ന​​യ​​നു​​സ​​രി​​ച്ച് സൂ​​ര്യ​​ന്‍റെ പു​​റ​​ത്തെ പ്ലാ​​സ്മ​​യി​​ൽ വ​​ലി​​യ ഒ​​രു ഊ​​ർ​​ജ വി​​സ്ഫോ​​ട​​നം ന​​ട​​ന്നി​​ട്ടു​​ണ്ട്.സൂ​​​ര്യ​​​ന്‍റെ ഗു​​​രു​​​ത്വാ​​​ക​​​ർ​​​ഷ​​​ണ​​​ത്തി​​​നു പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നാ​​​വാ​​​ത്ത​​​വി​​​ധം ചൂ​​​ട് വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് സൗ​​​ര​​​ക്കാ​​​റ്റി​​​ന്‍റെ ഉ​​​ത്ഭ​​​വം. ഭൂ​​​മി​​​യു​​​ടെ കാ​​​ന്തി​​​കമ​​​ണ്ഡ​​​ല​​​ത്തി​​​നു​​​ള്ള ഭീ​​​ഷ​​​ണി​​​ക്ക് പു​​​റ​​​മേ റേ​​​ഡി​​​യോ ത​​​രം​​​ഗ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കാ​​​നും സാ​​​റ്റ​​​ലൈ​​​റ്റു​​​ക​​​ളെ ത​​​ക​​​രാ​​​റി​​​ലാ​​​ക്കാ​​​നും വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​കർക്കാ​​​നു​​​മൊ​​​ക്കെ ഈ ​​​സൗ​​​ര​​​ക്കാ​​​റ്റി​​​ന് സാ​​​ധി​​​ക്കും. സൗ​​​ര​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ഭൂ​​​മി​​​യി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​മ്പോ​​​ള്‍…

Read More

സര്‍വനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള സൗരക്കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന സൂചനയുമായി ശാസ്ത്രജ്ഞര്‍; മുന്നറിയിപ്പ് കിട്ടുന്നത് 15 മിനിറ്റ് മുമ്പ് മാത്രം

ഭൂമിയില്‍ കനത്തനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള സൗരക്കൊടുങ്കാറ്റ് എപ്പോള്‍ വേണമെങ്കിലും ആഞ്ഞടിക്കാമെന്ന് ശാസ്ത്രജ്ഞര്‍. ഈ ദുരന്തത്തില്‍ നിന്ന് രക്ഷപെടാനുള്ള മുന്നൊരുക്കം നടത്താന്‍ വെറും പതിനഞ്ചു മിനിറ്റു മാത്രമാണ് മനുഷ്യര്‍ക്ക് ലഭിക്കുകയെന്നും ഇവര്‍ പറയുന്നു. സൂര്യനിലെ കൊറോണല്‍ മാസ് ഇജക്ഷന്‍ (സിഎംഇ) പ്രതിഭാസം മൂലമാണ് സൗരക്കാറ്റ് സംഭവിക്കുന്നത്. സംഭവിക്കുന്നത് സൂര്യനിലാണെങ്കിലും ഭൂമിയില്‍ ഇവയുണ്ടാക്കുന്ന പ്രത്യാഘാതം ഭയങ്കരമായിരിക്കും. സൂര്യനില്‍ നിന്ന് ചില സമയത്ത് സൂര്യവാതങ്ങളും പ്ലാസ്മയും കാന്തിക നക്ഷത്രങ്ങളും കൂട്ടത്തോടെ പുറന്തള്ളപ്പെടുന്നതിനെയാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ അഥവാ സൂര്യന്റെ ജ്വലനമെന്ന് വിളിക്കുന്നത്. ഭൂമിയുടെ കാന്തിക മണ്ഡലത്തെ തകരാറിലാക്കാന്‍ ഇവക്കാകും. റേഡിയോ തരംഗങ്ങളെ ബാധിക്കാനും ജിപിഎസ് സംവിധാനം തകരാറിലാകാനും വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകരാനുമൊക്കെ ഈ സൂര്യജ്വലനം കാരണമാകും. വന്‍തോതിലുള്ള ഊര്‍ജപ്രവാഹം വൈദ്യുത വിതരണ കേന്ദ്രങ്ങളിലെ ട്രാന്‍സ്‌ഫോമറുകളെ തകര്‍ക്കും. മാത്രമല്ല വെറും 15 മിനിറ്റു മുമ്പു മാത്രമേ ഇതു സംബന്ധിച്ച മുന്നറിയിപ്പു ലഭിക്കൂ.…

Read More