മൊണ്ടേവീഡിയോ (ഉറുഗ്വെ): ഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഉറുഗ്വെയെ അവരുടെ തട്ടകത്തിൽ അർജന്റീന നേരിടാനൊരുങ്ങുന്പോൾ സുപ്രധാന ചോദ്യം സൂപ്പർ താരം ലയണൽ മെസി കളിക്കുമോ എന്നതുതന്നെ. ഫ്രഞ്ച് ക്ലബ്ബായ പാരീ സാൻ ഷെർമയിന്റെ താരമാണു മെസി. പരിക്കിനെത്തുടർന്ന് പിഎസ്ജിക്കായി കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മെസി ഇറങ്ങിയിരുന്നില്ല. അതിനിടെ ഉറുഗ്വെയ്ക്കെതിരായ മത്സരത്തിനുള്ള അർജന്റൈൻ ക്യാന്പിൽ മെസി ചേർന്നതിൽ പിഎസ്ജി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അർജന്റൈൻ ടീമിന്റെ പരിശീലനത്തിലും മെസി പങ്കെടുത്തു. പിഎസ്ജിയെ തള്ളി മെസി അർജന്റൈൻ ജഴ്സിയിൽ ഇറങ്ങുമോ എന്നതാണു ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.30നാണ് ഉറുഗ്വെ x അർജന്റീന പോരാട്ടം. 18 വയസ് പ്രായമുള്ള മത്യാസ് സോൾ മത്സരത്തിൽ അർജന്റീനയ്ക്കായി അരങ്ങേറ്റം നടത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇറ്റാലിയൻ പാസ്പോർട്ടുള്ള യുവന്റസ് യൂത്ത് ടീം അംഗമായ മത്യാസ്,…
Read MoreDay: November 12, 2021
പാക്കിസ്ഥാനെ 5 വിക്കറ്റിനു കീഴടക്കി ഓസ്ട്രേലിയ ഫൈനലിൽ
ദുബായ്: ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ അത്യന്തം ആവേശകരമായ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പാക്കിസ്ഥാനെ 5 വിക്കറ്റിനു കീഴടക്കി ഓസ്ട്രേലിയ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ. പാക് സൂപ്പർ പേസർ ഷഹീൻ അഫ്രീദി എറിഞ്ഞ 19-ാം ഓവറിന്റെ അവസാന മൂന്ന് പന്ത് സിക്സർ പറത്തി മാത്യു വേഡ് ആണ് ഓസ്ട്രേലിയയ്ക്ക് ത്രില്ലർ ജയം സമ്മാനിച്ചത്. അതിൽ രണ്ട് സിക്സ് സ്കൂപ്പ് ഷോട്ടിലൂടെ വിക്കറ്റ് കീപ്പറിന്റെ തലയ്ക്കു മുകളിലൂടെയായിരുന്നു. 17 പന്തിൽ നാല് സിക്സും രണ്ട് ഫോറും അടക്കം 41 റൺസുമായി വേഡ് പുറത്താകാതെനിന്നു. 30 പന്തിൽ രണ്ട് വീതം സിക്സും ഫോറുമായി മാർക്കസ് സ്റ്റോയിൻസും മികച്ച പ്രകടനം കാഴ്ചവച്ചു. ആറാം വിക്കറ്റിൽ 41 പന്തിൽ ഇവർ പുറത്താകാതെ നേടിയ 81 റൺസ് കൂട്ടുകെട്ടാണ് കംഗാരുക്കളുടെ ജയത്തിനാധാരം. 6 പന്ത് ബാക്കിനിൽക്കേയാണ് 177 റൺസ് തിരിച്ചടിച്ചുള്ള ഓസീസ് ജയം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ…
Read Moreആരും സംശയിക്കില്ലല്ലോ..? തൃശൂര്‍ സ്വദേശിനി കുടുക്കിയത് കിടക്ക പങ്കിടാന്‍ തയറാകാത്തതിനാല്‍; ലഹരി റൈഡ്; കോഴിക്കോട്ട് പിടിയിലായത് എട്ടു യുവതികള്‍
കോഴിക്കോട്: സംസ്ഥാനത്തു ലഹരി ഉപഭോക്താക്കളെ ലക്ഷ്യമിട്ടു മയക്കുമരുന്നു വിതരണത്തിനു കാരിയര്‍മാരായി കൂടുതല്‍ യുവതികള്‍ എത്തുന്നതായി കണ്ടെത്തല്‍. പോലീസിന്റെയും എക്സൈസിന്റെയും പരിശോധനയില്‍നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടാനും സംശയിക്കാതിരിക്കാനുമാണ് യുവതികളെ ലഹരി കാരിയര്‍മാരാക്കുന്നത്. സംശയം തോന്നിയാല്‍ പോലും സ്ത്രീകളുണ്ടെങ്കില്‍ വാഹനത്തിന്റെ രേഖകള്‍ മാത്രം പരിശോധിച്ചു വിടുകയാണ് പതിവ്. ഈ ഇളവാണ് ലഹരിസംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. അതേസമയം, പോലീസും എക്സൈസും ലഹരി ചുമക്കുന്ന യുവതികളെ പിടികൂടാന്‍ കര്‍ശന പരിശോധനയുമായി രംഗത്തുണ്ട്. മൂന്നു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം എട്ടു പേരെയാണ് എക്സൈസും പോലീസും പിടികൂടിയത്. നിലവില്‍ കോഴിക്കോട്ട് എക്സൈസില്‍ വനിതകള്‍ 17 പേര് മാത്രമാണുള്ളത്. ഇവരുടെ സേവനം ഉപയോഗിച്ചുകൊണ്ടുള്ള നിരീക്ഷണവും തുടരുന്നതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. നിരവധി യുവതികൾ അടുത്തിടെ കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത വലിയ ലഹരിക്കേസുകളിലെല്ലാം യുവതികളുടെ പങ്കാളിത്തമുണ്ട്. അതേസമയം പിടിക്കപ്പെട്ടവരെല്ലാം ലഹരിയുടെ അടിമകളല്ല. സൗഹൃദ വലയങ്ങളിലൂടെയും മറ്റുമാണ് ഇവരില്‍ പലരും ഈ…
Read More