പി​​​​​എ​​​​​സ്ജി​​​​​യെ ത​​​​​ള്ളി മെ​​​​​സി ക​​​​​ളി​​​​​ക്കു​​​​​മോ…?

 

മൊ​​​​​ണ്ടേ​​​​​വീ​​​​​ഡി​​​​​യോ (ഉ​​​​​റു​​​​​ഗ്വെ): ഫി​​​​​ഫ 2022 ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ഉ​​​​​റു​​​​​ഗ്വെ​​​​​യെ അ​​​​​വ​​​​​രു​​​​​ടെ ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന നേ​​​​​രി​​​​​ടാ​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ന്പോ​​​​​ൾ സു​​​​​പ്ര​​​​​ധാ​​​​​ന ചോ​​​​​ദ്യം സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി ക​​​​​ളി​​​​​ക്കു​​​​​മോ എ​​​​​ന്ന​​​​​തു​​​​​ത​​​​​ന്നെ.

ഫ്ര​​​​​ഞ്ച് ക്ല​​​​​ബ്ബാ​​​​​യ പാ​​​​​രീ സാ​​​​​ൻ ഷെ​​​​​ർ​​​​​മ​​​​​യ​​​​​ിന്‍റെ താ​​​​​ര​​​​​മാ​​ണു മെ​​​​​സി. പ​​​​​രി​​​​​ക്കി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് പി​​​​​എ​​​​​സ്ജി​​​​​ക്കാ​​​​​യി ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ മെ​​​​​സി ഇ​​​​​റ​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. അ​​​​​തി​​​​​നി​​​​​ടെ ഉ​​​​​റു​​​​​ഗ്വെ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ള അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ ക്യാ​​​​​ന്പി​​​​​ൽ മെ​​​​​സി ചേ​​​​​ർ​​​​​ന്ന​​​​​തി​​​​​ൽ പി​​​​​എ​​​​​സ്ജി അ​​​​​തൃ​​​​​പ്തി രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു. അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​​ൻ ടീ​​​​​മി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​ലും മെ​​​​​സി പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

പി​​​​​എ​​​​​സ്ജി​​​​​യെ ത​​​​​ള്ളി മെ​​​​​സി അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ ജ​​​​​ഴ്സി​​​​​യി​​​​​ൽ ഇ​​​​​റ​​​​​ങ്ങു​​​​​മോ എ​​​​​ന്ന​​​​​താ​​​​​ണു ഫു​​​​​ട്ബോ​​​​​ൾ ലോ​​​​​കം ഉ​​​​​റ്റു​​​​​നോ​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം നാ​​​​​ളെ പു​​​​​ല​​​​​ർ​​​​​ച്ചെ 4.30നാ​​​​​ണ് ഉ​​​​​റു​​​​​ഗ്വെ x അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന പോ​​​​​രാ​​​​​ട്ടം.

18 വ​​​​​യ​​​​​സ് പ്രാ​​​​​യ​​​​​മു​​​​​ള്ള മ​​​​​ത്യാ​​​​​സ് സോ​​​​​ൾ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യ്ക്കാ​​​​​യി അ​​​​​ര​​​​​ങ്ങേ​​​​​റ്റം ന​​​​​ട​​​​​ത്തി​​​​​യേ​​​​​ക്കു​​​​​മെ​​​​​ന്ന് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ പാ​​​​​സ്പോ​​​​​ർ​​​​​ട്ടു​​​​​ള്ള യു​​​​​വ​​​​​ന്‍റ​​​​​സ് യൂ​​​​​ത്ത് ടീം ​​​​​അം​​​​​ഗ​​​​​മാ​​​​​യ മ​​​​​ത്യാ​​​​​സ്, ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ അ​​​​​ണ്ട​​​​​ർ 19 ടീ​​​​​മി​​​​​ലേ​​​​​ക്കു​​​​​ള്ള ക്ഷ​​​​​ണം നി​​​​​ര​​​​​സി​​​​​ച്ചാ​​​​​ണ് അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​​ൻ ടീ​​​​​മി​​​​​നൊ​​​​​പ്പം ചേ​​​​​ർ​​​​​ന്ന​​​​​ത്.

11 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 25 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി തോ​​​​​ൽ​​​​​വി അ​​​​​റി​​​​​യാ​​​​​തെ മു​​​​​ന്നേ​​​​​റു​​​​​ന്ന അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. 10 ടീ​​​​​മു​​​​​ക​​​​​ളു​​​​​ള്ള യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ആ​​​​​ദ്യ നാ​​​​​ലു സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ന്ന ടീ​​​​​മു​​​​​ക​​​​​ൾ നേ​​​​​രി​​​​​ട്ട് ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​ത സ്വ​​​​​ന്ത​​​​​മാ​​​​​ക്കും. അ​​​​​ഞ്ചാം സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു പ്ലേ ​​​​​ഓ​​​​​ഫി​​​​​ലൂ​​​​​ടെ യോ​​​​​ഗ്യ​​​​​ത നേ​​​​​ടാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മു​​​​​ണ്ട്.

Related posts

Leave a Comment