നെയ്റോബി: കോവിഡ് വാക്സിനേഷൻ നിരക്ക് കുറഞ്ഞതോടെ കെനിയയിൽ ജനങ്ങളെ കൊണ്ട് എതു വിധേനയും വാക്സിൻ എടുപ്പിക്കാനുള്ള ശ്രമത്തിൽ സർക്കാർ. ഡിസംബർ 21 മുതൽ രണ്ടു ഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് കെനിയൻ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് മാത്രമാകും ഡിസംബർ 21ന് ശേഷം പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യാനാകൂ. സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാത്തവരെ ബാറുകൾ, റെസ്റ്റോറന്റുകൾ, കടകൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി മുത്താഹി കാഗ്വെ പറഞ്ഞു. ഉത്സവ സീസണിന് മുന്നോടിയായി പ്രതിരോധ കുത്തിവയ്പ്പുകളുടെ നിരക്ക് വർധിപ്പിക്കാനാണ് നടപടി. കെനിയയിലെ മൊത്തം ജനസംഖ്യ ഏകദേശം 50 ദശലക്ഷമാണ്. അതിൽ 40 ശതമാനം കുട്ടികളാണ്. ജനസംഖ്യയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ വാക്സിനേഷൻ എടുത്തത്. ഇത് ഏകദേശം 6.4 ദശലക്ഷം ആളുകൾ വരും. കെനിയയിലെ 20 ദശലക്ഷത്തിലധികം മുതിർന്ന ആളുകളാണ്…
Read MoreDay: November 23, 2021
ദ്രാവിഡിനോട് കടുത്ത ഇഷ്ടം തന്നെ ക്രിക്കറ്റ് കാണാൻ പ്രേരിപ്പിക്കുന്നുവെന്ന് റിച്ച ചന്ദ
മുംബൈ: രാഹുൽ ദ്രാവിഡിനോടുള്ള ഇഷ്ടം തന്നെ വീണ്ടും ക്രിക്കറ്റ് കാണാൻ പ്രേരിപ്പിക്കുന്നതായി ബോളിവുഡ് നടി റിച്ച ചന്ദ. ഒരുകാലത്ത് ദ്രാവിഡിനെ കാണാൻ വേണ്ടിമാത്രം ക്രിക്കറ്റ് കണ്ടിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു ദ്രാവിഡിനെയെന്നും താരം വെളിപ്പെടുത്തി. “ദ്രാവിഡ് വിരമിച്ചതോടെ ക്രിക്കറ്റ് കാഴ്ച നിർത്തി. അദ്ദേഹം ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പരിശീലകനായെത്തിയിരിക്കുന്നു. അതുകൊണ്ട് ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങൾ ഇടവേളയ്ക്കുശേഷം വീണ്ടും ആസ്വദിക്കാൻ ആരംഭിച്ചു’- റിച്ച പറഞ്ഞു. ക്രിക്കറ്റും കോഴയും പിന്നാന്പുറ കളികളുമെല്ലാം ഇതിവൃത്തമായ റിച്ച അഭിനയിക്കുന്ന ഇൻസൈഡ് എഡ്ജ് എന്ന വെബ് സീരിസിന്റെ മൂന്നാം സീസണ് പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ദ്രാവിഡിനെക്കുറിച്ചുള്ള അവരുടെ വെളിപ്പെടുത്തൽ.
Read Moreകിടന്ന് പൊട്ടിയ ശരീരത്തിൽ ഉറുമ്പ് അരിച്ചു തുടങ്ങി; അമേരിക്കൻ സ്വദേശിയായ വയോധികന് ഹോട്ടലിൽ അനുഭവിക്കേണ്ടി വന്ന ദുരിതം കണ്ട് ഞെട്ടി പോലീസും; കോവളത്ത് സംഭവിച്ചത്…
കോവളം: അമേരിക്കൻ സ്വദേശിയായ വയോധികനെ കോവളത്ത് ഉറുമ്പരിച്ച നിലയിൽ കണ്ടെത്തി. കോവളം പീകോക്ക് റോഡിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്ന ഇർവിൻ ഫോക്സ്(80) നെയാണ് ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ ഇയാൾ കഴിഞ്ഞ മാർച്ച് മുതൽ കോവളത്ത് താമസിച്ച് വരികയായിരുന്നു. പ്രായാധിക്യം കൊണ്ട് കിടപ്പിലായ ഇയാൾക്ക് വിദേശിയായ സഹായി ഉണ്ടായിരുന്നുവെങ്കിലും സഹായി ശ്രീലങ്കയിലേക്ക് പോയതോടെ ഇയാൾ ഒറ്റയ്ക്കാകുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പൂർണമായും കിടപ്പിലായ വയോധികന് ആഹാരവും മരുന്നും നൽകാൻ പോലും ആരും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച കോവളം പോലീസ് സ്റ്റേഷനിൽ നിന്നും ബീറ്റിനെത്തിയ ടി.ബിജു, പ്രീതാലക്ഷ്മി എന്നിവരാണ് അമേരിക്കൻ വയോധികന്റെ ദുരിതാവസ്ഥ കണ്ടത്. തുടർന്ന് വിഴിഞ്ഞം സിഎച്ച്എസ്സി മുഖേന പാലിയം ഇന്ത്യയുടെ സേവനം ലഭ്യമാക്കി. തിങ്കളാഴ്ച വൈകുന്നേരത്തോടെ എത്തിയ പാലിയം സംഘമാണ് വയോധികനെ ഉറുന്പരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശി…
Read More