കിടന്ന് പൊട്ടിയ ശരീരത്തിൽ ഉറുമ്പ് അരിച്ചു തുടങ്ങി; അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ന് ഹോട്ടലിൽ അനുഭവിക്കേണ്ടി വന്ന ദുരിതം കണ്ട് ഞെട്ടി പോലീസും; കോവളത്ത് സംഭവിച്ചത്…

കോ​വ​ളം: അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ കോ​വ​ള​ത്ത് ഉ​റു​മ്പ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​വ​ളം പീ​കോ​ക്ക് റോ​ഡി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ താ​മ​സി​ക്കു​ന്ന ഇ​ർ​വി​ൻ ഫോ​ക്സ്(80) നെ​യാ​ണ് ഉ​റു​മ്പ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കൊ​ല്ലം വ​ള്ളി​ക്കാ​വ് മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ കോ​വ​ള​ത്ത് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. പ്രാ​യാ​ധി​ക്യം കൊ​ണ്ട് കി​ട​പ്പി​ലാ​യ ഇ​യാ​ൾ​ക്ക് വി​ദേ​ശി​യാ​യ സ​ഹാ​യി ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും സ​ഹാ​യി ശ്രീ​ല​ങ്ക​യി​ലേ​ക്ക് പോ​യ​തോ​ടെ ഇ​യാ​ൾ ഒ​റ്റ​യ്ക്കാ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യ വ​യോ​ധി​ക​ന് ആ​ഹാ​ര​വും മ​രു​ന്നും ന​ൽ​കാ​ൻ പോ​ലും ആ​രും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ബീ​റ്റി​നെ​ത്തി​യ ടി.​ബി​ജു, പ്രീ​താ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് അ​മേ​രി​ക്ക​ൻ വ​യോ​ധി​ക​ന്‍റെ ദു​രി​താ​വ​സ്ഥ ക​ണ്ട​ത്.

തു​ട​ർ​ന്ന് വി​ഴി​ഞ്ഞം സി​എ​ച്ച്എ​സ്‌​സി മു​ഖേ​ന പാ​ലി​യം ഇ​ന്ത്യ​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തി​യ പാ​ലി​യം സം​ഘ​മാ​ണ് വ​യോ​ധി​ക​നെ ഉ​റു​ന്പ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​ദേ​ശി താ​മ​സി​ച്ചി​രു​ന്ന ലോ​ഡ്ജു​ട​മ​യ്ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യ്ക്കൊ​രു​ങ്ങു​ക​യാ​ണ് കോ​വ​ളം പോ​ലീ​സ്.

Related posts

Leave a Comment