ദ്രാ​വി​ഡി​നോ​ട് ക​ടു​ത്ത ഇ​ഷ്ടം തന്നെ ക്രി​ക്ക​റ്റ് കാണാൻ പ്രേരിപ്പിക്കുന്നുവെന്ന് റിച്ച ചന്ദ


മും​ബൈ: രാ​ഹു​ൽ ദ്രാ​വി​ഡി​നോ​ടു​ള്ള ഇ​ഷ്ടം ത​ന്നെ വീ​ണ്ടും ക്രി​ക്ക​റ്റ് കാ​ണാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി ബോ​ളി​വു​ഡ് ന​ടി റി​ച്ച ച​ന്ദ. ഒ​രു​കാ​ല​ത്ത് ദ്രാ​വി​ഡി​നെ കാ​ണാ​ൻ വേ​ണ്ടി​മാ​ത്രം ക്രി​ക്ക​റ്റ് ക​ണ്ടി​രു​ന്നു. അ​ത്ര​യ്ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു ദ്രാ​വി​ഡി​നെ​യെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

“ദ്രാ​വി​ഡ് വി​ര​മി​ച്ച​തോ​ടെ ക്രി​ക്ക​റ്റ് കാ​ഴ്ച നി​ർ​ത്തി. അ​ദ്ദേ​ഹം ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യെ​ത്തി​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ട് ഇ​ന്ത്യ​യു​ടെ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും ആ​സ്വ​ദി​ക്കാ​ൻ ആ​രം​ഭി​ച്ചു’- റി​ച്ച പ​റ​ഞ്ഞു.

ക്രി​ക്ക​റ്റും കോ​ഴ​യും പി​ന്നാ​ന്പു​റ ക​ളി​ക​ളു​മെ​ല്ലാം ഇ​തി​വൃ​ത്ത​മാ​യ റി​ച്ച അ​ഭി​ന​യി​ക്കു​ന്ന ഇ​ൻ​സൈ​ഡ് എ​ഡ്ജ് എ​ന്ന വെ​ബ് സീ​രി​സി​ന്‍റെ മൂ​ന്നാം സീ​സ​ണ്‍ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു ദ്രാ​വി​ഡി​നെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

Related posts

Leave a Comment