കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി തേടി പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി അംഗീകരിച്ചു. 12 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചിരുന്നത്. ഇതിൽ എട്ട് സാക്ഷികളെ വിസ്തരിക്കാനാണ് കോടതി അനുമതി നൽകിയത്. നാല് പേരെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിൽ കോടതി കഴിഞ്ഞ ദിവസം ചില സംശയങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും അന്തിമ വിധി പ്രോസിക്യൂഷമന് അനുകൂലമാകുകയായിരുന്നു. കേസിലെ പ്രതിയായ നടൻ ദിലീപ് ഹർജിയെ ശക്തമായി എതിർത്തു. വിചാരണ നടപടികൾ ബോധപൂർവം നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷൻ ശ്രമമെന്ന് ആരോപിച്ചായിരുന്നു ദിലീപിന്റെ വാദം. കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചതിനാൽ 10 ദിവസത്തിനകം പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ നടപടികൾ അനന്തമായി നീണ്ടുപോകാൻ പാടില്ലെന്ന നിരീക്ഷണത്തോടെയാണ് സർക്കാരിന് 10 ദിവസത്തെ സമയം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട ഫോണ്‍…
Read MoreDay: January 17, 2022
24 മണിക്കൂറിനിടെ 2.58 ലക്ഷം പേർക്ക് രാജ്യത്ത് കോവിഡ് ; 29 സംസ്ഥാനങ്ങളിൽ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധ കുതിച്ചുയരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 2.58 ലക്ഷം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 385 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന നിലയിലാണ്. നിലവിൽ 16 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ അഞ്ച് ശതമാനം രോഗികളുടെ എണ്ണം ഇന്ന് കുറവാണെന്ന നേരിയ ആശ്വാസമുണ്ട്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് 3.73 കോടി ആളുകൾ ചികിത്സയിലുണ്ട്. ഒമിക്രോണ്‍ വകഭേദം ബാധിച്ച 8,209 പേരും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു കഴിഞ്ഞു.
Read Moreഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി മത്സരം മാറ്റി
മഡ്ഗാവ്: ഐഎസ്എല്ലിൽ ഇന്ന് നടക്കേണ്ടിയിരുന്ന മുബൈ – ബ്ലാസ്റ്റേഴ്സ് മത്സരം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് താരങ്ങളുടെയും ഒഫിഷൽസുകളുടെയും സുരക്ഷ മുൻനിർത്തിയാണ് നടപടി. മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. ശനിയാഴ്ച്ച നടക്കേണ്ടിയിരുന്ന എടികെ മോഹന്‍ ബഗാന്-ബംഗളുരു എഫ്സി മത്സരവും മാറ്റിവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മെഡിക്കൽ ടീമുമായി സംസാരിച്ചെന്നും കളത്തിലിറങ്ങാൻ മതിയായ താരങ്ങൾ ബ്ലാസ്റ്റേഴ്സ് നിരയിലില്ലെന്നതിനെ തുടർന്നാണ് മത്സരംമാറ്റിവെക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
Read Moreരാജ്യത്തെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെതിരെ പ്രചരണം നടത്തിയത് മതതീവ്രവാദികളാണെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: രാജ്യം മുഴുവൻ നടക്കുന്ന മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെതിരെ പ്രചരണം നടത്തിയത് മതതീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാര രാഷ്ട്രീയ പാർട്ടിക്കാർ അത് ഏറ്റെടുത്തു. കേരളത്തിലായിരുന്നു ഇതിന്റെ തുടക്കം. രാജ്യവിരുദ്ധ ശക്തികളുടെ പ്രഭവകേന്ദ്രം കേരളമാണ്. ജെഎൻയുവിലെ ഇടത്-ജിഹാദി അജണ്ട പൊളിച്ചപ്പോൾ കേരളത്തിലെ യൂണിവേഴ്സിറ്റികളായി ഇവരുടെ താവളമെന്നും അദ്ദേഹം പറഞ്ഞു. സമാന്തര ടെലിഫോൺ എക്സേഞ്ചിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് ബിജെപി പറഞ്ഞപ്പോൾ പലരും പരിഹസിച്ചു. എന്നാൽ ഇപ്പോൾ അത് പോലീസ് കോടതിയിൽ സമ്മതിച്ചുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreസ്റ്റേഷനു മുന്നിലെ കൊലയ്ക്കു കാരണം കഞ്ചാവ് കച്ചവടം ഒറ്റിയതു പക; കാപ്പ ചുമത്തി നാട് കടത്തിയ ജോമോൻ തിരികെയെത്തിയത് അപ്പീൽ നൽകിയ ഇളവിലൂടെ;വിറങ്ങലിച്ച് കോട്ടയം നഗരം
കോട്ടയം: നഗരമധ്യത്തിൽ ഗൂണ്ടാസംഘം യുവാവിനെ കൊലപ്പെടുത്തിയതു കഞ്ചാവ് കച്ചവടം സംബന്ധിച്ചു പോലീസിനു ഒറ്റിയെന്ന കാരണത്താൽ. യുവാവിനെ ഗുണ്ട കല്ലിനും കന്പിനും പട്ടികയ്ക്കും അടിച്ചാണ് കൊലപ്പെടുത്തിയതെന്നു ചോദ്യം ചെയ്യലിൽ പ്രതി ജോമോൻ പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ പോലീസ് ഉൗർജിതമായി അന്വേഷിച്ചു വരുന്നു. ക്രൂരമായി കൊലപാതകം നടത്തിയ ശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനു മുന്നിലെത്തിയ പ്രതി കുറ്റം ഏറ്റുപറയുകയായിരുന്നു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും കാപ്പ ചുമത്തി നാട് കടത്തുകയും ചെയ്ത പിഡബ്യുഡി റസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന മുള്ളങ്കുഴി കോതമനയിൽ ജോമോൻ കെ.ജോസാണ് (കെ.ഡി ജോമോൻ -40) യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കീഴുക്കുന്ന് സ്വദേശിയായ ഷാൻ ബാബു(19)വാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 3.45നായിരുന്നു സംഭവം. കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും കൊലപാതകത്തിനു കാരണമായതായി പോലീസ് സംശയിക്കുന്നുണ്ട്. നിരവധി…
Read More1xbet Зеркало стулочасы Войти На официальный Сайт 1хбет
1xbet официального Сайт Зеркало 1хбет Официальное Зеркало Сайт Чтобы защитить наш аккаунт от несанкционированного доступа, стоит зарегистрироваться по номеру телефона. Указав только номер и валюту, сами получите данные дли входа по SMS. Букмекер 1иксбет поддерживает различные способы оплату и вывода расходующихся. Цель состоит а том, чтобы предоставить ряд услуг, одним которых вы могу выбрать наиболее удобную для вас вариантах. Также принимаются прямого методы производства и электронные переводы. Второй случай – подробное информирование событий, которое находимся в легкой доступности. В Ваш День Рождения контора дарит купон на бесплатную ставку. Ддя этого…
Read More