കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം പ്രാരംഭഘട്ടത്തിലാണെങ്കിലും ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കി. സാധാരണഗതിയില്‍ ഗൂഢാലോചനക്കേസുകളില് തെളിവു കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. എന്നാൽ ഈ കേസില്‍ ദൃക്സാക്ഷിതന്നെ മൊഴിയുമായി രംഗത്തെത്തി. ശബ്ദരേഖയടങ്ങിയ ഓഡിയോ ക്ലിപ്പുകളും ലഭിച്ചു. ഇതു ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ദിലീപിന്റെയും സഹോദരന്റെയും വീടുകളില്‍ റെയ്ഡ് നടത്തി മൊബൈല്‍ ഉള്‍പ്പെടെ 19 സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇവയില്‍നിന്നുള്ള തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കു കൊച്ചിയിലെ റീജണല്‍ ഫോറന്‍സിക് ലാബില്‍ നല്‍കിയിട്ടുണ്ട്. സത്യം പുറത്തുകൊണ്ടുവരാന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ളവരും അന്വേഷണത്തില്‍ ഇടപെടാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളവരാണ് പ്രതികള്‍. ദിലീപിനെ സഹായിക്കുന്ന തരത്തില്‍ ഇരുപതോളം സാക്ഷികള്‍ കൂറുമാറി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് രണ്ടു കേസെടുത്തിരുന്നു. ഒരാളെ അറസ്റ്റ് ചെയ്തു. വിചാരണക്കോടതിയിലെ…
Read MoreDay: January 21, 2022
കമ്പാർട്ടുമെന്റിൽ നിന്ന് ദുർഗന്ധവും പക്ഷികളുടെ ശബ്ദവും! തെരച്ചിലിൽ കണ്ടത് വംശനാശഭീഷണി നേരിടുന്ന ഈജിപ്ഷ്യൻ കഴുകന്മാരെ; ഒടുവില്‍…
ഭോപ്പാൽ: വംശനാശഭീഷണി നേരിടുന്ന ഈജിപ്ഷ്യൻ കഴുകന്മാരെ കടത്താനുള്ള ശ്രമം തടഞ്ഞു. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്ന് മഹാരാഷ്ട്രയിലെ മാലേഗാവിലേക്ക് ട്രെയിനിൽ കടത്തുകയായിരുന്ന ഏഴ് ഈജിപ്ഷ്യൻ കഴുകന്മാരെയാണ് മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിൽ നിന്നും രക്ഷിച്ചത്. സംഭവത്തിൽ യുപിയിലെ ഉന്നാവോ സ്വദേശിയായ ഫരീഖ് ഷെയ്ഖ് എന്നയാളെ പോലീസ് പിടികൂടി. സുൽത്താൻപൂർ-മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ രണ്ടാം ക്ലാസ് സ്ലീപ്പർ കോച്ചിലെ യാത്രക്കാർ തങ്ങളുടെ കമ്പാർട്ടുമെന്റിൽ നിന്ന് ദുർഗന്ധവും പക്ഷികളുടെ ശബ്ദവും കേൾക്കുന്നതായി പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് കഴുകന്മാരെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ സമീർ ഖാൻ എന്നയാളാണ് കാൺപൂർ സ്റ്റേഷനിൽ തനിക്ക് ഈ കഴുകന്മാരെ നൽകിയതെന്ന് ഫരീദ് ഷെയ്ഖ് പറഞ്ഞു. മലേഗാവിലുള്ള ഹാസിം എന്നുപേരുള്ളയാൾക്ക് കഴുകന്മാരെ കൈമാറാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ഇതിനായി തനിക്ക് സമീർ ഖാൻ 10,000 രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഫരീദ് ഷെയ്ഖ് പറഞ്ഞു. റെയിൽവേ പ്രൊട്ടക്ഷൻ…
Read Moreസിന്ധു മൂന്നുമാസം ഗര്‍ഭിണിയാണ്..! ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിനെ മർദിച്ചു; ദമ്പതിമാർ അറസ്റ്റിൽ; വീഡിയോ സോഷ്യല്‍മീഡിയയില്‍
മുംബൈ: ഗര്‍ഭിണിയായ ഫോറസ്റ്റ് ഗാര്‍ഡിനെ മര്‍ദിച്ച ദമ്പതിമാര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പല്‍സാവാഡേ സ്വദേശികളായ രാമചന്ദ്ര ജംഗര്‍, ഭാര്യ പ്രതിഭ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടുവ സെന്‍സസ് ജോലികള്‍ക്കെത്തിയ വനിതാ ഫോറസ്റ്റ് ഗാര്‍ഡ് സിന്ധു സനാപിനെയാണ് ഇയാളും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചത്. സിന്ധുവിന്റെ ഭര്‍ത്താവും ഫോറസ്റ്റ് ഗാര്‍ഡുമായ സൂര്യാജി തോംബാരെയ്ക്കും മര്‍ദനമേറ്റതായി പരാതിയുണ്ട്. മര്‍ദനമേറ്റ സിന്ധു മൂന്നുമാസം ഗര്‍ഭിണിയാണ്. മുന്ഗ്രാമമുഖ്യനാണ് രാമചന്ദ്ര. കഴിഞ്ഞ ദിവസമാണ് വനിതാ ഫോറസ്റ്റ് ഗാര്‍ഡിനെ ഇരുവരും മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് ഇരുവരെയും സത്താറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര വനിതാ കമ്മീഷന് അധ്യക്ഷ രുപാലി ചകംഗര് സത്താറ പോലീസിനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര വനം-പരിസ്ഥിതി മന്ത്രിയായ ആദിത്യ താക്കറെയും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Read Moreപുഷ്പ കണ്ട് തലയ്ക്ക് പിടിച്ചു; പ്രസിദ്ധരാകാൻ ചെയ്തത് ആരും ചെയ്യാത്ത പരിപാടികള്‍; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര് കുടുങ്ങി
ന്യൂഡൽഹി: ആളുകൾക്കിടെയിൽ പ്രസിദ്ധരാകുന്നതിനു വേണ്ടി കൊലപാതകം നടത്തി ദൃശ്യങ്ങൾ പകർത്തിയ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര് അറസ്റ്റില്‍. രാജ്യതലസ്ഥാനത്താണ് ഏറെ നടുക്കമുണ്ടാകുന്ന സംഭവ നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ജഹാംഗീർപുരിയിലെ കെ ബ്ലോക്കിൽ കൂടി നടന്നുവന്ന ഒരാളെ രണ്ട് പേർ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. ഈ സമയം മൂന്നാമൻ സംഭവം ഫോണിൽ പകർത്തി. മർദനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റയാളെ ജഹാംഗീർപുരിയിലെ ബിജെആർഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുത്തേറ്റതിനെ തുടർന്ന് മരണം സംഭവിച്ചു. സംഭവത്തിനു ശേഷം ഒളിവിൽ പോയ കുറ്റവാളികളെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങളുടെയും പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ചയോടെ പ്രതികൾ പോലീസിന്റെ പിടിയിലായി. ആളുകള്‍ക്കിടെയില്‍ പ്രസിദ്ധരാകുന്നതിനു വേണ്ടിയാണ് തങ്ങള്‍ കൊലപാതകം നടത്തിയതെന്ന് ഇവര്‍ പോലീസിനു മൊഴി നല്കി. അടുത്തിടെ ഇറങ്ങിയ പുഷ്പ, ഭൗകാല്‍ എന്നീ സിനിമകള്‍ കണ്ടാണ് കൊലപാതകം നടത്താന്‍…
Read Moreമുഖ്യ സൂത്രധാരന്‍ ദിലീപ് ! സംഭവം അപൂര്‍വവും ഇന്ത്യന്‍ ശിക്ഷാനിയമം നിലവില്വന്നശേഷമുണ്ടായ ആദ്യത്തേതും; അന്വേഷണ സംഘം ഹൈക്കോടതിയില്‍
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ സൂത്രധാരന്‍ നടന് ദിലീപാണെന്നും ലൈംഗികാതിക്രമം നടത്താന്‍ കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്കിയ സംഭവം അപൂര്‍വവും ഇന്ത്യന്‍ ശിക്ഷാനിയമം നിലവില്വന്നശേഷമുണ്ടായ ആദ്യത്തേതുമാണെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രന് നല്കിയ സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പ്രതി ക്രിമിനല്‍ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത കേസാണിത്. വിചാരണയുടെ ഓരോ ഘട്ടത്തിലും ദിലീപ് നിസാരവും ബാലിശവുമായ പരാതികളുമായി നിയമനടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു. വിചാരണക്കോടതി മുതല്‍ സുപ്രീം കോടതി വരെ ദിലീപ് നല്കിയ 57 ഹര്‍ജികളുടെ വിവരങ്ങൾ പട്ടിക തിരിച്ച് സ്റ്റേറ്റ്മെന്റിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി; ദിലീപിനെതിരെ…
Read More