ചിങ്ങവനം: കുറിച്ചി സ്വദേശിനി നഴ്സ് ഇറ്റലിയിൽ മരിച്ചു. സചിവോത്തമപുരം മണ്ണാത്തുമാക്കിൽ പരേതരായ ജോണ്‍-മറിയാമ്മ ദന്പതികളുടെ മകൾ സിമി ജിനോ(40)യാണ് റോമിലെ വിയാലെ ലിബിയയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമുടി ചേന്നങ്കരി ചെങ്ങന്താ ജിനോയാണ് ഭർത്താവ്. ഹൃദയാഘാതമാണു മരണ കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായി ബന്ധുക്കൾ പറഞ്ഞു. 13 വർഷമായി ജിനോയും സിമിയും റോമിൽ ജോലി ചെയ്തു വരികയായിരുന്നു. മൂന്നാഴ്ച മുന്‍പാണ് നാട്ടിൽനിന്നും സിമി ജോലി സ്ഥലത്തേക്കു മടങ്ങിയത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
Read MoreDay: May 27, 2022
ലോകം മാന്ദ്യത്തിലേക്ക്..! വിലക്കയറ്റം രൂക്ഷമാകുന്നത് അപായസൂചന; ലോകബാങ്കിന്റെ മുന്നറിയിപ്പ് ഇങ്ങനെ…
വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ അനന്തരഫലമായി ലോകം സാന്പത്തിക മാന്ദ്യത്തിലാകാനിടയുണ്ടെന്നു ലോകബാങ്ക് മേധാവി ഡേവിഡ് മാൽപാസ്. ലോകവ്യാപകമായി ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, രാസവളം തുടങ്ങിയവയുടെ വില ഉയരുന്നതു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. “മാന്ദ്യം ഒഴിവാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. ഇന്ധനവിലയിലെ അമിത വർധനമാത്രംമതി മാന്ദ്യമുണ്ടാകാൻ. ലോകത്തിലെ ഏറ്റവും വലിയ നാലമത്തെ സന്പദ്വ്യവസ്ഥയായ ജർമനി ഇന്ധനവിലക്കയറ്റത്തെത്തുടർന്നു കടുത്ത മുരടിപ്പിലായിക്കഴിഞ്ഞു. രാസവളത്തിന്റെ ദൗർലഭ്യം വികസ്വര രാജ്യങ്ങളെ കൂടുതലായി ബാധിക്കും. പലരാജ്യങ്ങളും കടുത്ത ഭക്ഷ്യ ക്ഷാമത്തിലാണ്. റിയൽ എസ്റ്റേറ്റ് രംഗത്തുൾപ്പെടെ കടുത്ത തളർച്ച നേരിടുന്ന ചൈനയിൽ, കോവിഡ് നേരിടാൻ അടുത്തിടെ പ്രഖ്യാപിച്ച ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും സ്ഥിതി കൂടുതൽ ഗുരുതരമാക്കും. റഷ്യമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്ന പല യൂറോപ്യൻരാജ്യങ്ങളും ഇപ്പോഴും ഇന്ധനത്തിനു റഷ്യയെത്തന്നെയാണ് ആശ്രയിക്കുന്നത്. റഷ്യ ഗ്യാസ് വിതരണം നിർത്തിവച്ചാൽ യൂറോപ്പിലെ ഇന്ധനക്ഷാമം രൂക്ഷമാകും’’- യുഎസിൽ നടന്ന ചടങ്ങിൽ മാൽപാസ് പറഞ്ഞു.…
Read Moreവാഹന ഇൻഷ്വറൻസ് പ്രീമിയം ഉയർത്തി! സ്വകാര്യ കാറുകളുടെ പ്രീമിയത്തിൽ 23 ശതമാനം വരെ വർധന; നിരക്കുകൾ ജൂണ്‍ ഒന്നിനു പ്രാബല്യത്തിൽ വരും
സ്വന്തം ലേഖകൻ ന്യൂഡൽഹി: വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം പുതുക്കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. പുതുക്കിയ ഇൻഷ്വറൻസ് നിരക്കുകൾ ജൂണ്‍ ഒന്നിനു പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്കനുസരിച്ചു സ്വകാര്യ കാറുകളുടെ പ്രീമിയത്തിൽ ഒരു ശതമാനം മുതൽ 23 ശതമാനം വരെയാണ് വർധന. എൻജിൻ ശേഷി 1,000 സിസി വരെയുള്ള വാഹനങ്ങളുടെ പ്രീമിയം 2,094 രൂപയായി ഉയർത്തി. 1,000 മുതൽ 1500 സിസി വരെയുള്ള വാഹനങ്ങളുടെ പ്രീമിയം 3,416 രൂപയായും 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ പ്രീമിയം 7,897 രൂപയായും ഉയർത്തി. അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകൾക്ക് 15 ശതമാനവും വിന്റേജ് കാറുകൾക്ക് 50 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾക്ക് 15 ശതമാനവും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് 7.5 ശതമാനവും ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്ന് 2019-20 സാന്പത്തിക വർഷത്തിലാണ് കേന്ദ്രസർക്കാർ അവസാനമായി ഇൻഷ്വറൻസ് നിരക്കുകൾ പുതുക്കിയത്. സ്വന്തം…
Read More