ലോ​കം മാ​ന്ദ്യ​ത്തി​ലേ​ക്ക്..! വിലക്കയറ്റം രൂക്ഷമാകുന്നത് അപായസൂചന; ലോ​ക​ബാ​ങ്കി​ന്‍റെ മു​ന്ന​റി​യി​പ്പ് ഇങ്ങനെ…

വാ​​​ഷിം​​​ഗ്ട​​​ൺ: റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ അ​​​​ന​​​​ന്ത​​​​ര​​​​ഫ​​​​ല​​​​മാ​​​​യി ലോ​​​​കം സാ​​​​ന്പ​​​​ത്തി​​​​ക മാ​​​​ന്ദ്യ​​​​ത്തി​​​​ലാ​​​​കാ​​​​നി​​​​ട​​​​യു​​​​ണ്ടെ​​ന്നു ലോ​​​​ക​​​​ബാ​​​​ങ്ക് മേ​​​​ധാ​​​​വി ഡേ​​​​വി​​​​ഡ് മാ​​​​ൽ​​​​പാ​​​​സ്.​

ലോ​​​​ക​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ഭ​​​​ക്ഷ്യ​​​​വ​​​​സ്തു​​​​ക്ക​​​​ൾ, ഇ​​​​ന്ധ​​​​നം, രാ​​​​സ​​​​വ​​​​ളം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ വി​​​​ല ഉ​​​​യ​​​​രു​​​​ന്ന​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണം.

“മാ​​​​ന്ദ്യം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തു​​​​ക ഇ​​​​പ്പോ​​​​ഴ​​​​ത്തെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ബു​​​​ദ്ധി​​​​മു​​​​ട്ടാ​​​​ണ്.

ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​യി​​​​ലെ അ​​​​മി​​​​ത വ​​​​ർ​​​​ധ​​​​ന​​​​മാ​​​​ത്രം​​​​മ​​​​തി മാ​​​​ന്ദ്യ​​​​മു​​​​ണ്ടാ​​​​കാ​​​​ൻ. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ നാ​​​​ല​​​​മ​​​​ത്തെ സ​​​​ന്പ​​​​ദ്‌​​​വ്യ​​​​വ​​​​സ്ഥ​​​​യാ​​​​യ ജ​​​​ർ​​​​മ​​​​നി ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ക​​​​ടു​​​​ത്ത മു​​​​ര​​​​ടി​​​​പ്പി​​​​ലാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു.

രാ​​​​സ​​​​വ​​​​ള​​ത്തി​​ന്‍റെ ദൗ​​ർ​​ല​​ഭ്യം വി​​​​ക​​​​സ്വ​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ളെ കൂ​​​​ടു​​​​ത​​​​ലാ​​​​യി ബാ​​​​ധി​​​​ക്കും. പ​​​​ല​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ക​​​​ടു​​​​ത്ത ഭ​​​​ക്ഷ്യ ക്ഷാ​​​​മ​​​​ത്തി​​​​ലാ​​​​ണ്.

റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് രം​​​​ഗ​​​​ത്തു​​​​ൾ​​​​പ്പെ​​​​ടെ ക​​​​ടു​​​​ത്ത ത​​​​ള​​​​ർ​​​​ച്ച നേ​​​​രി​​​​ടു​​​​ന്ന ചൈ​​​​ന​​​​യി​​​​ൽ, കോ​​​​വി​​​​ഡ് നേ​​​​രി​​​​ടാ​​​​ൻ അ​​​ടു​​​ത്തി​​​ടെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ലോ​​​​ക്ക്ഡൗ​​​​ണും മ​​​​റ്റു നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും സ്ഥി​​​​തി കൂ​​​​ടു​​​​ത​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ക്കും.

റ​​​​ഷ്യ​​​​മാ​​​​യു​​​​ള്ള ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ത​​​​യ്യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന പ​​​​ല യൂ​​​​റോ​​​​പ്യ​​ൻ​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ഇ​​​​പ്പോ​​​​ഴും ഇ​​​​ന്ധ​​​​ന​​​​ത്തി​​​​നു റ​​​​ഷ്യ​​​​യെത്ത​​​ന്നെ​​​​യാ​​​​ണ് ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത്.

റ​​​​ഷ്യ ഗ്യാ​​സ് വി​​​​ത​​​​ര​​​​ണം നി​​​​ർ​​​​ത്തി​​​​വ​​​​ച്ചാ​​​​ൽ യൂ​​​​റോ​​​​പ്പി​​​​ലെ ഇ​​​​ന്ധ​​​​ന​​ക്ഷാ​​​​മം രൂ​​​ക്ഷ​​​മാ​​​കും’’- യു​​​എ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മാ​​​​ൽ​​​​പാ​​​​സ് പ​​​റ​​​ഞ്ഞു.

​നേ​​​​ര​​​​ത്തേ, ലോ​​​​ക​​​​ബാ​​​​ങ്ക് ത​​​​ങ്ങ​​​​ളു​​​​ടെ ലോ​​​​ക സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ചാ പ്ര​​​​തീ​​​​ക്ഷ 4.1 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 3.2 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ച്ചി​​​​രു​​​​ന്നു.

Related posts

Leave a Comment