വിരാട് കോഹ്ലി നയിച്ച ലോകകപ്പ് ടീമുകളിൽ താൻ ഉൾപ്പെട്ടിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നെവെന്ന് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്. ഷെയർചാറ്റ് ഓഡിയോ ചാറ്റ്റൂമിലെ ചർച്ചയിലാണു ശ്രീശാന്ത് ഇത്തരത്തിൽ അവകാശപ്പെട്ടത്. ക്രിക്കറ്റിൽ താൻ മാർഗനിർദേശങ്ങൾ നൽകിയ സഞ്ജു സാംസണും സച്ചിൻ ബേബിയും മികച്ച രീതിയിൽ കളിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യ 2019ലെ ഏകദിന ലോകകപ്പിലും 2021ലെ ട്വന്റി20 ലോകകപ്പിലുമാണു കളിച്ചത്. 2019 ഏകദിന ലോകകപ്പിൽ സെമിഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യ തോറ്റു. 2021ലെ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ പുറത്തായി. 2007ൽ ട്വന്റി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും സ്വന്തമാക്കിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ശ്രീശാന്ത്. ഈ വർഷം മാർച്ചിലാണു വിരമിച്ചത്.
Read MoreDay: July 20, 2022
പ്രിയപ്പെട്ട ആഹാരത്തിന് പകരം മറ്റൊന്ന് ലഭിച്ചാല്‍ എന്ത് ചെയ്യും? ഓര്‍ഡര്‍ ചെയ്തത് പനീര്‍, കിട്ടിയത് ചിക്കന്‍ കറി; റസ്റ്റോറന്റിന് പിഴ 20,000 രൂപ
ഓണ്‍ലൈനില്‍ പലര്‍ക്കും ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം മറ്റൊന്ന് ലഭിച്ച ധാരാളം സംഭവങ്ങള്‍ വാര്‍ത്തയാകാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണിത്. ഭക്ഷണ കാര്യത്തില്‍ ഓരോരുത്തര്‍ക്കും ചില ഇഷ്ടാനിഷ്ടങ്ങെളാക്കെ ഉണ്ടാകുമല്ലൊ.എന്നാല്‍ പ്രിയപ്പെട്ട ആഹാരത്തിന് പകരം മറ്റൊന്ന് ലഭിച്ചാല്‍ എന്ത് ചെയ്യും. മധ്യപ്രദേശിലെ ഗ്വാളയാറിലുള്ള ജിവജി ക്ലബ് എന്ന റസ്റ്റോറന്റിന്റെ ഭാഗത്തുനിന്നാണ് ഇത്തരമൊന്നുണ്ടായത്. അവിടെ നിന്നും സിദ്ധാര്‍ത്ഥ് ശ്രീവാസ്തവ എന്നയാള്‍ സൊമാറ്റൊ ആപ്പ് വഴി മട്ടര്‍ പനീര്‍ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ അദ്ദേഹത്തിനും കുടുംബത്തിനും ലഭിച്ചതോ ചിക്കന്‍ കറിയും. വക്കീല്‍ കൂടിയായ സിദ്ധാര്‍ത്ഥ് ഉടനടി ഉപഭോക്തൃ കോടതിയെ സമീപിച്ചു. സസ്യാഹാരം മാത്രം കഴിക്കുന്ന തനിക്കും കുടുംബത്തിനും സംഭവിച്ച മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടിന് റസ്റ്റോറന്റുകാര്‍ മറുപടി പറയണമെന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ ഭാഗം അംഗീകരിച്ച കോടതി റസ്റ്റോറന്റിന് 20,000 രൂപാ പിഴ വിധിച്ചു. പോരാഞ്ഞിട്ട് എതിര് കക്ഷിക്ക് കോടതി ചെലവും റസ്റ്റോറന്റ് നടത്തിപ്പുകാര്‍…
Read Moreമാനസികനിലയാകെ താളം തെറ്റി പൾസർ സുനി; മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ജയിൽ അധികൃതർ; പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ
തൃശൂര്‍: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ മാനസിക നില തകരാറിൽ. സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ജയിൽ അധികൃതർ . എറണാകുളം സബ് ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇവിടെയെത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തിലാണ് സുനി ചികിത്സയിലുള്ളത്. എത്ര ദിവസം ഇവിടെ കഴിയേണ്ടി വരുമെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ച് അപേക്ഷ തള്ളിയിരുന്നു. ഇതോടെ സുനിയുടെ മാനസികാരോഗ്യം മോശമായതായി ജയില്‍ അധികൃതര്‍ അറിയിച്ചതായി പോലീസ് പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23 നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. വിചാരണ പൂര്‍ത്തിയാക്കാന്‍ വൈകുന്നത് പരിഗണിച്ച് കേസിലെ രണ്ടാംപ്രതിയായ മാര്ട്ടിന് സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു. ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് സുനിയും കോടതിയെ സമീപിച്ചത്.…
Read Moreവീട്ടില്‍ വച്ച് വിദ്യര്‍ഥിയെ കണ്ട പിതാവിന്റെ നിയന്ത്രണം നഷ്ടമായി! മകളുടെ കാമുകന്റെ ചെവി മുറിച്ചയാൾ അറസ്റ്റിൽ
ഗോഹട്ടി: ആസാമില്‍ മകളുടെ കാമുകന്റെ ചെവി മുറിച്ചയാള്‍ അറസ്റ്റില്‍. ടിന്‍സുകിയയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ ചെവിയാണ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് മുറിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് വിദ്യര്‍ഥിയെ കണ്ട പിതാവ് കുട്ടിയെ കെട്ടിയിട്ട് മര്‍ദിച്ചതിന് ശേഷമാണ് ചെവി മുറിച്ചത്. തന്റെ വീട്ടില്‍ മോഷ്ടിക്കാനെത്തിയ ആളെന്ന അറിയിച്ച് ഇയാള്‍ തന്നെയാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. വിദ്യാര്‍ഥിയുടെ മാതാവ് നല്കിയ പരാതിയിന്മേല് പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ ചെവി ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു.
Read More