പ്രിയപ്പെട്ട ആഹാരത്തിന് പകരം മറ്റൊന്ന് ലഭിച്ചാല്‍ എന്ത് ചെയ്യും? ഓര്‍ഡര്‍ ചെയ്തത് പനീര്‍, കിട്ടിയത് ചിക്കന്‍ കറി; റസ്റ്റോറന്‍റിന് പിഴ 20,000 രൂപ

ഓണ്‍ലൈനില്‍ പലര്‍ക്കും ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം മറ്റൊന്ന് ലഭിച്ച ധാരാളം സംഭവങ്ങള്‍ വാര്‍ത്തയാകാറുണ്ട്.

അത്തരത്തിലുള്ള ഒരു സംഭവമാണിത്. ഭക്ഷണ കാര്യത്തില്‍ ഓരോരുത്തര്‍ക്കും ചില ഇഷ്ടാനിഷ്ടങ്ങെളാക്കെ ഉണ്ടാകുമല്ലൊ.എന്നാല്‍ പ്രിയപ്പെട്ട ആഹാരത്തിന് പകരം മറ്റൊന്ന് ലഭിച്ചാല്‍ എന്ത് ചെയ്യും.

മധ്യപ്രദേശിലെ ഗ്വാളയാറിലുള്ള ജിവജി ക്ലബ് എന്ന റസ്റ്റോറന്‍റിന്‍റെ ഭാഗത്തുനിന്നാണ് ഇത്തരമൊന്നുണ്ടായത്.

അവിടെ നിന്നും സിദ്ധാര്‍ത്ഥ് ശ്രീവാസ്തവ എന്നയാള്‍ സൊമാറ്റൊ ആപ്പ് വഴി മട്ടര്‍ പനീര്‍ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ അദ്ദേഹത്തിനും കുടുംബത്തിനും ലഭിച്ചതോ ചിക്കന്‍ കറിയും.

വക്കീല്‍ കൂടിയായ സിദ്ധാര്‍ത്ഥ് ഉടനടി ഉപഭോക്തൃ കോടതിയെ സമീപിച്ചു. സസ‍്യാഹാരം മാത്രം കഴിക്കുന്ന തനിക്കും കുടുംബത്തിനും സംഭവിച്ച മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടിന് റസ്റ്റോറന്‍റുകാര്‍ മറുപടി പറയണമെന്ന് അദ്ദേഹം വാദിച്ചു.

അദ്ദേഹത്തിന്‍റെ ഭാഗം അംഗീകരിച്ച കോടതി റസ്റ്റോറന്‍റിന് 20,000 രൂപാ പിഴ വിധിച്ചു. പോരാഞ്ഞിട്ട് എതിര്‍ കക്ഷിക്ക് കോടതി ചെലവും റസ്റ്റോറന്‍റ് നടത്തിപ്പുകാര്‍ നല്‍കണം.

എന്തായാലും ഇനി ആരെങ്കിലും ആഹാരം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അത് കൊടുക്കും മുമ്പ് ഹോട്ടലുകാര്‍ ഒന്നുകൂടി പരിശോധിക്കുമെന്നുറപ്പാണ്.

Related posts

Leave a Comment