മുക്കൂട്ടുതറ: പന്പാനദി കര കവിയുന്പോൾ തടസമില്ലാതെ അക്കരെ കടക്കണം. ഇനി ഒറ്റപ്പെടാൻ വയ്യ. സർക്കാർ ചെയ്തുതരുമെന്നു കാത്തിരുന്നു സമയം കളയാനില്ല. അതുകൊണ്ടു സ്വന്തം അധ്വാനവും പണവുംകൊണ്ട് നടപ്പാലം തീർക്കാൻ ഒരുങ്ങുകയാണ് നാട്. അറയാഞ്ഞിലിമണ്ണിലാണ് വീണ്ടും ജനകീയ പങ്കാളിത്തത്തിലൂടെ നടപ്പാലം ഉയരാൻ പോകുന്നത്. നടപ്പാലം നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതു നാടിന് അഭിമാനം നൽകി റിക്കാർഡ് നേട്ടം കൈവരിച്ച ഏഴ് വയസുകാരൻ പ്രഭുൽ പ്രതീഷ്. കുടുക്കയിലെ സന്പാദ്യം സ്ട്രെച്ചിംഗിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് നേടിയ പ്രഭുൽ എലിവാലിക്കര സെന്റ് മേരീസ് കോണ്‍വെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും അറയാഞ്ഞിലിമണ്ണ് കോട്ടയ്ക്കൽ പ്രതീഷിന്റെയും സ്മിതയുടെയും മകനുമാണ്. തന്റെ കൊച്ചുകുടുക്കയിൽ സൂക്ഷിച്ചുവച്ച സന്പാദ്യമത്രയും പാലം പണിക്കായി പ്രഭുൽ സംഭാവന നൽകി. ലളിതമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം. നീളമേറിയതും തീരെ ഉയരം കുറഞ്ഞതുമായ കോസ്വേ പാലം മാത്രമാണ് പന്പാനദി കടന്ന് അറയാഞ്ഞിലിമണ്ണിലേക്ക് എത്താനുള്ള ഏക…
Read MoreDay: August 14, 2022
സ്വാതന്ത്ര്യം മുതല്‍ ലോക്ഡൗണ്‍വരെ..! വേറിട്ട പേരുകാരുടെ കഥ
ഇന്ത്യയിലെ മിക്ക രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ദൈവങ്ങളുടെയോ കായിക താരങ്ങളുടെയോ സിനിമാ താരങ്ങളുടെയോ പേരിടാനാണ് താല്പ്പര്യപ്പെടുക. എന്നാല്‍ ചിലര്‍ക്ക് തികച്ചും വ്യത്യസ്തമായ പേരുകളായിരിക്കും അവരുടെ മക്കള്‍ക്ക് നല്‍കുക. മിക്കവാറും അതിന് പിന്നില്‍ എന്തെങ്കിലുമൊരു സംഭവമൊ കഥയോ ഉണ്ടാകാം. അത്തരത്തില്‍ ഉള്ള ചില പേരുകാരുടെ കാര്യമാണിത്. ആസാദ് കപൂര്‍ എന്ന സ്ത്രീയുടെ പേരിന് പിന്നിലെ കാര്യം ഇന്ത്യയുടെ സ്വാതന്ത്ര്യം തന്നെയാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15നാണ് ആസാദ് കപൂര്‍ ജനിച്ചത്. ആസാദ് എന്ന വാക്കിന്റെ അര്‍ഥം സ്വാതന്ത്രന് എന്നാണല്ലൊ. ഒരു ആണ്‍കുട്ടിയുടെ പേര് പോലെ തോന്നുന്നതിനാല്‍ കുട്ടിക്കാലത്ത് ഈ പേര് തനിക്കത്ര ഇഷ്ടമല്ലായിരുന്നെന്ന് ആസാദ് പറയുന്നു. എന്നാല്‍ സമയം കടന്നു പോയപ്പോള്‍ താനാ പേരിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതായി അവര്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 1975 ജൂണ്‍…
Read Moreപോയാൽ ആയിരം! അവൾക്കു വേണ്ടി അവൻ കാത്തിരിക്കുകയാണ്..; സുമുഖൻ പറഞ്ഞത് കേട്ട് മാനേജർ ഞെട്ടി; പയ്യാമ്പലത്തെ ഹോട്ടലിൽ സംഭവിച്ചത്…
കണ്ണൂരിലെ താമസിക്കാൻ സൗകര്യമുള്ള തരക്കേടില്ലാത്ത ഹോട്ടലുകളുടെ റിസപ്ഷനുകളിൽ ആളുകൾ വെയിറ്റിംഗിൽ ആണ്. ആരെ കാണാനാണെന്ന് റിസപ്ഷനിറ്റ് ചോദിക്കുന്പോൾ ഒരാൾ വരാനുണ്ടെന്ന മറുപടിയാണ് കാത്തിരിക്കുന്നവർ നല്‍കുന്നത്. മണിക്കൂറുകൾ കാത്തിരിക്കുന്പോൾ വീണ്ടും റിസപ്ഷനിറ്റ് ചോദിക്കും..സാർ, കാണാനുള്ളയാൾ വന്നില്ലേയെന്ന്. ഇല്ലെന്ന്..മറുപടി പറഞ്ഞുകൊണ്ട് അയാൾ മെല്ലെ ഫോണും ചെവിയിൽ വച്ച് പുറത്തിറങ്ങും…പിന്നെ, ഇയാളെ കാണാതാകും. പയ്യാന്പലത്തെ ഹോട്ടലിൽ കണ്ണൂർ നഗരത്തിലെ പല ഹോട്ടലുകളിലും ഇത്തരം സംഭവങ്ങൾ അരങ്ങേറിയപ്പോൾ രാഷ്ട്രദീപികയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് ഉഡായിപ്പ് തട്ടിപ്പിന്റെ കാര്യങ്ങൾ അറിഞ്ഞു തുടങ്ങിയത്. പയ്യാന്പലം ബീച്ചിനടുത്ത് ഒരു ഹോട്ടലിന്റെ റിസപ്ഷനിലും സുമുഖനായ ഒരു വ്യക്തി എത്തി. പതിവുപോലെ റിസപ്ഷനിസ്റ്റിന്റെ ചോദ്യവും എത്തി. എന്താണ് സർ വേണ്ടെതെന്ന്..മുഖത്ത് അൽപം ചമ്മലോടെ, ഒരാളെ കാത്തു നിൽക്കുകയാണെന്നും പറഞ്ഞു.മിനിറ്റുകളും മണിക്കൂറുകളും കഴിഞ്ഞു..അവസാനം ക്ഷമകെട്ട് കാത്തു നിന്ന ആൾ റിസപ്ഷനിസ്റ്റിനോട് ചോദിച്ചു. 106 ാം നന്പർ റൂമിലെ ആൾ പുറത്ത് പോയിട്ട്…
Read More