മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വർണം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.ഇന്നലെ രാവിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 54.73 ലക്ഷം രൂപ വിലമതിക്കുന്ന 1055 ഗ്രാം സ്വർണം പിടികൂടിയത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര ആഗമന ഹാളിലെ ടോയ്ലറ്റിൽനിന്നാണു പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാലു ഗുളിക മാതൃകയിലാക്കിയ നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം 1,185 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1,055 ഗ്രാമാണു ലഭിച്ചത്. വിദേശത്തുനിന്നു കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടുമെന്ന ഭയത്താൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് കസ്റ്റംസ് നിഗമനം. അന്വേഷണം നടത്തിവരികയാണെന്നു കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് അസി. കമ്മീഷൻ ടി.എം. മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, കെ. ബിന്ദു, ഇൻസ്പെക്ടർമാരായ കെ. ജിനേഷ്, നിവേദിത, രാംലാൽ, വി.രാജീവ്, ദീപക്, ഓഫീസ് അസിസ്റ്റന്റ് എൻ.സി.ഹരീഷ്, വി.പ്രീഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read MoreDay: August 23, 2022
സർക്കാർ ശമ്പളം കൈ നീട്ടിവാങ്ങുമ്പോഴും ഡോക്ടർ സുജിതിനിഷ്ടം കൈക്കൂലി; ശസ്ത്രക്രിയയ്ക്ക് കിമ്പളമായി ചോദിച്ചത് 5000 രൂപ; ഒന്നിച്ചു തരാൻ പറ്റാത്തവർക്ക് ഡോക്ടർ നൽകിയ സൗജന്യം ഇങ്ങനെ…
കാഞ്ഞിരപ്പള്ളി: ശസ്ത്രക്രിയ യ്ക്ക് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. സർജൻ ഡോ. എം.എസ്. സുജിത് കുമാറിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. മുണ്ടക്കയം സ്വദേശിയായ പരാതിക്കാരന്റെ പിതാവിന് ഹെർണിയ ഓപ്പറേഷനു വേണ്ടി 15ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഡോ. സുജിത് കുമാറിനെ കാണുകയുണ്ടായി. പരിശോധനയ്ക്കുശേഷം അടിയന്തരമായി ഓപ്പറേഷൻ നടത്തണമെന്നും ഡോക്ടർ അറിയിച്ചു. ഹെർണിയ ഓപ്പറേഷൻ ചെയ്യുന്നതിന് ഫീസ് 5,000 രൂപ ഉണ്ടെന്നും അഡ്വാൻസ് നൽകിയാൽ നാളെത്ത ന്നെ അഡ്മിറ്റ് ചെയ്യാമെന്നും ഡോക്ടർ പറഞ്ഞു. അന്നു തന്നെ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തെത്തി 2,000 രൂപ നൽകിയതിനെ തുടർന്ന് 16ന് പിതാവിനെ അഡ്മിറ്റ് ചെയ്യുകയും 18ന് ഓപ്പറേഷൻ നടത്തുകയും ചെയ്തു. തുടർന്ന് 20ന് പരിശോധനയ്ക്കെത്തിയ സമയം പരാതിക്കാരനോട് ബാക്കി തുക…
Read Moreഅക്ഷയക്ക് പ്രായം ഇരുപത്തിരണ്ട്മാത്രം; തൊടുപുഴയിൽ മുറിയെടുത്തത് സുഹൃത്തിനൊപ്പം; അജ്ഞാത സന്ദേശം ലഭിച്ച പോലീസ് വന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
തൊടുപുഴ: നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി തൊടുപുഴയിൽ യുവാവും യുവതിയും പോലീസിന്റെ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് നഗരത്തിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ തൊടുപുഴ പെരുന്പള്ളിച്ചിറ പഴേരി വീട്ടിൽ യൂനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി (22) എന്നിവരെയാണ് തൊടുപുഴ പോലീസും ഇടുക്കി എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും ചേർന്ന് പിടി കൂടിയത്. ഇവരിൽ നിന്നും 6.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള സ്ഫടിക കുഴൽ, ചെറിയ പൊതികളാക്കി കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലഹരി എത്തിച്ചു നൽകുന്ന അന്തർ സംസ്ഥാന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. എംഡിഎംഎ വിൽപ്പനക്കായി ഇരുവരും ഇന്നലെ ഉച്ചയോടെ തൊടുപുഴയിൽ മുറിയെടുത്തതായി ഡിവൈഎസ്പി മധു ബാബുവിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്…
Read More