അക്ഷയക്ക് പ്രായം ഇരുപത്തിരണ്ട്മാത്രം; തൊ​​ടു​​പു​​ഴ​​യി​​ൽ മു​​റി​​യെ​​ടു​​ത്ത​​ത് സുഹൃത്തിനൊപ്പം; അജ്ഞാത സന്ദേശം ലഭിച്ച പോലീസ് വന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്


തൊ​​ടു​​പു​​ഴ: നി​​രോ​​ധി​​ത ല​​ഹ​​രി മ​​രു​​ന്നാ​​യ എം​​ഡി​​എം​​എ​​യു​​മാ​​യി തൊ​​ടു​​പു​​ഴ​​യി​​ൽ യു​​വാ​​വും യു​​വ​​തി​​യും പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി.

ര​​ഹ​​സ്യ വി​​വ​​ര​​ത്തെ തു​​ട​​ർ​​ന്ന് ന​​ഗ​​ര​​ത്തി​​ലെ ലോ​​ഡ്ജി​​ൽ ന​​ട​​ത്തി​​യ റെ​​യ്ഡി​​ൽ തൊ​​ടു​​പു​​ഴ പെ​​രു​​ന്പ​​ള്ളി​​ച്ചി​​റ പ​​ഴേ​​രി വീ​​ട്ടി​​ൽ യൂ​​ന​​സ് റ​​സാ​​ക്ക് (25), കോ​​ത​​മം​​ഗ​​ലം നെ​​ല്ലി​​ക്കു​​ഴി ഇ​​ട​​നാ​​ട് നെ​​ല്ലി​​ത്താ​​ന​​ത്ത് വീ​​ട്ടി​​ൽ അ​​ക്ഷ​​യ ഷാ​​ജി (22) എ​​ന്നി​​വ​​രെ​​യാ​​ണ് തൊ​​ടു​​പു​​ഴ പോ​​ലീ​​സും ഇ​​ടു​​ക്കി എ​​സ്പി​​യു​​ടെ ല​​ഹ​​രി വി​​രു​​ദ്ധ സ്ക്വാ​​ഡാ​​യ ഡാ​​ൻ​​സാ​​ഫും ചേ​​ർ​​ന്ന് പി​​ടി കൂ​​ടി​​യ​​ത്.

ഇ​​വ​​രി​​ൽ നി​​ന്നും 6.6 ഗ്രാം ​​എം​​ഡി​​എം​​എ പി​​ടി​​ച്ചെ​​ടു​​ത്തു. ല​​ഹ​​രി ചൂ​​ടാ​​ക്കി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നു​​ള്ള സ്ഫ​​ടി​​ക കു​​ഴ​​ൽ, ചെ​​റി​​യ പൊ​​തി​​ക​​ളാ​​ക്കി കൊ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള പ്ലാ​​സ്റ്റി​​ക് ക​​വ​​റു​​ക​​ൾ എ​​ന്നി​​വ​​യും പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ട്.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ല​​ഹ​​രി എ​​ത്തി​​ച്ചു ന​​ൽ​​കു​​ന്ന അ​​ന്ത​​ർ സം​​സ്ഥാ​​ന സം​​ഘ​​ത്തി​​ലെ ക​​ണ്ണി​​ക​​ളാ​​ണ് ഇ​​രു​​വ​​രു​​മെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

എം​​ഡി​​എം​​എ വി​​ൽ​​പ്പ​​ന​​ക്കാ​​യി ഇ​​രു​​വ​​രും ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ തൊ​​ടു​​പു​​ഴ​​യി​​ൽ മു​​റി​​യെ​​ടു​​ത്ത​​താ​​യി ഡി​​വൈ​​എ​​സ്പി മ​​ധു ബാ​​ബു​​വി​​ന് ര​​ഹ​​സ്യ വി​​വ​​രം ല​​ഭി​​ച്ചു.

ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. ബാം​​ഗ്ലൂ​​രി​​ൽ നി​​ന്നാ​​ണ് മ​​യ​​ക്ക് മ​​രു​​ന്ന് എ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന് പ്ര​​തി യൂ​​ന​​സ് വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​താ​​യി ഡി​​വൈ​​എ​​സ്പി പ​​റ​​ഞ്ഞു.

പ്ര​​തി​​ക​​ളെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു. ക​​ഴി​​ഞ്ഞ ദി​​വ​​സം എം​​ഡി​​എം​​എ​​യും ക​​ഞ്ചാ​​വു​​മാ​​യി ഇ​​ടു​​ക്കി എ​​ആ​​ർ ക്യാ​​ന്പി​​ലെ പോ​​ലീ​​സു​​കാ​​ര​​ൻ ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു പേ​​ർ പി​​ടി​​യി​​ലാ​​യി​​രു​​ന്നു.

Related posts

Leave a Comment