ചെങ്ങന്നൂര്‍: പാണ്ടനാട്ടെ വാടകവീട്ടില്‍ നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപയുടെ പാൻമസാല പിടിച്ചെടുത്തു.സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പരുമല വാലുപറമ്പില്‍ താഴ്ചയില്‍ ജിജോ ജോസഫ്(38) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഡാന്‍സാഫ് ടീമും ചെങ്ങന്നൂര്‍ പോലീസും സംയ്ക്തമായി നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ചാക്കുകളിലായി സംഭരിച്ചുവച്ചിരുന്ന 72,000 പായ്ക്കറ്റ് ഹാന്‍സ് കണ്ടെത്തിയത്.ജില്ലയിലെ ഏറ്റവും വലിയ പാൻമസാല വേട്ടയാണ് നടന്നതെന്നു പോലീസ് പറയുന്നു. ബംഗളൂരുവിൽനിന്നു കടത്ത്നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ജിജോ ജാമ്യത്തിലിറങ്ങിയ ശേഷം ബംഗളൂരുവില്‍നിന്നു വന്‍തോതില്‍ പാൻമസാല എത്തിച്ചു വിവിധ കച്ചവടക്കാര്‍ക്കു നൽകിവരികയായിരുന്നു. പാൻമസാല വിതരണത്തിനായും കടത്തിനായും ഇയാള്‍ ഉപയോഗിച്ചിരുന്ന ബൊലേറോ പിക്അപ്, വാഗണ്‍ ആര്, സാന്‍ട്രോ എന്നീ മൂന്നു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ കടത്തിലും വില്പനയിലും കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മറ്റും അന്വേഷണം നടക്കുകയാണെന്നു ഡിവൈഎസ്പി…
Read MoreDay: August 25, 2022
ശാരീരിക അസ്വസ്തത; കൈക്കൂലിക്കേസിൽ പിടിയിലായ ഡോക്ടർക്ക് മെഡിക്കൽ കോളജിൽ വിഐപി പരിഗണന
ഗാന്ധിനഗര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടി റിമാൻഡ് ചെയ്ത ഡോക്ടര്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ വിഐപി പരിഗണന നല്‍കുന്നതായി ആക്ഷേപം. ശാരീരിക അസ്വസ്തകളെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സര്ജന് ഡോ. എം.എസ്. സുജിത് കുമാറിനെ (43) മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുണ്ടക്കയം സ്വദേശിയായ യുവാവില്‍നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ കോട്ടയം വിജിലന്‍സ് സംഘമാണ് ഇദ്ദേഹത്തെ പിടികൂടിയത്.അസ്വസ്തത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് രാത്രി ഒമ്പതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കോടതി റിമാൻഡ് ചെയ്യുന്ന പ്രതികള്‍ ശാരീരിക അസ്വസ്തത പ്രകടിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുമ്പോള്‍ ലഭിക്കാത്ത തരത്തിലുള്ള വിഐപി പരിഗണനയാണ് ഡോക്ടർക്കു ലഭിക്കുന്നതെന്നും അതിനായി ഉന്നത ഇടപെടലുണ്ടായിട്ടുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Read Moreവീട്ടുകാര്‍ അറിഞ്ഞു ആ മരണം കൊലപാതകമാണെന്ന്..! രണ്ട് വർഷങ്ങൾക്ക് മുമ്പ് അബുദാബിയിൽ കൊല്ലപ്പെട്ട ഡെൻസിയുടെ കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു
ചാലക്കുടി: അബുദാബിയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി ഡെൻസിയുടെ റീപോസ്റ്റുമോർട്ടം ആരംഭിച്ചു. സെന്റ് ജോസഫ് പള്ളിയിലെ കല്ലറ തുറന്നാണ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തത്. ഇരിങ്ങാലക്കുട ആർഡിഒയുടെ അനുമതിയോടെയാണ് റീ പോസ്റ്റുമോർട്ടം. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഡെൻസി മരിച്ചത്. ഏതാനും ദിവസം മുമ്പാണ് മരണം കൊലപാതകമാണെന്ന് വീട്ടുകാർ അറിയുന്നത്. വാഹനാപകടത്തിലാണ് മരണമെന്നാണ് ആദ്യം വീട്ടുകാർക്ക് ലഭിച്ച വിവരം. പിന്നീട് ഹൃദയാഘാതമാണെന്നും അറിയിച്ചു. പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ഷൈബിൻ അഷറഫാണ് കൊലയുടെ സൂത്രധാരൻ എന്ന് കൂട്ടുപ്രതികളുടെ മൊഴിയോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്. കോഴിക്കോട് സ്വദേശി ഹാരിസിന്റെ അബുദാബിയിലെ സ്ഥാപനത്തിലായിരുന്നു ഡെൻസിക്ക് ജോലി. 2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെയും ഡെൻസിയെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഷൈബിൻ അഷറഫ്, ഹാരിസിന്റെ ബിസിനസ് പങ്കാളിയായിരുന്നു. നിലമ്പൂർ ഡിവൈഎസ്പി സാജു കെ. എബ്രഹാമിന്റെ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റുമോർട്ടം നടത്താൻ…
Read Moreകോൺഗ്രസ് അധ്യക്ഷപദവി; അശോക് ഗെഹ്ലോട്ടിനു മുൻഗണന; നിഷേധിക്കാതെ ഗെഹ്ലോട്ട്
ജോർജ് കള്ളിവയലിൽന്യൂഡൽഹി: എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കാൻ കോണ്‍ഗ്രസ് പ്രവർത്തകസമിതി ഞായറാഴ്ച യോഗം ചേരും. ഓണ്‍ലൈനായി നടക്കുന്ന വർക്കിംഗ് കമ്മിറ്റിയിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷയായിരിക്കുമെന്നു ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മെഡിക്കൽ പരിശോധനയ്ക്കായി ഇന്നലെ അമേരിക്കയിലെത്തിയ സോണിയയെ മക്കളായ രാഹുലും പ്രിയങ്കയും അനുഗമിച്ചിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ചേരുന്ന പ്രവർത്തകസമിതിയിൽ മൂവരും വിദേശത്തുനിന്ന് ഓണ്‍ലൈനിലാകും പങ്കെടുക്കുക. എഐസിസി തെരഞ്ഞെടുപ്പിനുള്ള കൃത്യമായ ഷെഡ്യൂളിന് വർക്കിംഗ് കമ്മിറ്റി അംഗീകാരം നൽകും. അടുത്ത മാസം അവസാനത്തിനു മുന്‍പേ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാവുന്ന തരത്തിലാണ് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി തീയതികൾ നിർദേശിക്കുക. സെപ്റ്റംബർ 20ന് പുതിയ പ്രസിഡന്റ് ഉണ്ടാകാവുന്ന രീതിയിലാണ് ഇപ്പോഴത്തെ ക്രമീകരണങ്ങൾ.രാഹുൽ വിസമ്മതിച്ചാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കണമെന്ന നിർദേശം ശക്തമാണ്. സോണിയയുടെയും രാഹുലിന്റെയും വിശ്വസ്തനും മുതിർന്ന നേതാവുമായ ഗെഹ്ലോട്ടിനോട്…
Read Moreഅമ്മയ്ക്ക് എലിവിഷം നൽകി കൊന്നു തള്ളിയത് സ്വത്തിന് വേണ്ടി; ഭർത്താവ് അറിയാതെ ഇന്ദുലേഖയുടെ കടം എട്ടുലക്ഷം; അച്ഛനെ കൊല്ലാനുള്ള പ്ലാൻ പൊളിഞ്ഞത് ആ ഒറ്റക്കാരണം…
കുന്നംകുളം: കീഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ മകളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58) യാണു മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖയെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണു രുഗ്മിണി മരിച്ചത്. എട്ടു ലക്ഷം രൂപയുടെ ബാധ്യതയുള്ള ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തി സ്ഥലം കൈക്കലാകുന്നതിനുള്ള ശ്രമത്തിലായിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്നു ഡോക്ടർമാർ നടത്തിയ പരിശോധനയിലാണു ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. ഇതോടെ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് പോലീസ് ചോദ്യം ചെയ്തതിനെത്തുടർന്നാണു മകൾ ഇന്ദുലേഖ കുടുങ്ങിയത്. ചായയിൽ എലിവിഷം ചേർത്തു നല്‍കുകയായിരുന്നു. ഇന്ദുലേഖയ്ക്ക് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുണ്ട്. സ്ഥലം കൈക്കലാക്കി വിൽക്കാനായിരുന്നു പദ്ധതി. ഇതിന്റെ പേരിൽ അമ്മയുമായി നേരത്തെ വഴക്കുണ്ടായിരുന്നു. അതേസമയം, യുവതി അച്ഛനെയും കൊല്ലാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി അച്ഛന്…
Read MoreThe Benefits of Mail Purchase Bride Websites
A mail order woman website enables you to search for a potential partner. You may get access to a lot of women right from different countries and cultures. Yet , you have to pay https://www.momjunction.com/articles/how-to-forget-someone-you-love-deeply_00672215/ to use the service. In addition , you will have to complete a set of questions, fill out a psychological review and be in agreeement certain conditions and conditions. The best part is that generally there are lots of good ship order star of the event websites to choose from. Some provide absolutely free communication…
Read More