മറയൂര്‍: മറയൂര്‍ ടൗണിന് സമീപം പുതച്ചിവയല്‍ ഭാഗത്ത് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച ശേഷം യുവാവിന്റെ പരാക്രമം. ഇന്നലെ വൈകുന്നേരം നാലോടെ ചന്ദന ബാറിലെത്തിയ യുവാവ് റസ്റ്ററന്റിൽ ഉണ്ടായിരുന്നവരെയും ജീവക്കാരെയും ആക്രമിക്കുകയായിരുന്നു. ഇതേതുടർന്ന് ബാറും റസ്റ്ററന്റും ലോഡ്ജും രണ്ടു മണിക്കൂര്‍ നേരത്തേക്ക് അടക്കേണ്ടിവന്നു. പുറത്തിറങ്ങിയ യുവാവ് ബാറിന് നേരെ കല്ലെറിയുകയും മറയൂര്‍ -ഉദുമലപേട്ട റോഡില്‍ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. പിന്നീട് പോലീസ് എത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. മറയൂര്‍ പട്ടിക്കാട് സ്വദേശിയായ യുവാവാണ് രണ്ടു മണിക്കൂര്‍ നേരം പരാക്രമം നടത്തിയത്.
Read MoreDay: September 29, 2022
മുൻവിരോധം! യുവതിയുടെ ശരീരത്തിൽ കയറി പിടിച്ചു, വസ്ത്രം വലിച്ച് കീറി, പിന്നെ ചീത്തവിളിയും; ഒടുവില്‍…
കൊല്ലം: മുൻവിരോധം നിമിത്തം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചും ചീത്ത വിളിച്ചും മാനഹാനിപ്പെടുത്തിയ പ്രതിയെ കൊട്ടിയം പോലീസ് പിടികൂടി. പേരയം, വിനീത് ഭവനിൽ ബീഡി കിച്ചു എന്ന വിനീത് (24) ആണ് പോലീസ് പിടിയിൽ ആയത്. അയൽവാസിയായ യുവതിയും കുടുംബവും സ്ഥലത്ത് നിന്നും ഒഴിഞ്ഞ് പോകണമെന്ന് ഇയാൾ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അതിന് തയ്യാറാകാത്തതിലുള്ള വിരോധം നിമിത്തം പ്രതി കഴിഞ്ഞ 26ന് രാത്രി ഒന്‍പതോടെ യുവതിയും കുടുംബവും താമസിച്ച് വന്ന വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയും വസ്ത്രം വലിച്ച് കീറി മാനഹാനിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് യുവതി ബഹളം വച്ചപ്പോൾ യുവതിയേയും കുടുംബത്തേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പുറത്തിറങ്ങി പടക്കം കത്തിച്ച് വീട്ടിനുള്ളിലേക്ക് എറിയുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കൊട്ടിയം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍പും സമാനകുറ്റകൃത്യങ്ങളിൽ…
Read Moreപോപ്പുലർ ഫ്രണ്ട് വളർന്നത് ചോരക്കളികളിലൂടെ..! കേരളത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഈ സംഘടനയുടെ ചോരക്കളികൾ…
കോട്ടയം: നിഗൂഢവും ഭീതിപടർത്തുന്നതുമായ പ്രവർത്തനത്തിന്റെ പേരിൽ തുടക്കംമുതൽ പ്രതിക്കൂട്ടിലായ പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ട്. കേരളത്തിൽ കുപ്രസിദ്ധമായിരുന്ന എൻഡിഎഫ് ആണ് പോപ്പുലർ ഫ്രണ്ട് രൂപീകരണത്തിനു ചുക്കാൻ പിടിച്ചതെന്നു പറയാം. കേരളത്തിലെ എന്‍ഡിഎഫും കര്‍ണാടകയിൽ പ്രവർത്തിച്ചിരുന്ന ഫോറം ഫോര്‍ ഡിഗ്നിറ്റി, മനിത നീതി പസാരൈ തുടങ്ങിയ സംഘടനകളും ലയിച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ പിറവി. 2006 നവംബറിലായിരുന്നു തുടക്കം. കേരളത്തിലെ എൻഡിഎഫ് പേരുമാറി പോപ്പുലർ ഫ്രണ്ട് ആവുകയായിരുന്നു. എന്നാൽ, പ്രവർത്തന ശൈലി എൻഡിഎഫിന്റേതു തന്നെയായിരുന്നു. അതിന്റെ തെളിവ് എന്നവണ്ണം പിൽക്കാലത്തു കേരളത്തെ നടുക്കിയ പല കൊലപാതകക്കേസുകളിലും പ്രതിസ്ഥാനത്തു പോപ്പുലര്‍ ഫ്രണ്ട് വന്നു. കേരളത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഈ സംഘടനയുടെ ചോരക്കളികൾ. തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ അക്രമസംഭവങ്ങളിലൂടെ പോപ്പുലർ ഫ്രണ്ട് വാർത്തകളിൽ നിറഞ്ഞു. എൻഡിഎഫ് രൂപം മാറുന്നു സിപിഎമ്മിനെ പ്രതിരോധിക്കാൻ നാദാപുരം കേന്ദ്രീകരിച്ച് ആരംഭിച്ച നാദാപുരം ഡിഫന്‍സ് ഫോഴ്സ് എന്ന കൂട്ടായ്മയാണ് പിന്നീടു നാഷണല്‍…
Read Moreഅവര്‍ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ എന്തും ചെയ്യട്ടെ; നിങ്ങള്‍ക്കെന്താണ് അതില്‍ പ്രശ്നം? അഭിരാമി സുരേഷ് പറയുന്നു…
സമൂഹമാധ്യമങ്ങളിലൂടെ കുടുംബത്തെ ഒന്നാകെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. എന്തും ഏതിനും വീട്ടുകാരെ പറയുന്ന ഒരു വിഭാഗം സ്വൈര്യമായി ജീവിക്കാന്‍ തങ്ങളെ സമ്മതിക്കുന്നില്ലെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അഭിരാമി പറയുന്നു. അഭിരാമിയുടെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെയും മുന്‍ഭര്‍ത്താവ് ബാലയുടെയും ഇപ്പോഴത്തെ പങ്കാളി ഗോപിസുന്ദറിന്റെയും ജീവിതത്തില്‍ എന്തിനാണ് മറ്റുള്ളവര്‍ ഇടപെടുന്നതെന്നും ഗായിക ചോദിക്കുന്നു. വിവാഹമോചനത്തിനു ശേഷം എന്റെ ചേച്ചിയുടെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ച് സ്വന്തം ജീവിതം മുന്നോട്ടു പോകുന്നുണ്ടെന്നും അത് അവരുടെ സ്വാതന്ത്യമാണെന്നും അഭിരാമി പറയുന്നു. എന്റെയോ മറ്റുള്ളവരുടേയോ വീടിന്റെ അകത്തു നടക്കുന്ന കാര്യവും അവരെന്തു ചെയ്യണമെന്നുള്ള നിര്‍ദ്ദേവും ശരിയല്ല തെറ്റാണെന്നു തോന്നിയാല്‍ നിങ്ങള്‍ക്ക് ആട്ടാം, തുപ്പാം എന്നുള്ള ചിന്തയും ഉണ്ടെങ്കില്‍ ആട്ടിക്കോളൂ, പക്ഷേ ഇനി അതിനോടുള്ള പ്രതികരണം വളരെ ശക്തമായിരിക്കും. വീഴ്ചകള്‍ പറ്റാത്ത നന്മ മാത്രം നിറഞ്ഞ മനസ്സുകള്‍. കൂടെ…
Read Moreവീട്ടിൽ പോകണം, നടന്നത് 35 കിലോമീറ്റർ..! തെരച്ചിലിനൊടുവിൽ വിദ്യാർഥികളെ കണ്ടെത്തി; നേര്യമംഗലത്ത് എത്തിയത് മൂവാറ്റുപുഴ, കോതമംഗലം വഴി
തൊടുപുഴ: മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽനിന്നു ചൊവ്വാഴ്ച രാവിലെ കാണാതായ നാല് ആണ്‍കുട്ടികളെ ഇന്നലെ രാവിലെ നേര്യമംഗലത്തുനിന്നു കണ്ടെത്തി. ഇവർ അടിമാലി ഭാഗത്തുള്ള വീടുകളിലേക്കു നടന്നു പോകുന്നതിനിടെ ഇതുവഴി പോയ യാത്രക്കാരൻ ഇവരെ തിരിച്ചറിഞ്ഞു തൊടുപുഴ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തൊടുപുഴയിൽനിന്ന് അറിയിച്ചതനുസരിച്ച് ഊന്നുകൽ പോലീസ് എത്തി ഇവരെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിൽ തൊടുപുഴ പോലീസ് എത്തി ഇവരെ തിരികെ കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഹോസ്റ്റലിൽ നിൽക്കാൻ താത്പര്യമില്ലാത്തതിനാൽ വീട്ടിലേക്കു പോകുകയായിരുന്നെന്നാണ് കുട്ടികൾ പോലീസിനോടു പറഞ്ഞത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ കുട്ടികളെ അവരുടെ മാതാപിതാക്കൾക്കൊപ്പം വിട്ടു. കുട്ടികളെ കാണാതായതിനെത്തുടർന്നു പോലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. പോലീസ് ഇവരുടെ ചിത്രങ്ങൾ സഹിതം സമൂഹ്യമാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ചിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥികൾ തൊടുപുഴയിലും സമീപത്തുമുള്ള രണ്ടു സ്കൂളുകളിലായി പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥികളെയാണ് ഇന്നലെ രാവിലെ മുതൽ…
Read Moreപണിപാളി..! കാമുകിയെ വിട്ടുകിട്ടാന്‍ ‘ചില രഹസ്യങ്ങള്‍ ‘ മറച്ചുവച്ച് ഹര്‍ജി നല്കി ! കാമുകന് കിട്ടിയത് മുട്ടന്‍പണി
കൊച്ചി: കാമുകിയെ വിട്ടുകിട്ടാന്‍ യുവാവു നല്കിയ ഹര്‍ജിയില്‍ താന്‍ മുമ്പ് വിവാഹിതനാണെന്നും ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുകയാണെന്നുമുള്ള നിര്‍ണായക വിവരങ്ങള്‍ മറച്ചുവച്ചത് ഗുരുതരമായ വീഴ്ചയാണെന്നു വിലയിരുത്തിയ ഹൈക്കോടതി 25,000 രൂപ കോടതിച്ചെലവായി ഒരാഴ്ചയ്ക്കകം അടച്ചില്ലെങ്കില്‍ ഹര്‍ജി തള്ളുമെന്ന് വ്യക്തമാക്കി കേസ് ഒക്ടോബർ ഏഴിലേക്ക് മാറ്റി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച്. ഷമീര്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റീസ് സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. നെയ്യാറ്റിന്‍കര സ്വദേശിനിയായ കാമുകിയെ പിതാവും സഹോദരനും ചേര്‍ന്ന് തടവിലാക്കിയെന്നും ഇവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് ഷമീര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ കോടതിയുടെ നടപടി തുടങ്ങിയശേഷമാണ് നേരത്തേ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതാണെന്നും തിരുവനന്തപുരം കുടുംബക്കോടതിയില്‍ അവര്‍ വിവാഹമോചന കേസ് നല്‍കിയിട്ടുണ്ടെന്നും ഹര്ജിക്കാരന് വെളിപ്പെടുത്തിയത്. വിവാഹമോചനത്തിന് എതിര്‍പ്പില്ലെന്ന് കുടുംബക്കോടതിയില്‍ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ വിവാഹമോചനം അനുവദിച്ചു…
Read Moreഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് സ്ഫോടക വസ്തുക്കൾ എങ്ങനെ നിർമിക്കാം? റെയ്ഡിൽ പിടിച്ചെടുത്തത് ഞെട്ടിക്കുന്ന തെളിവുകൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ നിരവധി നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ ഏജൻസികൾ. ബോംബ് നിർമാണത്തിനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ കുറിപ്പുകൾ എൻഐഎഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്തു. രണ്ടു ഘട്ടങ്ങളിലായി നടത്തിയ റെയ്ഡിൽ ഇരുനൂറിൽ അധികം പേരെ അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിനു പിന്നാലെയാണ് തെളിവുകളെക്കുറിച്ച് അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തിയത്. ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് സ്ഫോടക വസ്തുക്കൾ എങ്ങനെ നിർമിക്കാം എന്നു നിർദേശിക്കുന്ന മാനുവലാണ് ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നിന്നും പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവ് മൊഹമ്മദ് നയീമിൽനിന്നും പിടിച്ചെടുത്തത്. യുപിയിലെ തന്നെ ഖദ്രയിൽ അറസ്റ്റിലായ അഹമ്മദ് ബേഗ് നദ്വിയിൽ നിന്നും ബോംബുണ്ടാക്കുന്നതിനുള്ള മാനുവൽ പിടിച്ചെടുത്തു. 17 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സജീവ സാന്നിധ്യം ഉണ്ടായിരുന്നു…
Read Moreയുവനടിമാര്ക്കെതിരേ ലൈംഗികാതിക്രമമുണ്ടായ സംഭവത്തില്‍ അക്രമിയെ തിരിച്ചറിഞ്ഞു? നടിമാരുടെ മൊഴിയെടുത്തശേഷം തുടര്‍നടപടി
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്വകാര്യ മാളില്‍ പരിപാടിക്കെത്തിയ യുവനടിമാര്ക്കെതിരേ ലൈംഗികാതിക്രമമുണ്ടായ സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇന്നലെ രാവിലെ, സംഭവം നടന്ന ഹൈലൈറ്റ് മാളില്‍ എത്തിയാണു പോലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചത്. സംഭവത്തില്‍ നടിമാരുടെ മൊഴി എടുത്തശേഷം തുടര്‍നടപടികളിലേക്കു കടക്കും. അക്രമത്തിനിരയായ നടിയില്‍ ഒരാള്‍ എറണാകുളത്തും മറ്റൊരാള്‍ കണ്ണൂരിലുമാണ് ഉള്ളതെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുമെന്ന് കോഴിക്കോട് ഡിസിപി ഡോ. എ. ശ്രീനിവാസ് അറിയിച്ചു. ഫറോക്ക് എസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങിയെന്നും ഡിസിപി വ്യക്തമാക്കി. നിര്‍മാതാക്കളില്‍നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് നടപടി. സിസി ടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്കും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘സാറ്റര്‍ഡേ നൈറ്റ്സ്’ എന്ന സിനിമയുടെ പ്രമോഷന് പരിപാടിക്കായി എത്തിയ യുവനടിമാരടങ്ങിയസംഘം ഹൈലൈറ്റ് മാളില്‍ നിന്നും പരിപാടി കഴിഞ്ഞ്…
Read More