അടൂർ: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്നു പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ സർക്കാർ ജീവനക്കാരടക്കമുള്ളവർക്കെതിരേ പോലീസ് കേസ്. ഏഴാംമൈൽ പോരുവഴി സ്വദേശിയായ യുവതിയുടെ പരാതിയിൽ ഭർത്താവ് പന്തളം വില്ലേജ് ഓഫീസ് ജീവനക്കാരൻ കടന്പനാട് തെക്ക് ഏഴാംമൈൽ ഗൗരീശ്വരം മനു മുരളി, സഹോദരൻ പത്തനംതിട്ട കൺട്രോൾ റൂം സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് മുരളി ഇവരുടെ മാതാവ് രാദേവി എന്നിവർക്കെതിരേയാണ് കേസ് എടുത്തത്.
Read MoreDay: March 23, 2023
അത്താഴം മുടക്കിയെങ്കിലും തലയെടുപ്പിൽ കേമൻതന്നെ..! ഉയര്‍ന്ന മസ്തകം, നീളമുള്ള തുമ്പിക്കൈ, കൂര്‍ത്തു നീളം കുറഞ്ഞ കൊമ്പുകള്‍;കള്ളക്കൊമ്പന്‍ അരിക്കൊമ്പനായ കഥയിങ്ങനെ…
രാജകുമാരി: ആക്രമണകാരിയായ അരിക്കൊമ്പനെതിരേ നാട്ടിലെ വലിയ പ്രതിഷേധവും തളയ്ക്കാനായി കോടനാട്ട് കൂടൊരുങ്ങിയതൊന്നും അരിക്കൊമ്പന് അറിയില്ല. നാട്ടില്‍ പരിഭ്രാന്തി പരത്തി വിലസുകയാണ് കാട്ടുകൊമ്പന്. ആക്രമണത്തില്‍ മാത്രമല്ല തലയെടുപ്പിലും അരിക്കൊമ്പന് ഇടുക്കിയില്‍ ഒന്നാമനാണ്. ഉയര്‍ന്ന മസ്തകം, നീളമുള്ള തുമ്പിക്കൈ നിലത്ത് വച്ചാല്‍ ഒരടിയിലധികം നിവര്ന്നുകിടക്കും. മറ്റാനകളില്നിന്നു വ്യത്യസ്തമായ കൂര്‍ത്തു നീളം കുറഞ്ഞ കൊമ്പുകള്‍. മസ്തകമുയര്ത്തിയുള്ള നില്പ്പില് ഇവനോടൊപ്പം നില്ക്കാന് ചിന്നക്കനാലില്‍ മറ്റൊരാനയുണ്ടാകില്ല. ആക്രമണകാരിയെങ്കിലും തുമ്പിക്കൈയാട്ടി തലയുയര്‍ത്തിപ്പിടിച്ചുള്ള നടത്തം ആരെയും ആകർഷിക്കുന്നതാണ്. അരിക്കൊമ്പനെന്ന പേരു വന്നതിലും ഒരു കഥയുണ്ട്. ഒന്നല്ല ഒരുപാടു മോഷണങ്ങളുടെ കഥ. ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ ആദിവാസി കുടുംബങ്ങളെ കുടിയിരുത്തിയതിനുശേഷം ആളില്ലാത്ത ഷെഡുകളില്നിന്നും അരിയും പഞ്ചസാരയും ഉപ്പുമൊക്കെ അപഹരിച്ചാണ് തുടക്കം . ഇവിടെനിന്ന് ഇഷ്ട ഭക്ഷണം ആവശ്യത്തിന് ലഭിക്കാതായതോടെ ഇവന് നാട്ടിലേക്കിറങ്ങി. പിന്നങ്ങോട്ട് വീടുകളുടെ അടുക്കള തകര്‍ത്ത് അരിയകത്താക്കി പല കുടുംബങ്ങളുടേയും അത്താഴം മുടക്കി. ആദ്യം കള്ളക്കൊമ്പന്‍ എന്നൊരു…
Read Moreആ പൊട്ടൽ വെറും വെച്ചുകെട്ട്..! വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈക്ക് പൊട്ടലില്ല; സര്‍ക്കാരിന് തിരിച്ചടിയായി മെഡിക്കല്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഏഴ് വകുപ്പുകൾ ഇട്ട് പൂട്ടാൻ നോക്കിയ പോലീസുകാർക്ക് പണിയായി. നിയമസഭയിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈക്ക് പൊട്ടലില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.പൊട്ടല്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് രണ്ട് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തെ ഏഴ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തത്. ഏഴ് വകുപ്പുകളാണ് എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇതില്‍ മൂന്നെണ്ണം ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമായിരുന്നു. ഡോക്ടര്‍മാരുമായി സംസാരിച്ചശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കാനാണ് പോലീസ് ആലോചിക്കുന്നത്.
Read Moreവീട്ടിൽ പരിശോധനയ്ക്ക് വന്ന പോലീസുകാർ നവജാത ശിശുവിനെ ചവിട്ടിക്കൊന്നതായി പരാതി! ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
റാഞ്ചി: ജാര്‍ഖണ്ഡില്‍ വീട്ടില്‍ പരിശോധനയ്ക്ക് വന്ന പോലീസുകാർ നവജാത ശിശുവിനെ ചവിട്ടിക്കൊന്നതായി പരാതി. ഗിരിദിഹ് ജില്ലയിലെ കൊസോഗൊന്ഡോഡിഗി ഗ്രാമത്തിലാണ് സംഭവം. കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കുഞ്ഞിന്റെ മുത്തച്ഛൻ ഭൂഷൺ പാണ്ഡെയെ തേടിയാണ് ദിയോരി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സംഗം പഥക്കിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസുകാർ വീട്ടിൽ എത്തിയത്. ഈ സമയം നാല് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ വീട്ടിൽ തനിച്ചാക്കി ഭൂഷന്റെ കുടുംബാംഗങ്ങളെല്ലാം സ്ഥലത്ത് നിന്നും മുങ്ങി. പോലീസുകാർ വീടിന്റെ മുക്കിലും മൂലയിലും തിരച്ചിൽ നടത്തുമ്പോൾ കുഞ്ഞ് അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മ നേഹ ദേവി പറഞ്ഞു. പോലീസ് സംഘം പോയി കഴിഞ്ഞപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. കുട്ടിയെ പോലീസുകാർ ചവിട്ടിക്കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു. ജാർഖണ്ഡ്…
Read Moreകട്ടപ്പനയിലെ അധ്യാപികയുടെ കൊല ആസൂത്രിതമെന്ന് സൂചന! പോലീസ് നിഗമനം ഇങ്ങനെ…
കാഞ്ചിയാര്‍ പേഴുംകണ്ടത്ത് യുവ അധ്യാപിക കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക സൂചന. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍-27)യെയാണ് ചൊവ്വാഴ്ച്ച വീടിനുള്ളിലെ കിടപ്പറയില്‍ കട്ടിലിനടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയെന്ന് കരുതുന്ന ഭര്‍ത്താവ് ബിജേഷ് ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റിയിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. അഴുകി തുടങ്ങിയതിനാല്‍ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്താനായിട്ടില്ലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് രക്ത സ്രാവം ഉണ്ടായതായിട്ടാണ് നിഗമനമെന്ന് പോലീസ് അറിയിച്ചു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂയെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ അനിമോളുടെ ഭര്‍ത്താവ് ബിജേഷ് തമിഴ്നാട്ടിലേക്ക് കടന്നതായുള്ള സംശയം ബലപ്പെടുന്നുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍…
Read More