വിവാദ പരാമർശത്തിന് വിശദീകരണവുമായി നടൻ അലൻസിയർ. താൻ പറഞ്ഞതിൽ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷൻ എന്ന നിലയിൽ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നൽകിയത്. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയർ വ്യാഴാഴ്ച ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം പറഞ്ഞത്. എന്നാൽ ഈ പരാമർശം വിവാദമായതിന് പിന്നാലെയാണ് താരം പ്രതികരണവുമായി എത്തിയത്. ഞാനൊരു സ്ത്രീവിരുദ്ധൻ ഒന്നുമല്ല. അതൊക്കെ മനസിലാക്കാനുള്ള വിവേകം പെൺകൂട്ടായ്മക്ക് ഉണ്ടാകണം. ആൺകരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവർഷവും ഒരേ ശില്പം തന്നെ നൽകുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് അലൻസിയറിന്റെ വിശദീകരണം. 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിന് ലഭിച്ചിരുന്നു. പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് അലൻസിയർ…
Read MoreDay: September 15, 2023
ഏറ്റവും വൃത്തിയുള്ള പാനീപൂരി; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
എല്ലാ ഭക്ഷണപ്രിയരുടെയും പ്രിയപ്പെട്ട ലഘുഭക്ഷണമാണ് പാനീപൂരി. മസാലകൾ നിറഞ്ഞ പാനിയും, സ്വാദുള്ള ഫില്ലിംഗും ചട്ണിയും കൂടെ ചേരുമ്പോൾ വളരെ നല്ല രുചിയാണ്. എന്നിരുന്നാലും, ഈ സ്ട്രീറ്റ് ഫുഡിന്റെ ഒരേയൊരു ആശങ്ക ശുചിത്വമാണ്. കച്ചവടക്കാരൻ കയ്യുറകൾ ധരിക്കുന്നുണ്ടോ അല്ലെങ്കിൽ അവൻ ഉപയോഗിക്കുന്ന വെള്ളം കുടിക്കാൻ സുരക്ഷിതമാണോ എന്നതുപോലുള്ള ചിന്തകൾ പലപ്പോഴും ഭക്ഷണപ്രിയരെ ഇത് കഴിക്കുന്നത് ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഒരു വൈറൽ വീഡിയോ ആശങ്കയ്ക്ക് പരിഹാരമുണ്ടെന്ന് തെളിയിക്കുന്നു. വീഡിയോയിൽ പായ്ക്ക് ചെയ്ത പാനി പൂരികൾ തയ്യാറാക്കുന്നതാണ് കാണിക്കുന്നത്. ഒരു ഘട്ടത്തിലും കൈകൾ ഉപയോഗിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഗുജറാത്തിലെ സൂറത്തിലെ ഒരു ഫാക്ടറിയിൽ വെച്ചാണ് ഫുഡ് വ്ലോഗർ ഈ വീഡിയോ എടുത്തിരിക്കുന്നത്. ഒരു കണ്ടെയ്നറിൽ നിന്ന് എണ്ണിയാലൊടുങ്ങാത്ത ഗോൽഗപ്പകൾ പുറത്തേക്ക് വരികയും പരന്ന ഘന യന്ത്രങ്ങളിൽ വറുത്തെടുക്കുകയും ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നെ, ആരോ ഒരു ചാക്ക് മാവും…
Read Moreപെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്; ആണ്രൂപമുള്ള ശില്പം ഏറ്റുവാങ്ങുന്നതിന്റെ അന്ന് അഭിനയം നിര്‍ത്തും; വിവാദ പരാമർശവുമായി അലൻസിയർ
പെൺപ്രതിമ തന്നു പ്രലോഭിപ്പിക്കരുത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ വിവാദ പരാമര്‍ശവുമായി നടന് അലന്‍സിയര്‍. പ്രത്യേക ജൂറി പുരസ്കാരം കിട്ടുന്നവര്‍ക്ക് സ്വര്‍ണം പൂശിയ ശില്പം നല്‍കണമെന്നുമാണ് അലൻസിയർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം വേദിയിൽ പറഞ്ഞത്. 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിന് ലഭിച്ചിരുന്നു. പ്രത്യേക ജൂറി പരാമര്‍ശം നല്കി അപമാനിക്കരുതെന്നും 25000 രൂപ നൽകി തങ്ങളെ അപമാനിക്കരുതെന്നും ആണ്രൂപമുള്ള ശില്പം ഏറ്റുവാങ്ങുന്നതിന്റെ അന്ന് അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു. “നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും. അലന്‍സിയര്‍ പറഞ്ഞു. 2022ലെ കേരള സംസ്ഥാന ചലച്ചിത്ര…
Read More