തിരുവല്ല: സുഹൃത്തിന്റെ വിവാഹ വാര്‍ഷിക ആഘോഷം കഴിഞ്ഞ് മടങ്ങിയ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് തിരുവല്ല കച്ചേരിപ്പടിയില്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. തിരുവല്ല മഞ്ഞാടി കമലാലയത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന് (25 ), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പില്‍ ആസിഫ് അര്‍ഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പില്‍ അരുണിനാണ് ( 25 ) പരിക്കേറ്റത്. കച്ചേരിപ്പടി ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. താലൂക്ക് ആശുപത്രി ഭാഗത്തു നിന്നെത്തിയ ബുള്ളറ്റ് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറിയശേഷം മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തല്‍ക്ഷണം മരിച്ചു. രിക്കേറ്റ അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ആമല്ലൂരില് സുഹൃത്തിന്റെ വിവാഹ വാര്‍ഷിക ആഘോഷം…
Read MoreDay: September 16, 2023
ജയിലറിലെ പ്രതിഫലം മുപ്പത്തിഅഞ്ച് ലക്ഷമല്ല; ലഭിച്ചത് അതിന്റെ ഇരട്ടിയുടെ ഇരട്ടി; വെളിപ്പെടുത്തലുമായി വിനായകന്
ജയിലറില്‍ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തി നടന് വിനായകന്. 35 ലക്ഷമാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്ന രീതിയില്‍ ആളുകള്‍ പറയുന്നുണ്ടായി എന്നാല്‍ അത് തീര്‍ത്തും തെറ്റാണെന്ന് പറഞ്ഞ് വിനായകന്. 35 ലക്ഷത്തിനെക്കാള്‍ എത്രയോ ഇരട്ടിയാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനായകന്. സെറ്റില്‍ തന്നെ അവര്‍ പൊന്നു പോലെയാണ് നോക്കിയതെന്നും ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളമാണ് നല്‍കിയതെന്നും താരം പറഞ്ഞു. ജയിലര്‍ പോലെയൊരു വലിയ പ്രോജക്ടിന്റെ ഭാഗമായതുകൊണ്ട് തന്നെ അടുത്ത സിനിമ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ ഞാന്‍ കൂടുതല്‍ സെലക്ടീവായിട്ടുണ്ടെന്നും താരം പറഞ്ഞു. രാഷ്ട്രീയം ഇഷ്ടമാണെന്നും താരം വെളിപ്പെടുത്തി. സംഘടനാരാഷ്ട്രീയത്തിലൊന്നും ബന്ധപ്പെട്ട് ജീവിക്കുന്ന ആളല്ല ഞാന്‍. ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നുവെന്നു മാത്രം. എന്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്വുള്ളവരാണ്. ബന്ധുക്കളൊക്കെ പാര്‍ട്ടി അംഗങ്ങളാണ്.എനിക്ക് അംഗത്വമില്ല. ഞാനൊരു ദൈവ വിശ്വാസിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു സോഷ്യലിസ്റ്റ്…
Read Moreതന്റെ പേരിലുള്ള ലൈംഗിക പരാതി നൂറ് ശതമാനവും വ്യാജം; പ്രതികരണവുമായി മല്ലു ട്രാവലര്‍
ലൈംഗിക അതിക്രമ പരാതിയില്‍ പ്രതികരിച്ച് മല്ലു ട്രാവലര്‍. തനിക്കെതിരായ പീഡന പരാതി നൂറ് ശതമാനം വ്യാജമാണെന്നും ആവശ്യമായ തെളിവുകള്‍ കാട്ടി അതിനെ നേരിടുമെന്നും തന്നോട് ദേഷ്യമുള്ളവര്‍ക്ക് ആഘോഷമാക്കാനുള്ള അവസരമാണിതെന്നും മല്ലു ട്രാവലര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നൊട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണിത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു. എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
Read Moreബഹിരാകാശ നിലയത്തിൽ കൂടിക്കാഴ്ച; കിമ്മും പുടിനും പരസ്പരം സമ്മാനിച്ചത് തോക്കുകൾ
മോസ്കോ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പരസ്പരം സമ്മാനിച്ചതു തോക്കുകൾ. ബുധനാഴ്ചയാണ് ഇരുനേതാക്കളും കിഴക്കൻ റഷ്യയിലെ വോസ്റ്റോച്നി ബഹിരാകാശ നിലയത്തിൽ കൂടിക്കാഴ്ച നടത്തിയത്. പ്രസിഡന്റ് പുടിൻ കിമ്മിന് ഉന്നത നിലവാരമുള്ള റഷ്യൻ നിർമിത റൈഫിൾ സമ്മാനിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. റഷ്യൻ ബഹിരാകാശ സഞ്ചാരികളുടെ സ്യൂട്ടിന്റെ ഭാഗമായ ഒരു കൈയുറയും പുടിൻ നല്കി. ഉത്തരകൊറിയൻ നിർമിത തോക്കും മറ്റു സമ്മാനങ്ങളുമാണു പുടിനു കിം നല്‍കിയത്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗ് സന്ദർശിക്കാനുള്ള കിമ്മിന്റെ ക്ഷണം പുടിൻ സ്വീകരിച്ചതായി പെസ്കോവ് സ്ഥിരീകരിച്ചു. സന്ദർശനത്തിന്റെ മുന്നൊരുക്കത്തിനായി വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് വൈകാതെ ഉത്തരകൊറിയയിലേക്കു പോകും. പുടിന്റെ രണ്ടാമത് ഉത്തരകൊറിയാ സന്ദർശനമായിരിക്കുമിത്. 2000ൽ കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്ലുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം പോയത്. ഇതിനിടെ, സ്വന്തം ട്രെയിനിൽ റഷ്യ സന്ദർശിക്കുന്ന കിം…
Read More1.1 കോടി ക്രോണർ; നൊബേൽ സമ്മാനത്തുക വർധിപ്പിച്ചു
സ്റ്റോക്ഹോം: നൊബേൽ ജേതാക്കളുടെ സമ്മാനത്തുകയിൽ വർധനവ്. ഒരു കോടി സ്വീഡിഷ് ക്രോണർ ആയിരുന്നത് 1.1 കോടി ക്രോണർ (9.86 ലക്ഷം ഡോളർ) ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്. ക്രോണറിന്റെ മൂല്യത്തിൽ വലിയ ഇടിവുണ്ടായ സാഹചര്യത്തിലാണിതെന്ന് നൊബേൽ ഫൗണ്ടേഷൻ അറിയിച്ചു. ഒക്ടോബറിലാണ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. സമ്മാനവിതരണം ഡിസംബറിലും. പണപ്പെരുപ്പം അടക്കമുള്ള സാന്പത്തികപ്രശ്നങ്ങൾ മൂലം സ്വീഡിഷ് കറൻസി ഇപ്പോൾ യൂറോയ്ക്കും ഡോളറിനും എതിരേ ഏറ്റവും മോശം നിലയിലാണ്. 1901ൽ നൊബേൽ പുരസ്കാരം നല്കാൻ തുടങ്ങിയപ്പോൾ ഓരോ വിഭാഗത്തിനും 1,50,782 ക്രോണർ വച്ചാണു നല്‍കിയത്. പലപ്പോഴായി സമ്മാനത്തുകയിൽ മാറ്റം വരുത്തിയിട്ടുണ്ട്. 2012ൽ ഒരു കോടിയിൽനിന്ന് 80 ലക്ഷമായി കുറച്ചിരുന്നു. 2020ലാണ് വീണ്ടും ഒരു കോടി ക്രോണർ വച്ചു നല്കാൻ തുടങ്ങിയത്.
Read Moreമയക്കുമരുന്നിന് അടിമയാണെന്ന കാര്യം മറച്ചുവച്ചു; ഹണ്ടർ ബൈഡനെതിരേ ക്രിമിനൽ കുറ്റം
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്(53) എതിരേ ക്രിമിനൽ കുറ്റം ചുമത്തി. മയക്കുമരുന്ന് ഉപയോഗം മറച്ചുവച്ച് തോക്കു വാങ്ങിയെന്ന കുറ്റത്തിനാണിത്. അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ മകൻ ക്രിമിനൽ വിചാരണ നേരിടുന്നത് ആദ്യമാണ്. 2018 ഒക്ടോബറിൽ ഡെലാവറിലെ കടയിൽനിന്നാണു ഹണ്ടർ ബൈഡൻ തോക്ക് വാങ്ങിയത്. ഇതിനായി സമർപ്പിച്ച രേഖകളിൽ മയക്കുമരുന്നിന് അടിമയാണെന്ന കാര്യം മറച്ചുവച്ചു. ആ സമയത്ത് ഹണ്ടർ ബൈഡൻ വലിയതോതിൽ കൊക്കെയ്ൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. യുഎസ് നിമയം അനുസരിച്ച് ഇത്തരം കുറ്റത്തിനു പരമാവധി 25 വർഷം വരെ തടവു ലഭിക്കാം. അതേസമയം, പ്രതിപക്ഷ റിപ്പബ്ലിക്കന്മാരാണ് കേസിനു പിന്നിലെന്ന് ഹണ്ടർ ബൈഡന്റെ അഭിഭാഷകർ ആരോപിച്ചു.ഹണ്ടർ ബൈഡനെതിരേ നികുതിവെട്ടിപ്പിനും അന്വേഷണം നടക്കുന്നുണ്ട്. 2017, 2018 വർഷങ്ങളിൽ സമയത്ത് നികുതി അടച്ചില്ലെന്നാണ് ആരോപണം. തോക്കുകേസിലും നികുതിക്കേസിലും കുറ്റം സമ്മതിച്ച് ശിക്ഷ ഒഴിവാക്കാനുള്ള ധാരണ പ്രോസിക്യൂഷനും ഹണ്ടൻ ബൈഡന്റെ…
Read Moreപന്ത്രണ്ട് നില പാർപ്പിട കെട്ടിടത്തിൽ തീപിടിത്തം; 35 പേർ ആശുപത്രിയിൽ
പന്ത്രണ്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം. മുംബൈയിലെ കുർള ഏരിയയിലാണ് വെള്ളിയാഴ്ച രാത്രി തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് വൈദ്യുതി കമ്പിയിലേക്കും ഉപകരണങ്ങളിലേക്കും തീ പടർന്ന് പന്ത്രണ്ടാം നില വരെ എത്തി. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. നാല് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥർ വിവിധ നിലകളിൽ നിന്ന് 50-60 ഓളം പേരെ രക്ഷപ്പെടുത്തി. ഇതിൽ 39 പേരെ ശ്വാസംമുട്ടലിനെ തുടർന്ന് രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേർ ആശുപത്രി വിട്ടു. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് കുർള വെസ്റ്റിലെ കോഹിനൂർ ആശുപത്രിക്ക് എതിർവശത്തുള്ള എസ്ആർഎ കെട്ടിടത്തിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് തീപിടിത്തമുണ്ടായത്.
Read Moreപശ്ചിമ ബംഗാളില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിക്കും; സൗരവ് ഗാംഗുലി
പശ്ചിമ ബംഗാളില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിക്കുമെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. പശ്ചിമ മേദിനിപൂരിലെ ഷല്‍ബാനിയിലാണ് ഫാക്ടറി ആരംഭിക്കുന്നതെന്നും ഫാക്ടറിയുടെ പ്രവര്‍ത്തനം അഞ്ച് മുതല്‍ ആറ് മാസത്തിനുള്ളില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 2500 കോടിയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. ഫാക്ടറിക്കായി ബംഗാള്‍ സര്‍ക്കാര്‍ ജിന്‍ഡാലിന്റെ ഷല്‍ബാനിയിലെ ഭൂമി നല്‍കും. ആദ്യ ഘട്ടത്തില്‍ ആറായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ദുബായിലും സ്പെയിനിലും സന്ദര്‍ശനത്തിനെത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിനിധി സംഘത്തില്‍ ഗാംഗുലിയുണ്ട്.
Read Moreബിഗ് സല്യൂട്ട് ; നിപ്പ കണ്ട്രോള് സെല്ലിലെ ആരോഗ്യപ്രവര്‍ത്തകരെ പ്രശംസിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് നിപ സ്ഥിതീകരിച്ചത്. തൊട്ട് പിന്നാലെ തന്നെ ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും രോഗവ്യാപനം തടയുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. രാത്രിയും പകലും ഉറക്കമില്ലാതെ സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനത്തിനെ പ്രശംസിച്ച് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നിതാന്തജാഗ്രതയോടെ ഇമചിമ്മാതെ രാത്രിയിലും… നിപ്പ കണ്ട്രോള് സെല്ലിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട് എന്ന കുറിപ്പോടെ ആണ് മന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Read Moreവാട്ടർ ബോയ് കോഹ്ലി; ഓരോ നിമിഷവും ആസ്വദിച്ച് താരം
കൊളംബൊ: ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം വിരാട് കോഹ്ലി ശരിക്കും ഒരു എന്റർടെയ്നറാണ്. ആരാധകരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കോഹ്ലിക്കു പ്രത്യേക മിടുക്കുണ്ട്. ക്യാപ്റ്റൻസ്ഥാനത്തുനിന്നു മാറിയശേഷം കോഹ്ലി ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നതാണു വാസ്തവം. മൈതാനത്ത് കോഹ്ലിയുടെ രസകരമായ അംഗവിക്ഷേപങ്ങളും ചൂടൻ രീതികളും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ ഇഷ്ടപ്പെടുന്നു. ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരേ കോഹ്ലി ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ ഇല്ലായിരുന്നു. എന്നാൽ, സമൂഹമാധ്യമങ്ങളിൽ കോഹ്ലി തരംഗമായി. ബംഗ്ലാദേശ് x ഇന്ത്യ സൂപ്പർ ഫോർ മത്സരഫലം അപ്രസക്തമാണെന്നറിഞ്ഞാണ് ഇരു ടീമും കളത്തിലെത്തിയത്. പാക്കിസ്ഥാനെയും ശ്രീലങ്കയെയും തോൽപ്പിച്ച് ഇന്ത്യ നേരത്തേ ഫൈനലിൽ ഇടംപിടിച്ചിരുന്നു. ബംഗ്ലാദേശാകട്ടെ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് പുറത്തുമായി. ഫലം അപ്രസക്തമായ മത്സരമായതിനാൽ വിരാട് കോഹ്ലി അടക്കം അഞ്ചു പേർക്കു വിശ്രമം നൽകിയാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്. ബംഗ്ലാദേശിന്റെ മൂന്നാം വിക്കറ്റ് വീണതിനു പിന്നാലെ കോഹ്ലി…
Read More