1.1 കോ​ടി ക്രോ​ണ​ർ;  നൊബേൽ സമ്മാനത്തുക വർധിപ്പിച്ചു

സ്റ്റോ​ക്ഹോം: നൊ​ബേ​ൽ ജേ​താ​ക്ക​ളു​ടെ സ​മ്മാ​ന​ത്തു​ക​യി​ൽ വ​ർ​ധ​ന​വ്. ഒ​രു കോ​ടി സ്വീ​ഡി​ഷ് ക്രോ​ണ​ർ ആ​യി​രു​ന്ന​ത് 1.1 കോ​ടി ക്രോ​ണ​ർ (9.86 ല​ക്ഷം ഡോ​ള​ർ) ആ​യി​ട്ടാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ക്രോ​ണ​റി​ന്‍റെ മൂ​ല്യ​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​തെ​ന്ന് നൊ​ബേ​ൽ ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​റി​ലാ​ണ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. സ​മ്മാ​ന​വി​ത​ര​ണം ഡി​സം​ബ​റി​ലും.

പ​ണ​പ്പെ​രു​പ്പം അ​ട​ക്ക​മു​ള്ള സാ​ന്പ​ത്തി​കപ്ര​ശ്ന​ങ്ങ​ൾ മൂ​ലം സ്വീ​ഡി​ഷ് ക​റ​ൻ​സി ഇ​പ്പോ​ൾ യൂ​റോ​യ്ക്കും ഡോ​ള​റി​നും എ​തി​രേ ഏ​റ്റ​വും മോ​ശം നി​ല​യി​ലാ​ണ്.

1901ൽ ​നൊ​ബേ​ൽ പു​ര​സ്കാ​രം ന​ല്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഓ​രോ വി​ഭാ​ഗ​ത്തി​നും 1,50,782 ക്രോ​ണ​ർ വ​ച്ചാ​ണു ന​ല്കി​യ​ത്. പ​ല​പ്പോ​ഴാ​യി സ​മ്മാ​ന​ത്തു​ക​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. 2012ൽ ​ഒ​രു കോ​ടി​യി​ൽ​നി​ന്ന് 80 ല​ക്ഷ​മാ​യി കു​റ​ച്ചി​രു​ന്നു. 2020ലാ​ണ് വീണ്ടും ഒ​രു കോ​ടി ക്രോ​ണ​ർ ​വ​ച്ചു ന​ല്കാ​ൻ തു​ട​ങ്ങി​യ​ത്.

Related posts

Leave a Comment