കൊച്ചി: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി ബോംബ് സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അക്കൗണ്ടിലേക്ക് വിദേശ പണം എത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ അന്വേഷണ സംഘം പരിശോധന തുടങ്ങി. ഏറെക്കാലും ദുബായില്‍ ഉണ്ടായിരുന്ന ഡൊമിനിക് മാര്ട്ടിന് മറ്റെതെങ്കിലും രാജ്യത്തുള്ളവരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ബോംബ് സ്ഫോടനത്തില്‍ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പ്രതി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും അന്വേഷണ സംഘം ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ദുബായില്‍ ഡൊമിനിക് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. സ്ഫോടനത്തിന്റെ വീഡിയോ ചിത്രീകരിച്ച മാര്‍ട്ടിന്റെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ ഇന്ന് കോടതിയില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി…
Read MoreDay: November 3, 2023
അജ്ഞാത രോഗം; തലശേരിയിൽ കോടതികൾക്ക് ഇന്നും അവധി;വൈറോളജി ലാബ് റിപ്പോർട്ടിനായി കാത്തിരിപ്പ്
തലശേരി: ജില്ലാ കോടതിയില്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കൂട്ടത്തോടെ അജ്ഞാത രോഗം പിടിപെട്ട സംഭവത്തിൽ ആശങ്ക തുടരുന്നു. ജനറൽ ആശുപത്രി, കണ്ണൂർ മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവടങ്ങളിൽനിന്നുള്ള മൂന്ന് വിദഗ്ധ സംഘങ്ങൾ ഇതിനകം കോടതിയിലെത്തി പരിശോധന നടത്തിക്കഴിഞ്ഞു. മൂന്ന് സംഘങ്ങൾക്കും രോഗകാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല. ആദ്യസംഘം ശേഖരിച്ച രക്ത- സ്രവ പരിശോധന ഫലം വന്നാലെ രോഗ കാരണം വ്യക്തമാകുകയുള്ളൂ. ആലപ്പു ഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുള്ള സാമ്പിളുകളുടെ പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. രോഗം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിക്കാത്തതിൽ ന്യായാധിപന്മാരും അഭിഭാഷകരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ ആശങ്കിയിലാണ്. അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്), അഡീഷണല്‍ ജില്ലാകോടതി (രണ്ട്), സബ് കോടതി എന്നിവിടങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് അജ്ഞാത രോഗം ബാധിച്ചത്. ഈ മൂന്നു കോടതികളും പ്രവർത്തിക്കുന്നില്ല. നാളെ പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഹൈക്കോടതി അധികൃതരുമായി ആശയവിനിമയം നടത്തിയശേഷം…
Read Moreസ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാജഭരണം; രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീനം ചെലുത്തുന്ന രാജകുടുംബമാണ് ഗ്വാളിയാറിലെ സിന്ധ്യ കുടുംബം. ബിജെപിയുടെ സ്ഥാപക നേതാക്കളിൽ പ്രധാനിയായിരുന്ന രാജമാതാ വിജയരാജെ സിന്ധ്യയാണ് കുടുംബത്തിൽ ആദ്യമായി രാഷ്ട്രീയത്തിലെത്തിയത്. വിജയരാജ സിന്ധ്യയുടെ മക്കളും പേരക്കുട്ടികളും ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുന്നു. മകൻ മാധവറാവു സിന്ധ്യ മൂന്നു തവണയാണ് കേന്ദ്രമന്ത്രിയായത്. മകൾ വസുന്ധരെ രാജെ കേന്ദ്രമന്ത്രിയും രണ്ടു തവണ രാജസ്ഥാൻ മുഖ്യമന്ത്രിയുമായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും അവർ രാജസ്ഥാനിൽ ബിജെപി സ്ഥാനാർഥിയാണ്. മറ്റൊരു മകൾ യശോധരെ രാജെ മധ്യപ്രദേശിലെ മന്ത്രിയാണ്. വിജയരാജെ യുടെ പേരമകൻ ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രിയാണ്. തെരഞ്ഞെടുപ്പുകളിൽ വെന്നിക്കൊടി പാറിച്ച രാജമാത വിജയ രാജെ സിന്ധ്യ (1919-2001) യാണ് സിന്ധ്യ കുടുംബത്തിൽനിന്നും ആദ്യം രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. വിജയരാജെ സിന്ധ്യയുടെ യഥാർഥ പേര് ലേഖ ദിവ്യേശ്വരി ദേവി എന്നായിരുന്നു. ഗ്വാളിയോർ മഹാരാജാവ്…
Read Moreകണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കഞ്ചാവും ബീഡിയും പിടികൂടി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ തടവുകാരനിൽനിന്നു മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ബീഡിയും കഞ്ചാവും പിടികൂടി. കണ്ണൂർ സിറ്റി സ്വദേശി കാരാട്ട് നൗഷാദ് (40) എന്നയാളുടെ പക്കൽ നിന്നാണ് 40 ബീഡിയും 25.36 ഗ്രാം കഞ്ചാവും പിടികൂടിയത്. എസ്കോടിനുശേഷം ജയിലിലേക്ക് കൊണ്ടുവന്ന നൗഷാദിനെ ജയിൽ ഗേറ്റിൽ വച്ച് ദേഹപരിശോധന നടത്തിയപ്പോൾ അസ്വാഭാവികത കണ്ടതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ ബീഡിയും കഞ്ചാവും കണ്ടെടുത്തത്. കഞ്ചാവ് വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന അഞ്ച് കവറുകളും കണ്ടെടുത്തു. ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ രണ്ട് കറുത്ത കവറുകളിലായാണ് കഞ്ചാവും ബീഡിയും ഉണ്ടായിരുന്നത്. ജയിൽ സൂപ്രണ്ടന്റിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് മുൻപും ഇയാൾ ഇതുപോലെ നിരോധിത പുകയില ഉത്പന്നങ്ങൾ ജയിലിനകത്തേക്ക് കയറ്റിയിട്ടുണ്ടോയെന്നും ഇയാളുടെ സഹായികളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.…
Read Moreദേവസ്വം ബോര്‍ഡ് അനുവദിച്ചാല്‍ നിലയ്ക്കലില്‍ അയ്യപ്പസേവാസംഘം അന്നദാനം നടത്തും
പത്തനംതിട്ട: ശബരിമലയിലും പമ്പയിലും അന്നദാനം നടത്തുന്നതിന് വിലക്കുവന്ന സ്ഥിതിക്ക് നിലയ്ക്കലില്‍ ഭക്തര്‍ക്കായി അന്നദാനം ഒരുക്കുന്നതിന് അയ്യപ്പസേവാസംഘം തയാറാണെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഡി. വിജയകുമാര്‍. ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന “ശബരിമല സുഖദര്‍ശനം’ സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018-ലെ പ്രളയത്തിനു ശേഷമാണ് നിലയ്ക്കലിനെ ബേസ് ക്യാമ്പായി പ്രഖ്യാപിച്ചത്. പക്ഷേ, നിലവില്‍ അവിടെ യാതൊരു അടിസ്ഥാന സൗകര്യവുമില്ല. നിലയ്ക്കലില്‍ എത്തുന്ന ഭക്തര്‍ക്ക് മഴയും വെയിലും കൊള്ളാതെ നില്ക്കാന് പോലും സൗകര്യമില്ല. ഇടത്താവളമായ പമ്പയിലും ശബരിമലയിലും അന്നദാനം ഒരുക്കുന്ന ദേവസ്വം ബോര്‍ഡ് യഥാര്‍ഥത്തില്‍ നിലയ്ക്കലിലും അന്നദാനത്തിന് സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും വിജയകുമാർ പറഞ്ഞു.ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ ഏകോപനത്തിന് നിയമനിർമാണം നടത്തണം. മുപ്പത് വകുപ്പുകളുടെ ഏകോപനം ശബരിമല തീര്‍ഥാടനത്തിന് ആവശ്യമാണ്. എന്നാല്‍ ഒരിക്കലും പ്രാവര്‍ത്തികമാകുന്നില്ല. അതിനാല്‍ മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാകാറില്ല. ഹൈക്കോടതിയുടെ ഇടപെടല്‍ മാത്രമാണ്…
Read Moreജയിംസ് കെ.സി. മണിമലയുടെ ജന്മശതാബ്ദി ആഘോഷിച്ചു
മണിമല: വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കഴിഞ്ഞതലമുറയിലെ എഴുത്തുകാരിൽ സഭാസ്നേഹിയും സർഗധനനുമായ എഴുത്തുകാരനായിരുന്നു ജയിംസ് കെ.സി. മണിമലയെന്ന് ചങ്ങനേശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. അദ്ദേഹത്തിന്റെ നോവലുകളും കഥകളും നാടകങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയെന്നും മാർ പെരുന്തോട്ടം പറഞ്ഞു. മണിമല വള്ളംചിറ സെന്റ് മേരീസ് പാരീഷ് ഹാളിൽ ചേർന്ന ജയിംസ് കെ.സി. മണിമലയുടെ ജന്മശതാബ്ദി സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആശയഭംഗിയുള്ള ഭക്തിഗാനങ്ങൾ ജയിംസ് രചിച്ചു. ഇക്കാലത്തെ ശ്രവണസുഖം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല ആ ഗാനങ്ങൾ. എല്ലാക്കാലത്തും പ്രസക്തങ്ങളായ ആലോചനാമൃതഗീതങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. അധ്യാപകൻ, പത്രപ്രവർത്തകൻ, ചങ്ങനാശേരി അതിരൂപതയിലെ പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിലുള്ള ജയിംസിന്റെ സേവനങ്ങളെയും ആർച്ച് ബിഷപ് അനുസ്മരിച്ചു. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാളത്തിൽ വായനയുടെ വസന്തം സൃഷ്ടിക്കുന്നതിൽ ജയിംസ് കെ.സിയുടെ കൃതികൾ നിമിത്തങ്ങളായി എന്നദ്ദേഹം അഭിപ്രായപ്പെട്ടു.…
Read Moreരാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ഇഡി റെയ്ഡ്
ജയ്പൂര്‍: രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ്. രാജസ്ഥാനിലെ 25 ഇടങ്ങളിലാണു പരിശോധന. ജല്‍ജീവന്‍ മിഷന് അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിൽ റെയ്ഡ് നടക്കുന്നത്. പദ്ധതിയില്‍ അഴിമതി നടന്നെന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥന് ഇഡിക്കു വിവരം നല്‍കിയിരുന്നു. പദ്ധതിയില്‍ 13,000 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം. ഛത്തീസ്ഗഡില്‍ ഓണ്‍ലൈന്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. മഹാദേവ് ഓണ്‍ലൈന്‍ ആപ്പുവഴിയുള്ള വാതുവയ്പ്പ് കേസിലാണു പരിശോധന. ചില രാഷ്ട്രീയ നേതാക്കള്‍ ഉൾപ്പെടെയുള്ളവർക്ക് ഇതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്നാണ് ഇഡിയുടെ വിശദീകരണം.
Read Moreവായുമലിനീകരണം; ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് അവധി;മലിനീകരണത്തിന്റെ അളവു കുറയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആശങ്കാജനകമാം വിധം വായു മലിനീകരണം രൂക്ഷമാകുന്നതിനാല്‍ രണ്ട് ദിവസത്തേക്ക് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്കൂളുകള്‍ക്ക് അവധി നല്കുന്ന വിവരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. ഡല്‍ഹിയിലെ മലിനീകരണ തോത് ഉയരുകയാണെന്നും എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) 450ന് മുകളിലാണെന്നും ഇന്നലെ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്കൂളുകള്‍ക്കും അവധിയായിരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നവജാതശിശുക്കളടക്കമുള്ള കുട്ടികള്‍ക്ക് ഡല്‍ഹിയിലെ വായു മലിനീകരണം ഏറെ അപകടകരമാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് എയിംസ് പുറത്തുവിട്ടിരുന്നു. ഇതോടെ പ്രദേശത്തു മലിനീകരണത്തിന്റെ അളവു കുറയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി.
Read Moreപോലീസ് സേനയിൽ ആത്മഹത്യകൾ വർധിക്കുന്നു; അഞ്ച് വർഷത്തിനിടയിൽ ജീവനൊടുക്കിയത് 69 പേർ
തിരുവനന്തപുരം: കേരളാ പോലീസിൽ ആത്മഹത്യകൾ കുടുന്നതായി റിപ്പോർട്ട്. ആത്മഹത്യകൾ ചെറുക്കാൻ കൗണ്‍സിലിംഗിന് നടത്തണമെന്ന ആവശ്യം പണമില്ലാത്തത് കാരണം നടപ്പാക്കാനായില്ല. അഞ്ച് വർഷക്കാലയളവിനുള്ളിൽ സേനയിലെ 69 പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. പന്ത്രണ്ട് പേർ ആത്മഹത്യശ്രമം നടത്തി. 2019 ജനുവരി മുതൽ 2023 സെപ്റ്റംബർ വരെയുള്ള കണക്കാണിത്. ജീവനൊടുക്കിയതില്‍ ഏറെയും പൊലീസിന്റെ ഏറ്റവും താഴേതട്ടിലുള്ളവരാണ്. ജോലിയിലെ സമ്മർദ്ദവും കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും അസുഖങ്ങളും ആത്മഹത്യയിലേക്ക് ഉദ്യോഗസ്ഥരെ നയിച്ചിട്ടുണ്ടെന്നാണ് പോലീസ് തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 32 സിവിൽ പോലീസ് ഓഫീസർമാരും 16 സീനിയർ സിവിൽ പോലീസ് ഓഫീസർമാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യചെയ്തതിൽപ്പെടുന്നു. പോലീസുകാരുടെ മാനസിക സമ്മർദ്ദം ഏറുന്നത് സംബന്ധിച്ച് വിലയിരുത്തി തയാറാക്കിയ റിപ്പോർട്ടിലാണ് സേനയിലെ ആത്മഹത്യകളെക്കുറിച്ച് വിവരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ജോലിയിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനായി പല പദ്ധതികളും തുടങ്ങണമെന്ന് തീരുമാനിച്ചെങ്കിലും പണമില്ലാത്തത് കാരണം ഒന്നും…
Read Moreസംസ്ഥാനത്ത് മഴ ശക്തമായി തുടരും; നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇരു ജില്ലകളിലും പ്രവചിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതല്‍ 2.0 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് 1.2 മുതല്‍ 2.2…
Read More