സംസ്ഥാനത്ത് മഴ ശക്തമായി തുടരും; നാ​ളെ ഇ​ടു​ക്കി​യി​ലും പ​ത്ത​നം​തി​ട്ട​യി​ലും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

നാ​ളെ ഇ​ടു​ക്കി​യി​ലും പ​ത്ത​നം​തി​ട്ട​യി​ലും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് ഇ​രു ജി​ല്ല​ക​ളി​ലും പ്ര​വ​ചി​ക്കു​ന്ന​ത്. നാ​ളെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലി മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് പ​റ​യു​ന്ന​ത്. കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30 വ​രെ 1.2 മു​ത​ല്‍ 2.0 മീ​റ്റ​ര്‍ വ​രെ​യും തെ​ക്ക​ന്‍ ത​മി​ഴ്നാ​ട് തീ​ര​ത്ത് 1.2 മു​ത​ല്‍ 2.2 മീ​റ്റ​ര്‍ വ​രെ​യും ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ ഹാ​ര്‍​ബ​റി​ല്‍ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്ക​ണം. ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ല്‍ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ൾ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

Related posts

Leave a Comment