അ​ജ്ഞാ​ത രോ​ഗം; തലശേരിയിൽ കോ​ട​തികൾക്ക് ഇന്നും അവധി;വൈ​റോ​ള​ജി ലാ​ബ് റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​പ്പ്

ത​ല​ശേ​രി: ജി​ല്ലാ കോ​ട​തി​യി​ല്‍ ജ​ഡ്ജി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് കൂട്ടത്തോടെ അ​ജ്ഞാ​ത രോ​ഗം പി​ടി​പെ​ട്ട സം​ഭ​വ​ത്തി​ൽ ആ​ശ​ങ്ക തു​ട​രു​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി, ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​ട​ങ്ങ​ളി​ൽനി​ന്നു​ള്ള മൂ​ന്ന് വി​ദ​ഗ്ധ സം​ഘ​ങ്ങ​ൾ ഇ​തി​ന​കം കോ​ട​തി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തിക്ക​ഴി​ഞ്ഞു.

മൂ​ന്ന് സം​ഘ​ങ്ങ​ൾ​ക്കും രോ​ഗകാ​ര​ണം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ആ​ദ്യ​സം​ഘം ശേ​ഖ​രി​ച്ച ര​ക്ത- സ്ര​വ പ​രി​ശോ​ധ​ന ഫ​ലം വ​ന്നാ​ലെ രോ​ഗ കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ. ആ​ല​പ്പു ഴ ​വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ള്ള സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ല​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ്.

രോ​ഗം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ ന്യാ​യാ​ധി​പ​ന്മാ​രും അ​ഭി​ഭാ​ഷ​ക​രും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​ശ​ങ്കി​യി​ലാ​ണ്.

അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി (മൂ​ന്ന്), അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ​കോ​ട​തി (ര​ണ്ട്), സ​ബ് കോ​ട​തി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് അ​ജ്ഞാത രോ​ഗം ബാ​ധി​ച്ച​ത്.

ഈ മൂന്നു കോടതികളും പ്രവർത്തിക്കുന്നില്ല. നാ​ളെ പ്ര​വ​ർ​ത്തി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി അ​ധി​കൃ​ത​രു​മാ​യി ആ​ശ​യവി​നി​മ​യം ന​ട​ത്തി​യശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മാ​കു​ക​യു​ള്ളൂ.

ക​ണ്ണൂ​ർ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ഹൈ​ക്കോ​ട​തി ജ​ഡ്ജി നാ​ളെ ത​ല​ശേ​രി കോ​ട​തി സ​ന്ദ​ർ​ശി​ക്കും. അതിനിടെ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഓ​ഫീസി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ര്‍​ക്കും​കൂ​ടി അ​ജ്ഞാ​ത രോ​ഗം പി​ടി​പെട്ടു.

ക​ഴി​ഞ്ഞ​ദി​വ​സം ശേ​ഖ​രി​ച്ച 30 പേ​രു​ടെ ര​ക്ത​വും സ്ര​വ​വു​മാ​ണ് ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ള്ള​ത്. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ഇ​തു​വ​രെ വ​ന്ന​വ​രു​ടെയും പോ​യ​വ​രു​ടെയും ര​ക്ത സാമ്പിളു​ക​ള്‍ ക്രോ​ഡീ​ക​രി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ലും മെ​ഡി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​മെ​ന്നും കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ അ​സോ. പ്ര​ഫ​സ​ര്‍ ഡോ. ​ര​ജ​സി പ​റ​ഞ്ഞു.

Related posts

Leave a Comment