ബാംഗ്ലൂർ നഗരം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. വീണ്ടുമിതാ ബാംഗ്ലൂരിൽ നിന്നുള്ള ഒരു രസകരമായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വാഹനം ഓടിക്കുമ്പോൾ റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ചു വേണം ഓടിക്കുവാൻ. ഇരു ചക്ര വാഹനങ്ങളിൽ പോകുന്നവർ കൃത്യമായി ഹെൽമെറ്റ് വെക്കണം. ഇതിനു ബദലായി എന്തെങ്കിലും ചെയ്താൽ അവരിൽ നിന്നും ഫെെൻ ഈടാക്കുന്നതാണ്. ചെക്കിങ്ങിനായി പോലീസും എഐ കാമറയും നാട് മുഴുവൻ സ്ഥാപിക്കുമ്പോഴും ഇന്നും റോഡ് നിയമങ്ങൾ തെറ്റിക്കുന്നവർ കൂടുതലാണ്. ഹെൽമെറ്റ് ധരിക്കാതെ ബെെക്കിൽ പോകുന്ന യുവാവിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വെെറലാകുന്നത്. ഇതിൽ എന്താണിത്ര അതിശയിക്കാനുള്ളത്. ഹെൽമെറ്റ് വെച്ചില്ലെങ്കിൽ പിഴ അടക്കും. അത്ര തന്നെ. എന്നാണ് മനസിൽ കരുതുന്നത്. എന്നാൽ ഇവിടെ ഈ ചെറുപ്പക്കാരൻ തലയിൽ പേപ്പർ കൊണ്ടുള്ള ഹെൽമെറ്റാണ് ധരിച്ചിരിക്കുന്നത്. പൊലീസിനെ പറ്റിക്കാൻ നോക്കിയതാണോ അതോ മഴയിൽ നിന്നും രക്ഷ നേടാനാണോ യുവാവ്…
Read MoreDay: November 14, 2023
പാഡി റസീപ്റ്റ് ഷീറ്റ് നെല്‍കര്‍ഷകര്‍ക്ക് കൊലക്കുരുക്ക്; കര്ഷകന് റവന്യൂ സ്റ്റാമ്പില്‍ ഒപ്പിട്ടു സഹകരണ ബാങ്കിന് നൽകുന്ന കരാർ ഇങ്ങനെ…
കോട്ടയം: സംസ്ഥാന സഹകരണബാങ്കുകളുടെ നെല്ല് കരാര്‍ ഉടമ്പടിപത്രംതന്നെ വ്യക്തമാക്കുന്നു പാഡി റസീപ്റ്റ് ഷീറ്റ് (പിആര്‍എസ്) ഒരു കൊലക്കുരുക്കാണെന്ന്. നെല്ല് ഏറ്റെടുക്കുമ്പോള്‍ പാഡി ഓഫീസര്‍ നല്കുന്ന പിആര്‍എസ് പ്രകാരമുള്ള മുന്‍കൂര്‍ വായ്പ പന്ത്രണ്ട് മാസത്തിനുള്ളില്‍ സംഭരണച്ചുമതലയുള്ള സപ്ലൈകോ അടച്ചുതീര്‍ത്തില്ലെങ്കില്‍ 8.50 ശതമാനം പലിശ ഉള്‍പ്പെടെ ലോണ്‍ സ്വന്തം അക്കൗണ്ടില്‍നിന്നോ ആസ്തിവകകളിൽനിന്നോ ഈടാക്കുന്നതിന് സഹകരണബാങ്കിന് അധികാരമുണ്ടെന്ന കരാര്‍ കര്ഷകന് റവന്യൂ സ്റ്റാമ്പില്‍ ഒപ്പിട്ടു നല്‍കണം. പിആര്‍എസ് അടിസ്ഥാനത്തില്‍ ലോണ്‍ അനുവദിക്കുന്ന ഷെഡ്യൂള്‍ഡ് ബാങ്കുകളിലും ഇത്തരത്തില്‍ കരാറുകളുണ്ട്. നിലവില്‍ വിരിപ്പുകൊയ്ത്ത് ഒരു മാസം പിന്നിടുമ്പോള്‍ പിആര്‍എസ് വാങ്ങിവയ്ക്കാന്പോലും ഏറെ ബാങ്കുകളും തയാറാകുന്നില്ല. കടക്കെണിയില്‍ മുങ്ങിയ സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് എന്നു തുക നല്‍കും എന്നതിലെ ആശങ്കയാണ് പിആര്‍എസ് വാങ്ങുന്നതില്‍നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുന്നത്. പിആര്‍എസിന്റെ ഈടില്‍ ലോണ്‍ അനുവദിക്കുന്നതോടെ കര്ഷകന് വലിയൊരു ബാധ്യതയിലാവുകയാണ്. സര്‍ക്കാരില്‍നിന്ന് പണം അനുവദിച്ച് സപ്ലൈകൊ ബാങ്കില്‍ ലോണ്‍ തുക…
Read Moreഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി
ടെല്‍ അവീവ്: ഗാസയ്ക്കു മേല്‍ ഹമാസിനുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായെന്ന അവകാശവാദവുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഇസ്രയേല്‍ മന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. ഹമാസിന് ഗാസയുടെ മേലുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായിരിക്കുന്നുവെന്നും തീവ്രവാദികള്‍ തെക്കോട്ടോടിയിരിക്കുകയാണെന്നും ജനങ്ങള്‍ ഹമാസിന്റെ കേന്ദ്രങ്ങള്‍ കൊള്ളയടിക്കുകയാണിപ്പോഴെന്നും മന്ത്രി പറഞ്ഞു. പ്രത്യേകിച്ച് തെളിവൊന്നും ഹാജരാക്കാതെയായിരുന്നു മന്ത്രിയുടെ അവകാശവാദം. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഗാലന്റ് കൂട്ടിച്ചേര്‍ത്തു. ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമാണ് ഗാസയില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസ് ഏകദേശം 1,200 ആളുകളെ കൊന്നൊടുക്കുകയും 240ഓളം ആളുകളെ ബന്ദികളാക്കി പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയിലെ ആശുപത്രികളടക്കം തകര്‍ന്നിരുന്നു. വടക്കന്‍ ഗാസയിലെ എല്ലാ ആശുപത്രികളും വൈദ്യുത ദൗര്‍ലഭ്യം മൂലം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഹമാസ് സര്‍ക്കാരിലെ ഉപ ആരോഗ്യമന്ത്രി…
Read Moreകേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും; മന്ത്രി റിയാസ് എഴുതിയ പുസ്തകത്തിന് ആമുഖമെഴുതി മോഹൻലാൽ
മന്ത്രി പി എ മുഹമ്മദ് റിയാസ് എഴുതിയ ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകത്തിന് ആമുഖമം എഴുതിയിരിക്കുന്നത് നടൻ മോഹൻലാല്‍. ‘ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ‘ഈ പുസ്തകം വായിച്ചപ്പോള്‍ എന്നില്‍ ചില പ്രത്യാശകള്‍ തളിരിട്ടുതുടങ്ങി. അനന്തമായ വിനോദസഞ്ചാര സാധ്യതകളെ നാടിന് പരിക്കേല്‍പ്പിക്കാതെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. നാടിന്റെ ചരിത്രവും അതിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും എല്ലാം മനസ്സിലാക്കി എങ്ങനെ നമുക്ക് വിജയകരമായ ഒരു വിനോദസഞ്ചാരപദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകര്ത്താവിനറിയാം എന്ന് ഈ പുസ്തകം പറയുന്നു. അത് അദ്ദേഹവും സംഘവും വിജയകരമായി എന്റെ നാട്ടില്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങിയിരിക്കുന്നു.’ എന്നാണ് മോഹൻ ലാൽ എഴുതിയത്. 168 പേജുള്ള പുസ്തകമാണ് ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’. കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുസ്തകത്തിൽ പ്രതിപാതിക്കുന്നു.
Read Moreഹമാസ് കമാൻഡർ അഹമ്മദ് സിയാമിനെ വധിച്ചെന്ന് ഇസ്രയേൽ
ഗാസ സിറ്റി: മുതിർന്ന ഹമാസ് കമാന്‍ഡറെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ഗാസ നിവാസികളും രോഗികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ ബന്ദികളാക്കിയ അഹമ്മദ് സിയാമിനെയാണ് ഇസ്രയേൽ വകവരുത്തിയത്. ഗാസയിലെ ജനങ്ങളുടെ ഒഴിപ്പിക്കലിനു തടസം നിന്നതും ഇയാളാണെന്ന് ഇസ്രയേൽ പറയുന്നു. ഗാസ സിറ്റിയിലെ അൽ–ബുറാഖ് സ്കൂളിൽ ഒളിച്ചിരിക്കുകയായിരുന്ന സിയാമിനെ യുദ്ധവിമാനത്തിൽനിന്നാണ് ആക്രമിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാളുടെ സങ്കേതം കൃത്യമായി കണ്ടുപിടിച്ചതെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി. ഹമാസിന്റെ നാസർ റദ്വാൻ കമ്പനിയുടെ കമാൻഡറായിരുന്നു ഇയാൾ.
Read More