ഹ​മാ​സ് ക​മാ​ൻ​ഡ​ർ അ​ഹ​മ്മ​ദ് സി​യാ​മി​നെ വ​ധി​ച്ചെ​ന്ന് ഇ​സ്ര​യേ​ൽ

ഗാ​സ സി​റ്റി: മു​തി​ർ​ന്ന ഹ​മാ​സ് ക​മാ​ന്‍​ഡ​റെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ല്‍ സൈ​ന്യം. ഗാ​സ നി​വാ​സി​ക​ളും രോ​ഗി​ക​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ബ​ന്ദി​ക​ളാ​ക്കി​യ അ​ഹ​മ്മ​ദ് സി​യാ​മി​നെ​യാ​ണ് ഇ​സ്ര​യേ​ൽ വ​ക​വ​രു​ത്തി​യ​ത്.

ഗാ​സ​യി​ലെ ജ​ന​ങ്ങ​ളു​ടെ ഒ​ഴി​പ്പി​ക്ക​ലി​നു ത‍​ട​സം നി​ന്ന​തും ഇ​യാ​ളാ​ണെ​ന്ന് ഇ​സ്ര​യേ​ൽ പ​റ​യു​ന്നു. ഗാ​സ സി​റ്റി​യി​ലെ അ​ൽ–​ബു​റാ​ഖ് സ്കൂ​ളി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന സി​യാ​മി​നെ യു​ദ്ധ​വി​മാ​ന​ത്തി​ൽ​നി​ന്നാ​ണ് ആ​ക്ര​മി​ച്ച​ത്.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ സ​ങ്കേ​തം കൃ​ത്യ​മാ​യി ക​ണ്ടു​പി​ടി​ച്ച​തെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ സേ​ന (ഐ​ഡി​എ​ഫ്) വ്യ​ക്ത​മാ​ക്കി. ഹ​മാ​സി​ന്‍റെ നാ​സ​ർ റ​ദ്വാ​ൻ ക​മ്പ​നി​യു​ടെ ക​മാ​ൻ​ഡ​റാ​യി​രു​ന്നു ഇ​യാ​ൾ.

Related posts

Leave a Comment