ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ആംബുലൻസുകളും, പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ പ്രത്യേക വാർഡും തയ്യാർ. ബുധനാഴ്ച വൈകുന്നേരത്തോടെ ഉരുക്ക് പൈപ്പുകൾ തുരന്നുകിടക്കുന്നതിനിടെ ചില ഇരുമ്പ് ദണ്ഡുകൾ ഓഗർ മെഷീന്റെ വഴിയിൽ വന്നപ്പോൾ തടസ്സമുണ്ടായി. എന്നാൽ രക്ഷാപ്രവർത്തനം ഇന്ന് പൂർത്തിയാകുമെന്നാണ് അധികൃതർ കരുതുന്നത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, നവംബർ 12 ന് നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നപ്പോൾ കുടുങ്ങിയ തൊഴിലാളികളിലേക്ക് എത്താൻ അമേരിക്കൻ നിർമ്മിത ഓഗർ മെഷീൻ 57 മീറ്റർ നീളമുള്ള അവശിഷ്ടങ്ങളിലൂടെ തുളച്ചുകയറേണ്ടി വന്നു. ദേശീയ ദുരന്ത നിവാരണ സേന (NDRF) ) ടീമും തുരങ്കത്തിൽ പ്രവേശിച്ചു. തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം അവരുടെ ആരോഗ്യസ്ഥിതി മെഡിക്കൽ സംഘം പരിശോധിക്കും. തുരങ്കത്തിന് സമീപം 41 ആംബുലൻസുകളും ഹെൽത്ത് സെന്ററിൽ 41 പ്രത്യേക ബെഡ്ഡുകളും സജ്ജമാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി…
Read MoreDay: November 23, 2023
നവകേരള സദസിനു അഭിവാദ്യങ്ങളുമായി പൊരിവെയിലത്ത് കുഞ്ഞുങ്ങൾ; ബാലാവകാശ കമ്മിഷന് പരാതിനല്കി എംഎസ്എഫ്
നവകേരള സദസിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോകുന്ന വാഹനം കടന്നു പോകുന്ന വഴിയിൽ പൊരി വെയിലത്ത് സ്കൂൾ കുട്ടികളെ നിർത്തി മുദ്രാവാക്യം വിളിപ്പിച്ചു. ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെയാണ് മുദ്രാവാക്യം വിളിപ്പിക്കാനായി നിർത്തിയത്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇതിനെ എതിർത്ത് കെഎസ്യു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ ചമ്പാട് എൽപി സ്കൂള് പ്രഥമാധ്യാപകനും ജീവനക്കാർക്കുമെതിരേ നടപടിയാവശ്യപ്പെട്ട് എംഎസ്എഫ് ബാലാവകാശ കമ്മിഷന് പരാതിനല്കി. പിഞ്ചുകുട്ടികളെ പൊരിവെയിലത്ത് റോഡിൽനിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്നതിലൂടെ എന്തു സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ചോദിച്ചു. അതേസമയം മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും കാണാനുള്ള അവസരമാണ് കുട്ടികൾക്ക് ഉണ്ടാക്കികൊടുത്തത്. വെയിലത്തല്ല കുട്ടികളെ സ്കൂളിനു മുന്നിലുള്ള മരത്തണലിലാണ് നിർത്തിയത്. കുട്ടികളെ റോഡരികിലേക്ക് ഇറക്കിനിര്ത്താന് പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായി ചമ്പാട് എൽപി സ്കൂൾ അധ്യാപകൻ ജയകൃഷ്ണൻ പറഞ്ഞു.
Read Moreഉപജില്ലാ കലോത്സവത്തിനിടെ കൂട്ടത്തല്ല്; തമ്മിൽ തല്ലി അധ്യാപകരും രക്ഷിതാക്കളും
മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെ കൂട്ടത്തല്ല്. സമ്മാനദാന വിതരണം നടത്തുമ്പോൾ സദസിനിടയിൽ പടക്കംപൊട്ടിയതിനെ തുടർന്നാണ് അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സംഘർഷമുണ്ടായത്. ഇന്നലെ രാത്രിയണ് സംഭവം. ഡി എച്ച് എസ് സ്കൂളിലായിരുന്നു കലോത്സവം നടക്കുന്നത്. പരിപാടികൾക്ക് ശേഷം വൈകിട്ടായിരുന്നു സമ്മാന വിതരണം. ഇതിനിടയിൽ സദസിനിടയിൽ പെട്ടന്ന് പടക്കം പൊട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് തർക്കത്തിനിടയായത്. തുടർന്ന് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും തമ്മിൽ കൂട്ടത്തല്ല് നടക്കുകയായിരുന്നു. പിന്നാലെ സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശി. തുടർന്നാണ് സംഘർഷം കുറഞ്ഞത്. പടക്കം പൊട്ടിച്ച സംഭവത്തിൽ കണ്ടാലറിയുന്ന ചിലർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ആരാണ് പടക്കം പൊട്ടിച്ചതിന് പിന്നിലെന്ന് കൃത്യമായ ധാരണ ഇതുവരെ വന്നില്ല.
Read Moreഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും പെർമിറ്റ് വ്യവസ്ഥകളും ലംഘിച്ചു; റോബിൻ ബസിന് വീണ്ടും പിഴ
പത്തനംതിട്ട: പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തിയതിനെ തുടർന്ന് എംവിഡി യും പോലീസും റോബിൻ ബസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് കോയമ്പത്തൂരിൽ നിന്ന് മടങ്ങി വന്ന ബസ് തടഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നത് ടിക്കറ്റെടുത്തും മുൻകൂർ കരാറില്ലാതെയും യാത്ര ചെയ്തവരാണ് . ഇങ്ങനെ ചെയ്തത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെയും പെർമിറ്റ് വ്യവസ്ഥകളുടെയും ലംഘനമാണെന്ന് എംവിഡി ചൂണ്ടിക്കാട്ടുകയും ചെയ്തു. മുൻ പിഴയായി 7500 രൂപയും ഇന്നത്തെ പിഴയായി 7500 രൂപയും അടക്കം 15000 രൂപയാണ് പിഴ. പുലർച്ചെ കസ്റ്റഡിയിലെടുത്ത വാഹനം യാത്രക്കാരെ സ്റ്റാൻഡിനു സമീപം ഇറക്കിവിട്ടതിന് ശേഷം പിഴയടയ്ക്കാൻ തയാറായതിനെ തുടർന്ന് പിഴ ഇടാക്കിയതിന് ശേഷം വിട്ടയച്ചു. എന്നാൽ സ്വകാര്യ ബസ്സുടമകളുടെ സംഘടന കഴിഞ്ഞ ദിവസം റോബിൻ ബസിനെതിരെ രംഗത്തെത്തി. ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾ തോന്നിയത് പോലെ സർവീസ് നടത്തുന്നത് ശരിയല്ലെന്നാണ് ഭാരവാഹികൾ പറഞ്ഞത്. …
Read More