ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വും പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ളും ലം​ഘി​ച്ചു; റോ​ബി​ൻ ബ​സി​ന് വീ​ണ്ടും പി​ഴ

പത്തനംതിട്ട: പെ​ർ​മി​റ്റ് ലം​ഘി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് എംവിഡി യും ​പോ​ലീ​സും റോ​ബി​ൻ ബ​സ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ത്ത​നം​തി​ട്ട മൈ​ല​പ്ര​യി​ൽ വെ​ച്ചാ​ണ് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് മ​ട​ങ്ങി വ​ന്ന ബ​സ് ത​ട​ഞ്ഞ​ത്.

വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് ടി​ക്ക​റ്റെ​ടു​ത്തും മു​ൻ​കൂ​ർ ക​രാ​റി​ല്ലാ​തെ​യും യാ​ത്ര ചെ​യ്ത​വ​രാ​ണ് . ഇ​ങ്ങ​നെ ചെ​യ്ത​ത് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ​യും പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന് എം​വി​ഡി ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്തു. മു​ൻ പി​ഴ​യാ​യി 7500 രൂ​പ​യും ഇ​ന്ന​ത്തെ പി​ഴ​യാ​യി 7500 രൂ​പ​യും അ​ട​ക്കം 15000 രൂ​പ​യാ​ണ് പി​ഴ.

പു​ല​ർ​ച്ചെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം യാ​ത്ര​ക്കാ​രെ സ്റ്റാ​ൻ​ഡി​നു സ​മീ​പം ഇ​റ​ക്കി​വി​ട്ട​തി​ന് ശേ​ഷം പി​ഴ​യ​ട​യ്ക്കാ​ൻ ത​യാ​റാ​യ​തി​നെ തു​ട​ർ​ന്ന് പി​ഴ ഇ​ടാ​ക്കി​യ​തി​ന് ശേ​ഷം വി​ട്ട​യ​ച്ചു.

എ​ന്നാ​ൽ സ്വ​കാ​ര്യ ബ​സ്സു​ട​മ​ക​ളു​ടെ സം​ഘ​ട​ന ക​ഴി​ഞ്ഞ ദി​വ​സം റോ​ബി​ൻ ബ​സി​നെ​തി​രെ രം​ഗ​ത്തെ​ത്തി. ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റു​ള്ള ബ​സു​ക​ൾ തോ​ന്നി​യ​ത് പോ​ലെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞ​ത്.

 

 

 

Related posts

Leave a Comment