ചാത്തന്നൂർ: ഇസ്രയേൽ സ്വദേശിനി സത്വവയുടെ മരണം ആത്മഹത്യയാണെന്നും ഒന്നിച്ച് ജീവനൊടുക്കാൻ ദിവസങ്ങൾക്ക് മുമ്പേ തീരുമാനമെടുത്തതാണെന്നും ആശുപത്രിയിൽ കഴിയുന്ന കൃഷ്ണചന്ദ്രൻ മൊഴി നല്‍കിയതായി പോലീസ്. ആത്മഹത്യാ ക്കുറിപ്പ് മേശപ്പുറത്ത് എഴുതിവച്ചിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞിട്ടുണ്ട്. കൃഷ്ണചന്ദ്രന്റെ രോഗങ്ങളാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതിന് പിന്നിൽ. മുഖത്തല വെട്ടിലത്താഴം കോടാലി മുക്ക് തിരുവാതിരയിൽ കൃഷ്ണചന്ദ്രൻ (75) കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. കൃഷ്ണചന്ദ്രനൊപ്പം താമസിച്ചിരുന്ന ഇസ്രയേൽ സ്വദേശിനി സത്വവ (36) യാണ് കഴുത്തിന് മുറിവേറ്റ് ഇന്നലെ മരിച്ചത്. കൃഷ്ണചന്ദ്രന്റെ മൊഴിയെക്കുറിച്ച് പോലീസ് പറഞ്ഞത്- ഉത്തരാഖണ്ഡിൽ ദീർഘകാലം യോഗാധ്യാപകനായിരുന്ന കൃഷ്ണചന്ദ്രൻ അവിടെ വച്ചാണ് സത്വവയെ പരിചയപ്പെടുന്നത്. യോഗ പഠിക്കാനെത്തിയതായിരുന്നു സത്വവ. ഗുരു-ശിഷ്യ ബന്ധം ഭാര്യാ ഭർതൃ ബന്ധത്തിലെത്തുകയായിരുന്നു. ഇവർ വിവാഹിതരാണെന്നും സത്വവയ്ക്ക് ഇന്ത്യൻ പൗരത്വമുണ്ടെന്നുമാണ് കൃഷ്ണചന്ദ്രൻ പറയുന്നത്. ഒരു വർഷം മുമ്പാണ് നാട്ടിലെത്തി ബന്ധു വീട്ടിൽ ഇരുവരും താമസമായത്. ഇതിനിടയിൽ കൃഷ്ണചന്ദ്രനെ ഗുരുതര രോഗങ്ങൾ…
Read MoreDay: December 1, 2023
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകല്‍; അന്വേഷണം കുട്ടിയുടെ പിതാവിലേക്കും; പിന്നില്‍ നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പിനിരയായ യുവതി?
കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലുള്ള ഒരു യുവതി നഴ്സിംഗ് കെയര്ടേക്കറെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞദിവസം കുട്ടിയുടെ മൊഴിപ്രകാരം മൂന്ന് രേഖാചിത്രങ്ങള്‍ തയാറാക്കിയിരുന്നു. അതില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു. ഇതില്‍ ഒരാളുടെ ചിത്രം റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയുടേതെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍ അന്വേഷണം കുട്ടിയുടെ പിതാവിലേക്കും നഴ്സിംഗ് മേഖലയിലേക്കും കേന്ദ്രീകരിക്കുകയാണ്. യുവതിയുമായി കുട്ടിയുടെ അച്ഛന് എന്തെങ്കിലും ബന്ധമുണ്ടൊ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്. കുട്ടിയുടെ അച്ഛന്റെ പശ്ചാത്തലം സംബന്ധിച്ച് പോലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. നഴ്സുമാരെ വിദേശത്തേക്ക് കയറ്റിവിടുന്ന ചില ബന്ധങ്ങള്‍ ഇയാള്‍ക്കുള്ളതായി പോലീസ് സംശയിക്കുന്നു. തട്ടിപ്പിനിരയായി പണം നഷ്ടമായ വിരോധത്തില്‍ യുവതിയും മറ്റുചിലരും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാം എന്ന് പോലീസ് അനുമാനിക്കുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനായി അന്വേഷണസംഘം കുട്ടിയുടെ അച്ഛനെ വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്തേക്കും. ഇതോടെ കേസിന്റെ…
Read Moreഅഴകാന കൂന്തൽ; ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി
മുടി എപ്പോഴും അഴകാണ്. നീളമുള്ള മുടി വേണമെന്ന് ആഗ്രഹിക്കുന്നവർ കുറവല്ല. ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി. ഉത്തർപ്രദേശിൽ നിന്നുള്ള 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ലോക റെക്കോർഡ് സ്വന്തമാക്കിയത്. സ്മിതയുടെ മുടിയുടെ നീളം 7 അടി 9 ഇഞ്ച് ഉണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1980 -കളിൽ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്മിത തന്റെ മുടി നീട്ടി വളർത്തി തുടങ്ങിയത്. നീളമുള്ള മുടി ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകൾക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താൻ മുടി നീട്ടി വളർത്തി തുടങ്ങിയതെങ്കിലും ഇപ്പോഴത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്ന് സ്മിത ശ്രീവാസ്തവ പറഞ്ഞു.…
Read More