അഴകാന കൂന്തൽ; ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി

മു​ടി എ​പ്പോ​ഴും അ​ഴ​കാ​ണ്. നീ​ള​മു​ള്ള മു​ടി വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കു​റ​വ​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മു​ള്ള മു​ടി​ക്കു​ള്ള ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ക്കാ​രി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള 46 കാ​രി​യാ​യ സ്മി​ത ശ്രീ​വാ​സ്ത​വ​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മു​ള്ള മു​ടി​ക്കു​ള്ള ലോ​ക റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

സ്മി​ത​യു​ടെ മു​ടി​യു​ടെ നീ​ളം 7 അ​ടി 9 ഇ​ഞ്ച് ഉ​ണ്ടെ​ന്ന് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. 1980 -ക​ളി​ൽ ഹി​ന്ദി സി​നി​മ​ക​ളി​ലെ നാ​യി​ക​മാ​രു​ടെ നീ​ണ്ട മു​ടി​യി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് സ്മി​ത ത​ന്‍റെ മു​ടി നീ​ട്ടി വ​ള​ർ​ത്തി തു​ട​ങ്ങി​യ​ത്.

നീ​ള​മു​ള്ള മു​ടി ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പു​രാ​ണ​ങ്ങ​ളി​ലും മ​റ്റും പ​റ​ഞ്ഞി​ട്ടു​ള്ള ദേ​വ​ത​ക​ൾ​ക്കെ​ല്ലാം നീ​ള​മു​ള്ള മു​ടി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മു​ടി​യോ​ടു​ള്ള കൗ​തു​കം കൊ​ണ്ടും ഇ​ഷ്ടം കൊ​ണ്ടു​മാ​ണ് താ​ൻ മു​ടി നീ​ട്ടി വ​ള​ർ​ത്തി തു​ട​ങ്ങി​യ​തെ​ങ്കി​ലും ഇ​പ്പോ​ഴ​ത് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പാ​ദ്യ​മാ​ണെ​ന്ന് സ്മി​ത ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

ന​ന്നാ​യി പ​രി​ച​ര​ണം കൊ​ടു​ത്തെ​ങ്കി​ൽ മാ​ത്ര​മേ മു​ടി വ​ള​രു​ക​യു​ള്ളു എ​ന്നും ആ​ഴ്ച​യി​ൽ ര​ണ്ട് ത​വ​ണ മാ​ത്ര​മേ താ​ൻ മു​ടി ക​ഴു​കു​ക​യു​ള്ളു എ​ന്നും സ്മി​ത പ​റ​ഞ്ഞു. മു​ടി​യു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി ഓ​രോ ത​വ​ണ​യും 3 മ​ണി​ക്കൂ​ർ വ​രെ​യാ​ണ് ഇ​വ​ർ ചെ​ല​വ​ഴി​ക്കു​ന്ന​ത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment