ഇന്ത്യക്ക് ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം

ദുബായ്: ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിന്‍റെ അവസാന പന്തിലാണ് ഇന്ത്യ വിജയവും കപ്പും സ്വന്തമാക്കിയത്.

ബംഗ്ലാദേശ് ഉയർത്തിയ 223 റൺസിന്‍റെ വിജ‍യലക്ഷ്യം പിന്തുടർന്ന ഇന്ത്യ 50ാം ഓവറിന്‍റെ അവസാന പന്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.

നായകൻ രോഹിത് ശർമ (48)യുടെയും ദിനേഷ് കാർത്തിക്കിന്‍റെയും (37) മഹേന്ദ്ര സിംഗ് ധോണിയുടെയും (36) പ്രകടനങ്ങളാണ് ഇന്തയ്ക്ക് വിജയം സമ്മാനിച്ചത്. നേരത്തെ, ഓ​പ്പ​ണ​ർ ലി​റ്റ​ൺ ദാ​സി​ന്‍റെ (121) സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് 222 എന്ന ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

Related posts